ആ വിയോഗം താങ്ങാനാവാതെ.... മകൻ മരിച്ചതിന്‍റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനൊടുക്കി

കാസർഗോഡ് പൊയിനാച്ചി പറമ്പിലെ കെ വേണുഗോപാലൻ നായർ (47), ഭാര്യ സമിത (40) എന്നിവരാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചത്.
മംഗൂളൂവിൽ എഞ്ചിനീയർ വിദ്യാർഥിയായിരുന്ന ഏക മകനായ ശിവനന്ദ് ഡിസംബർ 28 ന് ബേക്കൽ ഫെസ്റ്റിന് പോയി മടങ്ങി വരവെ ബേക്കൽ റെയിൽവേ സ്റ്റേഷനടുത്ത് വെച്ച് ട്രെയിൻ തട്ടി മരിച്ചിരുന്നു.
മകൻ്റെ മരണത്തിൽ മനോവിഷമത്തിലായ ഇവർ ഇന്നലെ രാത്രി വാതിൽ അകത്തു നിന്നു അടച്ചുപൂട്ടിയ ശേഷം സ്വീകരണ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ 9.30ഓടെ തൊട്ടടുത്തുള്ള വീട്ടുകാർ, ആരെയും പുറത്തു കാണാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് രണ്ടു പേരെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുന്നത്.
"
https://www.facebook.com/Malayalivartha























