ജനിതക കാന്‍സര്‍ പ്രതിരോധിക്കാന്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്

കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രികളുടെ ചരിത്രത്തിലാദ്യമായി വന്‍കുടലിലെ ജനിതക കാന്‍സര്‍ പ്രതിരോധിക്കാനുള്ള അപൂര്‍വ താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിജയകരമായി നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് അപൂര്‍വമായ ശസ്ത്രക്രിയ നടത്തിയത്. ജന്മനായുള്ള ജനിതക തകരാറുകൊണ്ടുണ്ടാവുന്ന ഫെമിലിയ പോളിപോസിസ് രോഗത്തിനാണ് വന്‍കുടല്‍ മുഴുവനും നീക്കം ചെയ്യുന്ന ശസ്ത്രക്രിയ കോഴിക്കോടുള്ള മുപ്പത്തഞ്ചുകാരിക്ക് നടത്തിയത്.
ഈ രോഗം ബാധിക്കുന്നവര്‍ക്ക് ചെറു കുടലില്‍ ശേഷിക്കുന്ന മലം തടഞ്ഞു നിറുത്തി സ്വാഭാവിക വിസര്‍ജ്ജനം സാധ്യമാക്കാനാവില്ല. ഇതിന് പരിഹാരമായി ചെറുകുടല്‍ ഒരു സഞ്ചി പോലെ മലദ്വാരവുമായി തുന്നിചേര്‍ത്ത് വെക്കും. ഇത് രണ്ടോ മൂന്നോ ഘട്ടങ്ങളായിട്ടാണ് സാധാരണ ചെയ്യാറുള്ളത്. വയറ് തുറന്നുള്ള ഓപ്പറേഷനില്‍ നെഞ്ചിനു താഴെ നിന്ന് തുടങ്ങി അടിവയര്‍ വരെ നീളുന്ന വലിയ മുറിവിലൂടെയാണ് ഇത് ചെയ്യുന്നത്. ഈ അതിസങ്കീര്‍ണ ശസ്ത്രക്രിയയാണ് ഗാസ്‌ട്രോ അസോ.പ്രൊഫസര്‍ ഡോ. വി.എ.അയ്യൂബിന്റെ നേതൃത്വത്തില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ഒറ്റ ഘട്ടമായി ചെയ്തത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്. ചെറിയ ഏതാനും മുറിവുകള്‍ മാത്രം ഉണ്ടാക്കി ക്യാമറ കടത്തിയാണ് ഇത് സാധിച്ചത്. ഇത് മൂലം വേദന തീരെ കുറവായിരിക്കും. ഒരാഴ്ചക്കുള്ളില്‍ ആസ്പത്രി വിടുകയും ചെയ്യാം. കൂടാതെ ഒറ്റ ഘട്ടമായി ചെയ്യുന്നതിനാല്‍ വീണ്ടും ഓപ്പറേഷന്റെ ആവശ്യമില്ല. വളരെ ചെറുപ്രായക്കാരായതിനാല്‍ പിന്നീടുള്ള അവരുടെ ജീവിതചര്യക്ക് മാറ്റം വരുത്തേണ്ടതായി വരികയുമില്ല. ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാരായ രവിറാം, ഷിനിഹാസ്, ശോഭ, നഴ്‌സ് മഞ്ചുഷ എന്നിവരും പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha