Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..

അനിയന്ത്രിതമായ പ്രമേഹവും മദ്യപാനവും ...

15 SEPTEMBER 2018 10:11 AM IST
മലയാളി വാര്‍ത്ത

രോഗവ്യാപനത്തിന്റെ കാര്യത്തില്‍ ജീവിതശൈലീ രോഗങ്ങളില്‍ പ്രമേഹമാണ് മുന്നില്‍. ദിനംപ്രതിയെന്നോണം വന്‍തോതില്‍ പുതിയ രോഗികള്‍ കൂടുന്നുമുണ്ട്. ഔഷധത്തോടൊപ്പം വ്യായാമവും ആഹാരചിട്ടകളും കര്‍ശനമായി പാലിച്ചാല്‍ മാത്രം നിയന്ത്രണത്തിലാകുന്ന ഒരു രോഗമാണ് പ്രമേഹം. ഇതിനിടയിലെ മദ്യപാനം പോലുള്ള ശീലങ്ങള്‍ കടന്നുവന്നാല്‍ പ്രമേഹനിയന്ത്രണത്തിന്റെ താളംതെറ്റി അപകടങ്ങളിലേക്ക് രോഗിയെ കൂട്ടിക്കൊണ്ടുപോകും.

പരിധിവിട്ടാല്‍ പ്രമേഹം പല അവയവങ്ങളെയും തകരാറിലാക്കും. ഇതിന് സമാനമാണ് മദ്യപാനം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും. മദ്യപാനവും പ്രമേഹവും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പുറമെ സാമൂഹികഫസാമ്പത്തിക പ്രശ്‌നങ്ങളെ വളര്‍ത്തുന്നവയുമാണ്. അതി ഭീമമായ ചികിത്സാച്ചെലവാണ് അനിയന്ത്രിതമായ പ്രമേഹവും മദ്യപാനവും നല്‍കുന്നത്. മദ്യപിക്കുന്ന പ്രമേഹരോഗിയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും കാലക്രമേണയുണ്ടാകുന്ന മാറ്റങ്ങളും ഉണ്ടാകാറുണ്ട്.

മദ്യപിച്ചവര്‍ക്ക് കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹമുണ്ടാകാം. മദ്യത്തോടൊപ്പം വറുത്തതും പൊരിച്ചതും മൈദ വിഭവങ്ങളും ഒക്കെയാണ് കൂടുതല്‍പേരും കഴിക്കുക. കോള ചേര്‍ത്ത് മദ്യം കഴിക്കുന്നവരും ഏറെ. ഇവയെല്ലാം കൂടുതല്‍ കലോറിയാണ് ശരീരത്തിന് നല്‍കുക. ഇവരുടെ ശരീരഭാരം കൂടും. രാത്രി മദ്യപിച്ച് കഴിഞ്ഞാല്‍ വന്‍തോതില്‍ ഷുഗര്‍ കൂടുന്നതായി അറിയുന്നത് പുലര്‍ച്ചെയാണ്. അപകടരഹിതമാണെന്ന് കരുതി ബിയറും വൈനും അമിതമായി കഴിക്കുന്നവരുമുണ്ട്. കാര്‍ബോഹൈഡ്രേറ്റ് ധാരാളമടങ്ങിയ ഇവ രണ്ടും പ്രമേഹം കുത്തനെ ഉയര്‍ത്തുന്നു.



മൈദ കൊണ്ടുള്ള വിഭവങ്ങളില്‍ ഏറ്റവും ജനകീയമായ വിഭവം പൊറോട്ടയാണ്. വയറ് നിറയുന്ന പ്രതീതി, രുചി, ഗ്രാമഫനഗര ഭേദമന്യേ ലഭിക്കുന്നു തുടങ്ങിയ പ്രത്യേകതകളാണ് പൊറോട്ടയെ ഇത്ര ജനകീയമാക്കിയത്. ഗോതമ്പില്‍നിന്നാണ് മൈദയുടെ പിറവിയെങ്കിലും ഗോതമ്പിന്റെ ഒരു ഗുണവും മൈദക്കില്ല. ഗോതമ്പിന്റെ പുറം ആവരണത്തിലാണ് പോഷകങ്ങളും നാരുകളുമെല്ലാം അടങ്ങിയിരിക്കുന്നത്. എന്നാല്‍, മൈദയായി സംസ്‌കരിക്കുമ്പോഴേക്കും ഇവയെല്ലാം നഷ്ടമാകും. ഒട്ടും ആരോഗ്യകരമല്ലാത്ത മൈദക്കൊപ്പം വനസ്പതി/എണ്ണ, ഉപ്പ്, മുട്ട ഇവ ചേര്‍ത്താണ് പൊറോട്ട ഉണ്ടാക്കുന്നത്.

മദ്യപിക്കുന്നവരുടെയും ഇഷ്ടവിഭവമായ പൊറോട്ടയിലെ ചേരുവകള്‍ രക്തത്തിലെ ഷുഗര്‍നില പെട്ടെന്ന് ഉയര്‍ത്താറുണ്ട്. മൈദയില്‍ അടങ്ങിയിരിക്കുന്ന സംസ്‌കരിച്ച മൈദപ്പൊടി വെളുപ്പിക്കാനുപയോഗിക്കുന്ന അലോക്‌സന്‍ പോലുള്ള കെമിക്കലുകളും പൊറോട്ടയിലെ ചേരുവകളുമെല്ലാം പ്രമേഹരോഗിക്ക് ഒട്ടും ഗുണകരമല്ല. ഒപ്പം മദ്യവും കൂടിയാകുമ്പോള്‍ തീര്‍ത്തും അനാരോഗ്യകരമാകുന്നു.
 

പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാര കൂടുന്നതുപോലെ അമിതമായി കുറയാനുള്ള സാധ്യതയുമുണ്ട്. മദ്യപിക്കുന്ന പ്രമേഹരോഗികളില്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് വിശന്നിരിക്കുന്ന വേളയില്‍ മദ്യപിക്കുമ്പോഴാണ് പ്രമേഹരോഗികളുടെ ഷുഗര്‍ ക്രമത്തിലധികം താണ് അപകടമുണ്ടാക്കുന്നത്.

പ്രമേഹരോഗികളില്‍ ഏറിയപങ്കും രക്തസമ്മര്‍ദത്തിനുകൂടി ചികിത്സ തേടുന്നവരാണ്. അമിതമദ്യപാനവും രക്തസമ്മര്‍ദം കൂട്ടാറുണ്ട്. അതിനാല്‍ പ്രമേഹത്തോടൊപ്പം മദ്യപാനം കൂടിയുണ്ടെങ്കില്‍ രോഗി അതിവേഗം സങ്കീര്‍ണതകളിലേക്ക് നീങ്ങും. തളര്‍ച്ച, ക്ഷീണം, പരസ്പരബന്ധമല്ലാതെയുള്ള സംസാരം, വിളര്‍ച്ച, വിറയല്‍, വിയര്‍ക്കുക തുടങ്ങിയ ഷുഗര്‍ താഴുമ്പോഴുള്ള ലക്ഷണങ്ങളും മദ്യപിക്കുമ്പോഴുള്ള ലക്ഷണങ്ങളും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ഇത് തിരിച്ചറിയാതെ പോകാനുള്ള സാധ്യത വളരെക്കൂടുതലാണ്. മദ്യപിക്കുമ്പോള്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഇത്തരം ലക്ഷണങ്ങള്‍ പ്രമേഹരോഗിയെ അത്യന്തം അപകടത്തിലേക്കാണ് നയിക്കുക.

മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ആകെ തകിടംമറിക്കും. ആദ്യ ഘട്ടത്തില്‍ മദ്യം തലച്ചോറിന്റെ മുന്‍വശത്തെ പ്രവര്‍ത്തനങ്ങളെയാണ് ബാധിക്കുക, രണ്ടാമത് മധ്യഭാഗത്തെയും മൂന്നാമത് തലച്ചോറിന്റെ പിന്‍ഭാഗത്തെയും ബാധിക്കും. മദ്യപാനം സ്ഥിരമാകുന്നതോടെ ഓര്‍മ, ഉറക്കം ഇവ കുറയും. വിറയല്‍, തൊട്ടുമുമ്പ് നടന്ന കാര്യങ്ങള്‍ പോലും മറക്കുക ഇവയെല്ലാം ഉണ്ടാകും.

പ്രമേഹരോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഒന്നാണ് പെരിഫറല്‍ ന്യൂറോപ്പതി. പ്രമേഹം അനിയന്ത്രിതമായാല്‍ ചൂട്, സ്പര്‍ശനം, വേദന ഇവയൊന്നും അറിയാതെ പോകുന്ന അവസ്ഥയാണിത്. കൈകാലുകളില്‍ തരിപ്പും പുകച്ചിലുമായാണ് ഇത് തുടങ്ങുക. മദ്യപിക്കുന്ന പ്രമേഹരോഗിയില്‍ ന്യൂറോപ്പതിക്കുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, ഇവരില്‍ രോഗതീവ്രതയും ഏറിയിരിക്കും.

മദ്യം തലക്ക് പിടിക്കുന്നതോടെ പ്രമേഹരോഗി മരുന്നുകളെപ്പറ്റി മറക്കും. മരുന്ന് കഴിച്ചോ കഴിച്ചില്ലയോ എന്ന ചിന്താക്കുഴപ്പത്തിലെത്തും. മിക്ക പ്രമേഹരോഗികളും പ്രമേഹത്തിന് പുറമെ കൊളസ്‌ട്രോള്‍, അമിത രക്തസമ്മര്‍ദം, തൈറോയിഡ് തുടങ്ങിയവക്കും മരുന്ന് കഴിക്കുന്നവരാണ്. മരുന്നുകള്‍ കഴിക്കാതാവുന്നതോടെ പ്രമേഹരോഗി വളരെ വേഗം സങ്കീര്‍ണതകളിലേക്കടുക്കുന്നു.

കണ്ണിനെയും ഹൃദയത്തെയും ഒക്കെ അപകടത്തിലാക്കുന്നതുപോലെ പ്രമേഹം കരളിനെയും ബാധിക്കാറുണ്ട്. ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ എന്ന കരള്‍രോഗമാണ് പ്രമേഹമുള്ളവരില്‍ കൂടുതലായി കാണുക. സിറോസിസ്, ലിവര്‍ കാന്‍സര്‍ എന്നിവയും ഇവരില്‍ കാണാറുണ്ട്.

മദ്യപാനം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതും കരളിനെയാണ്. ഫാറ്റിലിവര്‍, ഹെപ്പറ്റൈറ്റിസ്, സിറോസിസ് എന്നിവയെല്ലാം മദ്യപാനികളില്‍ കാണുന്നു. മദ്യപാനവും പ്രമേഹവും ഒന്നിച്ച് ഒരാളിലുണ്ടായാല്‍ കരളിന്റെ ആരോഗ്യം അപകടത്തിലാകുമെന്നത് തീര്‍ച്ചയാണ്.

പ്രമേഹമുള്ളവരില്‍ ചീത്ത കൊളസ്‌ട്രോള്‍ കൂടിയും നല്ല കൊളസ്‌ട്രോള്‍ പൊതുവെ കുറഞ്ഞും കാണാറുണ്ട്. കൊഴുപ്പിന്റെ താളംതെറ്റിക്കുന്നതില്‍ മദ്യപാനത്തിനും ഒരുപങ്കുണ്ട്. മദ്യപാനവും പ്രമേഹവും ഒരാളില്‍ ഒത്തുവന്നാല്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാകും. ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാന്‍ പ്രമേഹരോഗിക്ക് ചിട്ടയായ ഒരു ജീവിതശൈലി വേണം. അതിനായി തീര്‍ത്തും അപകടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മദ്യപാനം പോലെയുള്ള ശീലങ്ങളെ പ്രമേഹരോഗി കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (14 minutes ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (27 minutes ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (34 minutes ago)

അതിതീവ്ര ന്യൂനമർദ്ദം..  (48 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (5 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (6 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (7 hours ago)

Malayali Vartha Recommends