പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചകളെ തുടർന്നുള്ള പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു
നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചകളെ തുടർന്നുള്ള പ്രതിസന്ധി രൂക്ഷമായിരിക്കെ പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു. അടൂർ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളെ തുടർന്നാണ് രാജി.
മത്സരിക്കാനായി മണ്ഡലത്തിന് പുറത്തുള്ളവരെ പരിഗണിക്കുവെന്നാരോപിച്ചാണ് കോൺഗ്രസിലെ പ്രാഥമിക അംഗത്വം രാജിവെച്ചത്. അഡ്വ. സി വി ശാന്തകുമാറിനെ അടൂരിൽ സ്ഥാനാർഥിയാക്കാനാണ് കോൺഗ്രസ് ധാരണയായിരിക്കുന്നത്. നേരത്തെ രമ്യ ഹരിദാസിനെയും മണ്ഡലത്തിലേക്ക് പരിഗണിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha























