Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്..ഇന്ന് (നവംബര്‍ 18) പവന് 1280 രൂപയാണ് കുറഞ്ഞത്...ഇതോടെ ഒരു പവന്‍റെ വില 90,680 രൂപയിലെത്തി..ഗ്രാമിന് 160 രൂപയും കുറഞ്ഞു...ഒരു ഗ്രാം സ്വര്‍ണത്തിന് 11,335 രൂപയാണ് ഇന്നത്തെ വില...


എസ്‌ഐആർ സംസ്ഥാന സർക്കാരുകൾക്ക് തലവേദനയാകുന്നു... തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം... ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്...


വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും, മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ കമാലിനെയും ഇന്ത്യ കൈമാറില്ല.. അവാമി ലീഗ് അനുകൂലികള്‍ തെരുവിൽ; വ്യാപക സംഘർഷം..


ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടർന്ന്.. ആരോപണത്തിന് പിന്നാലെ ശബ്ദ സംഭാഷണങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്..തനിക്ക് സമ്മര്‍ദമുണ്ടെന്ന് ഈ സംഭാഷണത്തില്‍ അനീഷ് ജോര്‍ജ് സഹ ബിഎല്‍ഒ വൈശാഖിനോട് പറയുന്നുണ്ട്..


ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി..പത്ത് മണിക്കൂർ നീണ്ട പരിശോധനയിൽ തെളിവുകൾ ശേഖരിച്ച് മലയിറങ്ങി..

ആഹാരം കഴിക്കുമ്പോള്‍ ഇടയ്ക്ക് വെള്ളം കുടിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്...

30 AUGUST 2019 01:02 PM IST
മലയാളി വാര്‍ത്ത

ആഹാരം കഴിക്കുമ്പോള്‍ ഇടയ്ക്ക് വെള്ളം കുടിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കണം. അത് സാധാരാണവും അനിവാര്യവുമാണ്. എന്നാല്‍ ശരീരം ആവശ്യപ്പെടാതെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദ്രവ തുലനാവസ്ഥയെ ദോഷകരമായി ബാധിക്കും. അമിതമായി വെള്ളം കുടിക്കുന്നതിന്‍റെ അനന്തരഫലങ്ങള്‍ ഒരു പക്ഷെ നിങ്ങള്‍ കരുതുന്നതിനേക്കാള്‍ അപ്പുറമാണ്. വെള്ളം കുടിക്കുന്ന അളവ് മുതല്‍ വെള്ളം കുടിക്കുന്ന രീതിയില്‍ വരെ കൃത്യതയും ശ്രദ്ധയും പാലിക്കേണ്ടതുണ്ട്.

വെള്ളം അല്‍പ്പാല്‍പ്പമായി മൊത്തിക്കുടിക്കുക വേനല്‍ കാലത്ത് ഇടക്കിടെ ദാഹം വരുന്നതും തൊണ്ടവരളുന്നതും സാധാരണമാണ്. എന്നാല്‍ ഇങ്ങനെ തോന്നുമ്പോഴെല്ലാം വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം വര്‍ധിക്കാന്‍ കാരണമായേക്കും. ഇങ്ങനെ വരുമ്പോള്‍ ഒരു കാര്യം ശീലിച്ചാല്‍ മതി. വെള്ളം ധാരാളമായി വായിലേക്കൊഴിച്ച് വിഴുങ്ങുന്നതിന് പകരം ഗ്ലാസില്‍ നിന്നോ കുപ്പിയില്‍ നിന്നോ അല്‍പ്പാല്‍പ്പമായി മൊത്തിക്കുടിക്കുക. ദാഹം വരുമ്പോഴെല്ലാം വെള്ളം ഇങ്ങനെ മൊത്തിക്കുടിക്കാം. ഇത് ദാഹമകറ്റുകമാത്രമല്ല ജലാംശവര്‍ധനവ് തടയുകയും ചെയ്യും. വൃക്കകളെ ബാധിച്ചേക്കാം അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തില്‍ വലിയ സമ്മര്‍ദ്ദത്തിനിടയാക്കും. ഇത്തരം സമയങ്ങളില്‍ നിങ്ങളുടെ വൃക്കകള്‍ക്ക് അധികജോലി ചെയ്യേണ്ടതായിവരും. അത് ചിലപ്പോള്‍ അവയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചേക്കാം. സാധാരണ നിലയില്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ ജലയളവ് വര്‍ധിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക. ഹൃദയത്തിനും അമിതഭാരമാകുന്നു അമിതമായി ജലംകുടിക്കുന്നത് ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളിലും സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അത് രക്തത്തിന്‍റെ അളവ് വര്‍ധിപ്പിക്കുകയും ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും സമ്മര്‍ദ്ദം നല്‍കുകയും ചെയ്യുന്നു. അവശ്യ ധാതുക്കള്‍ നഷ്ടപ്പെടുന്നതിനിടയാക്കും വെള്ളം ധാരാളമായി ശരീരത്തില്‍ എത്തുമ്പോള്‍ അധിക തവണ മൂത്രൊമൊഴിക്കേണ്ടിവരികയും അതുവഴി ശരീരത്തിന് ആവശ്യമായ ധാതുക്കള്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കും. ശരീരത്തിന് വേണ്ട സോഡിയവും നഷ്ടപ്പെടുന്നു. ശരീരത്തിന്‍റെ പര്യയന വ്യവസ്ഥയെ ക്ഷീണിപ്പിക്കുന്നു അമിത ജലാംശം താങ്ങാനുള്ള ശേഷി ശരീരത്തില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. അത് ശരീരത്തിന്‍റെ പര്യയന വ്യവസ്ഥയെ ക്ഷീണിപ്പിക്കുകയും അത് തലവേദന, മനംപിരട്ടല്‍, പേശീവേദന, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉണ്ടാക്കുകയും ചെയ്യും. ലിംഗം, വയസ്, ഉയരം, ഭാരം, വ്യായാമക്രമം, ദിനചര്യ, രോഗങ്ങള്‍, തുടങ്ങിയ ഘടങ്ങളെ അടിസ്ഥാനപ്പെടുത്തിവേണം വെള്ളം കുടിക്കാന്‍. ഒരോരുത്തര്‍ക്കും ആവശ്യമായ വെള്ളത്തിന്‍റെ അളവ് വ്യത്യസ്തമായിരിക്കും. മറ്റൊരാളുടെ വെള്ളംകുടി ശീലം അനുകരിക്കാന്‍ ആരും ശ്രമിക്കരുത്.

