ഫൈബ്രോയ്ഡുകൾ നീക്കം ചെയ്യാം സുരക്ഷിതമായി... കുട്ടികൾ ഇല്ലാത്തവർ, ഇനിയും കുട്ടികൾ വേണം, എന്നാഗ്രഹിക്കുന്നവർ, കുട്ടികളൊക്കെയുണ്ട്, പക്ഷെ മെൻസസ് നിലനിർത്താൻ വേണ്ടി ഗർഭാശയം നിലനിർത്തണം എന്നാഗ്രഹിക്കുന്നവർ, ഇവർക്കൊക്കെ വേണ്ടിയുള്ളതാണ്, മയോമെക്ടമി അഥവാ ഗർഭാശയ മുഴ നീക്കം ചെയ്യൽ ശസ്ത്രക്രിയ

കുട്ടികൾ ഇല്ലാത്തവർ, ഇനിയും കുട്ടികൾ വേണം, എന്നാഗ്രഹിക്കുന്നവർ, കുട്ടികളൊക്കെയുണ്ട്, പക്ഷെ മെൻസസ് നിലനിർത്താൻ വേണ്ടി ഗർഭാശയം നിലനിർത്തണം എന്നാഗ്രഹിക്കുന്നവർ, ഇവർക്കൊക്കെ വേണ്ടിയുള്ളതാണ്, മയോമെക്ടമി അഥവാ ഗർഭാശയ മുഴ നീക്കം ചെയ്യൽ ശസ്ത്രക്രിയ
ഗർഭാശയഭിത്തിയിലെ പേശീകോശങ്ങളിൽ രൂപപ്പെടുന്ന അർബുദഭീതിയുണ്ടാക്കാത്ത വസ്തുക്കളാണ് ഫൈബ്രോയ്ഡുകൾ അഥവാ നാരുകൾ.... ഇവ വളരെ ചെറുതായും ചിലപ്പോൾ വലുതായും കാണപ്പെട്ടേക്കാം. ഒന്നിലധികം ഫൈബ്രോയ്ഡുകൾ കാണപ്പെടുന്ന നിരവധി അനുഭവങ്ങളുണ്ട്.
സാധാരണഗതിയിൽ ഇവ അർബുദമായി മാറുവാൻ സാധ്യതയില്ലെങ്കിലും വളരെ അപൂർവമായി അർബുദമായും മാറിയേക്കാം. എന്നാൽ ഗർഭാശയ അർബുദത്തിനുള്ള സാധ്യത ഇവ വർധിപ്പിക്കുന്നില്ല...
ജീൻ ജാക്വസ് മെർലൻഡ് എന്ന റേഡിയോളോജിസ്റ്റ് 1974 ൽ പാരീസിൽ വച്ച് ഗർഭാശയധമനിയുടെ എംബോലൈസേഷൻ വിജയകരമായി നടത്തി. ഗർഭാശയത്തിൽ അതിസങ്കീർണമായവിധം ഫൈബ്രോയ്ഡുകൾ (നാരുകൾ) ഉള്ളതിനാൽ ഭേദമാക്കാനാവാത്തവിധം രക്തസ്രാവമുണ്ടായിരുന്ന ഒരു സ്ത്രീയിലാണ് ജീൻ ജാക്വസ് നടത്തിയ ശ്രമം വിജയിച്ചത്.
ഗർഭാശയത്തിൽ ഫൈബ്രോയ്ഡുകളുള്ള സ്ത്രീകൾക്ക് അതിന്റേതായ യാതൊരുവിധ സൂചനകളോ രോഗലക്ഷണങ്ങളോ പ്രത്യക്ഷത്തിൽ അനുഭവപ്പെടാറില്ല. അഥവാ അനുഭവപ്പെട്ടാലും അവ അസഹനീയമാകാറുമില്ല. രോഗബാധയുണ്ടോയെന്ന് മനസ്സിലാക്കുവാൻ സൂക്ഷ്മനിരീക്ഷണം നടത്തി കാത്തിരിക്കണം.
