നിർമാണ ത്തൊഴിലാളിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി...

ഏനാമാവ് റെഗുലേറ്ററിന് സമീപത്തെ കനാലിൽ നിർമാണ ത്തൊഴിലാളിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ ചീനപ്പള്ളി റിജോ (44)ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം കുളിക്കാൻ പോയതായിരുന്നു.
മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കുന്നതിനായി കെട്ടിയിരുന്ന കണ്ടാടി വലയിൽ കുടുങ്ങിയ നിലയിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കാണപ്പെടുന്നത്.
ചെരിപ്പും വസ്ത്രങ്ങളും മണലൂർത്താഴം ബണ്ടിന് മുകളിൽ അഴിച്ചു വച്ച നിലയിലാണ് കാണപ്പെട്ടത്. അഗ്നിരക്ഷാ സേനയാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്. അച്ഛൻ: ആന്റോ. അമ്മ: ആനി.
"
https://www.facebook.com/Malayalivartha






