എന്നാൽ ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ എന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ നമ്മളില്‍ പലര്‍ക്കും കഴിയില്ല. ആഹാരത്തിനിടെ വെള്ളം കുടിക്കണമെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ കുടിക്കുന്നതാണ് നല്ലതെന്നും വാദങ്ങള്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് കൊണ്ട് ഗുണവും ദോഷവുമുണ്ട്. ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് അസിഡിറ്റിയും ഗ്യാസും വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്റെ അളവ് അസന്തുലിതമാക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയയെ മന്ദീഭവിപ്പിക്കുമെന്നും ഇത് നീര്‍ക്കെട്ടിന് കാരണമാകുമെന്നും പറയാറുണ്ട്. എന്നാല്‍ ആഹാരത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതാണെന്നും ദഹനത്തിന് വേണ്ട എന്‍സൈമുകള്‍ പ്രവര്‍ത്തിക്കുന്നത് വെള്ളത്തിന്റെ സഹായത്തോടെയാണെന്നും പറയപ്പെടുന്നുണ്ട്.

ആഹാരം ദ്രവരൂപത്തിലാക്കി ദഹനം എളുപ്പമാക്കാന്‍ വെളളം കുടിക്കുന്നത് വഴി കഴിയുമെന്നും ആഹാരത്തിനിടെ അമിതമായി വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ ഇടയ്ക്ക് കുറച്ച് വെള്ളം കുടിക്കുന്നത് കൊണ്ട് പ്രശ്‌നമൊന്നുമില്ല. ആഹാരം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. അമിത ആഹാരം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ആഹാരത്തിന് ശേഷം വെള്ളം കുടിക്കുന്നതും നല്ലതാണ്. ആമാശയ ഭിത്തികളുടെ സംരക്ഷണത്തിനും ആരോഗ്യത്തിനും ആഹാര ശേഷം വെള്ളം കുടിക്കുന്നതാണ് ഉത്തമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിവിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ ഉയർന്ന തസ്തികകളിൽ പുനർ നിയമിക്കുന്നത് സ്വജനപക്ഷപാതപരമായ രാഷ്ട്രീയ അഴിമതിയാണ്; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (16 minutes ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്,  (1 hour ago)

ദർശനം ലഭിക്കാതെ മടങ്ങി... പന്തളത്ത് എത്തി അഭിഷേകം ചെയ്ത് മടങ്ങി  (1 hour ago)

SIR നിർത്തിവയ്ക്കണം  (1 hour ago)

ഒ​രു വ​ർ​ഷം മു​മ്പ് ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെത്തി....  (1 hour ago)

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരും  (2 hours ago)

വായുമലിനീകരണം ഡൽഹിയിൽ രൂക്ഷമായി....  (2 hours ago)

അനീഷിനെ സിപിഎം ഭീഷണിപ്പെടുത്തി  (2 hours ago)

SABARIMALA എസ്ഐടി സംഘം സന്നിധാനത്ത് നിന്ന് മടങ്ങും  (2 hours ago)

ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി....  (2 hours ago)

മുട്ടടയിൽ മാത്രമല്ല എല്ലായിടത്തും തോൽക്കും  (3 hours ago)

RAIN ALERT ഇന്നും നാളെയും ശക്തമായ മഴ  (3 hours ago)

അമ്പലത്തറയിലെ മിൽമ ഡെയറി സന്ദർശിക്കാൻ...  (3 hours ago)

INDIA തിരിച്ചടിയുടെ ഉഗ്രരൂപം  (3 hours ago)

കെ എസ് യുക്കാരിയുടെ സ്ഥാനാർഥിത്വം നിങ്ങൾക്ക് ഇത്രമേൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിൽ നിങ്ങളുടെ കൗണ്ട് ഡൗൺ തുടങ്ങി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ; യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ അനുകൂ  (3 hours ago)

Malayali Vartha Recommends