സാധാരണ ഗതിയിൽ പതുക്കെ മാത്രം വളരുന്ന മുഴകളാണ് ഫൈബ്രോയിഡുകൾ. അപൂർവം ചില ഘട്ടങ്ങളിൽ മാത്രമേ അവ വളരുന്നതിന്റെ വേഗത കൂടാറുള്ളൂ.ഒരു പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ, ഏകദേശം 50 ശതമാനത്തോളം മുഴകൾ ലക്ഷണങ്ങൾ ഉണ്ടാക്കാറേയില്ല. ഗർഭാശയത്തിന്റെ ഉള്ളിലുള്ള അറയെ (എന്റോമെട്രിയൽ കാവിറ്റി ) ബാധിക്കാത്ത മുഴകളാണ് ഇവ. അതിനാൽ രോഗി ഈ മുഴകൾ ഉണ്ടെന്നത് അറിഞ്ഞില്ലെന്നും വരാം
പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണ മാത്രമാണത്. കുട്ടികൾ ഇല്ലാത്തവർ, ഇനിയും കുട്ടികൾ വേണം, എന്നാഗ്രഹിക്കുന്നവർ, കുട്ടികളൊക്കെയുണ്ട്, പക്ഷെ മെൻസസ് നിലനിർത്താൻ വേണ്ടി ഗർഭാശയം നിലനിർത്തണം എന്നാഗ്രഹിക്കുന്നവർ, ഇവർക്കൊക്കെ വേണ്ടിയുള്ളതാണ്, മയോമെക്ടമി അഥവാ ഗർഭാശയ മുഴ നീക്കം ചെയ്യൽ ശസ്ത്രക്രിയ
ഇത്രയും അധികം മുഴകൾ നീക്കം ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിൽ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി സർജറി സമയത്തും അതിന് ശേഷവും ഉണ്ടായേക്കാവുന്ന രക്തനഷ്ടം തന്നെയാണ്. എന്നാൽ താത്കാലികമായി ഗർഭാശയത്തിലേക്കുള്ള രക്തസഞ്ചാരം കുറയ്ക്കാനുള്ള വഴികൾ ഇന്ന് നമുക്കുണ്ട്. അവ ഉപയോഗിച്ച് ഇത്തരം സങ്കീർണതകൾ കഴിയുന്നത്ര കുറയ്ക്കുവാൻ സാധിക്കും
ആർത്തവ സമയത്തുള്ള അമിതമായ രക്തപോക്ക്, ആർത്തവ സമയത്ത് ഉണ്ടാവുന്ന കഠിനമായ വയറു വേദന, ഗർഭാശയത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മൂത്രസഞ്ചി, വൻകുടൽ, വൃക്കയേയും മൂത്രസഞ്ചിയേയും ബന്ധിപ്പിക്കുന്ന യുറീറ്റർ എന്നീ അവയവങ്ങളുടെ മേലുള്ള സമ്മർദ്ദം കൊണ്ടുണ്ടാവുന്ന മൂത്രതടസ്സം, മലബന്ധം പോലുള്ള പ്രശ്നങ്ങൾ എന്നിവ ഫൈബ്രോയ്ഡുകൾ കാരണമാകാം
ചില സാഹചര്യങ്ങളിൽ, ഫൈബ്രോയിഡുകൾ ഗർഭിണിയാവാൻ തടസ്സമോ അല്ലെങ്കിൽ ആവർത്തിച്ചുള്ള ഗർഭം അലസി പോവലിനോ കാരണം ആയേക്കും. മുഴകൾ ഒരു പരിധിയിൽ കൂടുതൽ വലുപ്പം വച്ചാൽ, അടിവയറിനു ഭാരമായോ അസ്വസ്ഥതയായോ അനുഭവപ്പെട്ടേക്കാം
രോഗിയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും മുൻരോഗ ചരിത്രവും അറിയാവുന്നതോടൊപ്പം പൂർണമായ ശാരീരികപരിശോധനയും നടത്തേണ്ടതുണ്ട്. അതോടൊപ്പം പ്രസവചികിത്സയിൽ മികവുള്ള ഒരു ഡോക്ടർ നടത്തുന്ന പരിശോധനയും വേണം.
അടുത്തകാലത്തായി നടത്തിയ ഗർഭാശയമുഖ അർബുദ പരിശോധനയുടെ ഫലവും ഉണ്ടാവണം. രക്തസ്രാവമുള്ള സ്ത്രീകൾക്ക് എൻഡോമെട്രിയൽ ബയോപ്സിയും നടത്തണം. ഇവയ്‌ക്കെല്ലാം പുറമെ ഗർഭാശയ ഫൈബ്രോയ്ഡുകൾ ഉണ്ടെന്ന് വ്യക്തമാക്കുന്ന സ്‌കാനിങ് റിപ്പോർട്ടും വേണ്ടതാണ്...
https://www.facebook.com/Malayalivartha