Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

കൊളസ്‌ട്രോൾ കുറക്കാൻ ഇവ സ്ഥിരമായി ഭക്ഷണത്തിലുൾപ്പെടുത്തൂ

22 MAY 2017 03:00 PM IST
മലയാളി വാര്‍ത്ത


രക്തത്തിലും കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലുള്ള കൊഴുപ്പാണ് കൊളസ്ട്രോള്‍. ശരീരത്തില്‍ നിരവധി കൊഴുപ്പ് ഘടകങ്ങള്‍ ഉണ്ടെങ്കിലും അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ പ്രധാനി കൊളസ്ട്രോള്‍ ആണ്. എന്നാല്‍, ചില ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ കൂടി നമ്മള്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയാവുന്നതാണ്.
ഗോതമ്പ്, റാഗി, യവം, പയറുവര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, വെണ്ടക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍, ചെറു മത്സ്യങ്ങള്‍ ഇവയൊക്കെ മാറിമാറി ഭക്ഷണത്തിലുള്‍പ്പെടുത്താം
കട്ടന്‍ചായ പഞ്ചസാര കൂടാതെ കഴിക്കുന്നത് കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവരില്‍ രോഗാവസ്ഥ കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചിയും ചെറുനാരങ്ങനീരും അല്പം പനംചക്കരയും സ്വാദിന് ചേര്‍ക്കാം.
ഒലിവ് എണ്ണ
സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഒലിവ് എണ്ണ ഉപയോഗിക്കുന്നതു പോലെ നമ്മുടെ പാചകത്തിലും ഉപയോഗിക്കാവുന്നതാണ് കാരണം ഇത് കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.
ഇതിലെ മോണോഅണ്‍സാറ്റുറേറ്റഡ് ഫാറ്റ് ഘടകം മോശം കൊളസ്‌ട്രോള്‍ അളവിനെ നിയന്ത്രിക്കുന്നു. കൂടാതെ, നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയസംബന്ധിയായ അസുഖങ്ങളെ പ്രതിരോധിക്കാന്‍ നല്ല കൊളസ്‌ട്രോളുകള്‍ സഹായിക്കുന്നു.
വെളുത്തുള്ളി
രക്തത്തിലെ ട്രൈഗ്ളിസറൈഡുകളും അതുവഴി മൊത്തം കൊളസ്ട്രോളും കുറക്കാന്‍ വെളുത്തുള്ളിക്ക് കഴിവുണ്ട്. രക്തകുഴലുകളില്‍ പാടകള്‍ രൂപം കൊള്ളാനുള്ള സാധ്യതയും ഇതുവഴി കുറയുന്നു.
ബദാം പരിപ്പ്
ബദാമിന് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവുണ്ട്. ബദാം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ കുറഞ്ഞ് ശരീരത്തിനാവശ്യമായ നല്ല കൊള്‌സ്‌ട്രോള്‍ കൂടുകയും കുടവയര്‍ കുറയുകയും ചെയ്യും.
മീന്‍
മീന്‍ നോണ്‍ വെജ് പ്രിയമുള്ളവര്‍ക്ക് ഇറച്ചി കുറച്ച് മീന്‍ കഴിയ്ക്കാം. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. മീന്‍ വറുത്തു കഴിയ്ക്കാതെ കറിയായോ, ബേക്കിംഗ്, ഗ്രില്ലിംഗ് വഴികളോ ഉപയോഗിയ്ക്കാം.
അവോക്കാഡോ, ബ്ലൂബെറി
ചീത്ത കൊളസ്‌ട്രോള്‍ കളയാന്‍ അവോക്കാഡോ, ബ്ലൂബെറി എന്നിവ നല്ലതാണ്.
ഓട്സ്
ഓട്ട്സ് പ്രഭാത ഭക്ഷണമായി ഒരു പാത്രം ഓട്സ് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ ഉത്പാദിപ്പിക്കാൻ ഓട്സിന് കഴിവുണ്ട്.
മോര്
കൊളസ്‌ട്രോള്‍ പ്രതിരോധത്തില്‍ മോരിന് വലിയ പ്രാധാന്യമുണ്ട്. കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ വഴിയൊരുക്കുന്ന ബൈല്‍ ആസിഡുകളുടെ പ്രവര്‍ത്തനം തടഞ്ഞ് അവയെ പുറന്തള്ളാന്‍ മോര് സഹായകമാണ്. ധാരാളം ഉലുവയും കറിവേപ്പിലയും ചേര്‍ത്ത് മോരുകാച്ചി ധാരാളമായി കഴിക്കുന്നതും കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും പ്രതിരോധത്തിനും സഹായകമാണ്.
സോയാബീന്‍
സോയാബീന്‍ പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഉത്തമമാണ്.
കറിവേപ്പില, മല്ലിയില, അധികം പഴുക്കാത്ത പേരക്ക, വെളുത്തുള്ളി, എന്നിവ ദിവസേന കഴിക്കുക. കാബേജ്, കാരറ്റ്, ബീന്‍സ്, പയര്‍ തുടങ്ങിയ പച്ചക്കറികള്‍ ശീലിക്കുക. തൊലിയോടെ പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഉത്തമമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (21 minutes ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (42 minutes ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (1 hour ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (2 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (2 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (3 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (3 hours ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (4 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (4 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (4 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (4 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (4 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (5 hours ago)

Malayali Vartha Recommends