കരളിനെ സംരക്ഷിക്കാം

കരള്‍ രോഗം ഉണ്ടാവാന്‍ പ്രധാന കാരണം നമ്മുടെ ശരീരത്തില്‍ കെട്ടി കിടക്കുന്ന ദുഷിച്ച വായു ആണ്.ശരീരത്തിൽ നിന്ന് മാലിന്യങ്ങളെ പുറന്തള്ളുക എന്നതാണ് കരളിന്റെ പ്രധാന ധർമ്മം. മാംസ്യത്തിന്‍റെ നിർമാണം, വിറ്റാമിനുകളുടെയും പഞ്ചസാരയുടെയും സംഭരണം, ദഹനത്തിനു സഹായകമായ കെമിക്കലുകളുടെ നിർമാണം എന്നിവയും കരളിന്റെ ഉത്തരവാദിത്തമാണ്.
വിരുദ്ധാഹാരങ്ങളും വിഷം നിറഞ്ഞതും ,മായം കലർന്നതുമായ ഭക്ഷണങ്ങളും , മദ്യവുമാണ് ലിവറിനെ നശിപ്പിക്കുന്നതിൽ മുൻപന്തിയിൽ . മഞ്ഞപ്പിത്തവും , ഫാറ്റി ലിവറുമെല്ലാം ലിവറിന്റെ ശക്തി കുറയുന്നു എന്നതിന്റെ സൂചനകളാണ്.
ഫാറ്റി ലിവർ രണ്ടു തരമുണ്ട്. ആൽക്കഹോളിക് , നോണ് ആൽക്കഹോളിക് എന്നിവയാണിത്. മദ്യപാനം മൂലം വരുന്ന ഫാറ്റി ലിവർ മാരകമാണ് . ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അപകടം ഉണ്ടാക്കും . ആഹാര ശൈലിയും , പ്രിസർവേറ്റീവ്സ് ചേർന്ന മരുന്നുകളുടെ ഉപയോഗവും കാരണമൊക്കെ സ്ത്രീകളിലോ , മദ്യപിക്കാത്ത പുരുഷന്മാരിലോ ഒക്കെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ കണ്ടെന്നു വരാം.
ലിവർ തകരാറിലായാൽ അലോപ്പതിയിൽ ലിവർ ട്രാൻസ്പ്ലാന്റ് ചെയ്യുക എന്ന പരിഹാരം ഉണ്ട്. ആയുർവേദപ്രകാരം മണിത്തക്കാളിയും വെളുത്ത തഴുതാമയും ഭക്ഷണമാക്കിയാല്‍ കരള്‍ രോഗം മാറുമെന്ന് പറയുന്നുണ്ട്. കരള്‍ താളി അല്ലെങ്കിൽ തിരുതാളി ഇല തിളപ്പിച്ച് വെള്ളം കുടിക്കുന്നതും കരൾ രോഗത്തിന് പരിഹാരമാണ്
സിറോസിസ് എന്ന കരൾരോഗ രോഗികൾക്ക് പോഷകങ്ങളുടെ കുറവ് അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ളവർ പലവിധത്തിലുള്ള പച്ചക്കറികൾ, പഴങ്ങൾ, തൊലികളഞ്ഞ കോഴി അല്ലെങ്കിൽ മീൻ, പയറു വർഗങ്ങൾ എന്നിവ അടങ്ങിയ ഒരു പോഷകസമൃദ്ധമായ ഭക്ഷണക്രമം പാലിക്കുക. ഉപ്പ് (1 ഗ്രാം 2ഗ്രാം) വളരെ കുറച്ചുമാത്രം ഉപയോഗിക്കുക.
വെളുത്ത ആവണക്കിന്റെ തളിരില ,കൂവളത്തിന്റെയില ,നിലംപരണ്ട (ചെറുപുള്ളടി ) ,കുപ്പമേനി ( പൂച്ച മയക്കി ) ,കയ്യോന്നി;കറുക,ചെറൂള ,മുക്കുറ്റി
കീഴാർനെല്ലി ,തുളസി ,മുയൽചെവിയൻ ,മണിതക്കാളി,കൊടകൻ (മുത്തിൾ ),പച്ച മഞ്ഞൾ ,ജീരകം എന്നിവ 10 ഗ്രാം വീതം എടുത്ത് വെവ്വേറെ അരച്ച് ഒന്നിച്ചു ചേർത്ത് അര ഗ്രാം അന്നഭേരി സിന്ദൂരം ചേർത്ത് ദിവസേന 2 നേരം വെറും വയറ്റിൽ കഴിച്ചാൽ കരൾ ശുദ്ധമാകുമെന്നു ആയുർവേദം അനുശാസിക്കുന്നു.
https://www.facebook.com/Malayalivartha