ജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍

ഭൂകമ്ബം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങള്‍ കടന്നുവരുന്ന അടിയന്തരാവസ്ഥയില്‍ കുടിവെള്ളം ശുദ്ധീകരിക്കാനുള്ള പരമ്പരാഗത രീതികളെ നമുക്കിവിടെ പരിചയപ്പെടാം.
ജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍
ക്ലോറിന്‍ ബ്ലീച്ച് (സോഡിയം ഹൈപ്പോക്ലോറൈറ്റ്) അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ക്ലോറിന്‍ സംബന്ധമായ ഉല്‍പ്പന്നങ്ങളും നോണ്‍ അയോഡൈന്‍ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങാറുള്ള ലോണ്ട്രി ബ്ലീച്ച് പോലെയുള്ള ബ്ലീച്ചിങ്ങ് പൗഡറുകളില്‍ 3 മുതല്‍ 6% വരെ സോഡിയം ഹൈപോക്ലോറൈറ്റ് അടങ്ങിയിരിക്കുന്നു. കുടിവെള്ളം ശുദ്ധീകരിച്ചെടുക്കാനായി സോഡിയം ഹൈപോക്ലോറൈറ്റ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക. ഉദാഹരണത്തിന്, ബ്ലീച്ച് സോപ്പ് മിശ്രിതങ്ങള്‍ പോലുള്ളവ ഒരുകാരണവശാലും ഉപയോഗിക്കരുത്.അത് ശരീരത്തിന് ഹാനികരമാകും.
ഇത് നിങ്ങള്‍ ഉപയോഗിക്കുന്ന ബ്ലീച്ചിന്റെ ജലശുദ്ധീകരണ ശേഷിയെ ആശ്രയിച്ചിരിക്കുന്നു.
നിങ്ങള്‍ വാങ്ങിയ ബ്ലീച്ചിന്റെ ശുദ്ധീകരണശേഷിയെ തിരിച്ചറിയാനായി ഒരു ഗാലന്‍ വെള്ളത്തില്‍ 10 തുള്ളി വീതം ഉപയോഗിച്ചു നോക്കുക. ഈ ലായിനി 30 മിനിറ്റ് അനക്കാതെ വെക്കുക. 30 മിനിറ്റ് കഴിഞ്ഞശേഷം വെള്ളത്തിന് ക്ലോറിന്‍ ചുവയോ വാസനയോ ഇല്ലെങ്കില്‍ ഒരുതവണകൂടി ഈ ഡോസ് ആവര്‍ത്തിക്കുക. അടിയന്തിരമായി കുടിവെള്ളം ആവശ്യമുള്ളപ്പോള്‍ ഗാര്‍ഹികമായി തന്നെ ബ്ലീച്ച് ഉപയോഗിച്ചുകൊണ്ട് ജലം ശുദ്ധീകരിച്ചെടുക്കാനുള്ള നടപടിക്രമങ്ങള്‍
അഴുക്കില്ലാത്ത തെളിനീര്‍ ജലം കഴിയാവുന്നത്രയും ഒരു കാനില്‍ ശേഖരിച്ചുവയ്ക്കുക , ഉപയോഗിക്കേണ്ട ക്ലോറിന്റെ അളവ് നിര്‍ണ്ണയിക്കുന്നതിനായി ബ്ലീച്ച് ബോട്ടിലിലെ ലേബല്‍ വായിക്കുക.
ലിക്വിഡ് ക്ലോറിന്‍ ലോണ്ട്രി ബ്ലീച്ചില്‍ സാധാരണയായി 4 മുതല്‍ 6 ശതമാനം ക്ലോറിന്‍ വരെ അടങ്ങിയിട്ടുണ്ട്. ചുവടെയുള്ള പട്ടികപ്പെടുത്തിയിരിക്കുന്ന ബ്ലീച്ച് മിക്സിന്റെ അടിസ്ഥാനത്തില്‍ ബ്ലീച്ച് തുള്ളികള്‍ ചേര്‍ക്കുക അതിലേക്ക് ചേര്‍ക്കുക
ബ്ലീച്ച് ചേര്‍ത്ത് ജല ലായനി മൂടിയിട്ട് അടച്ചശേഷം നന്നായി കുലുക്കുക.
ക്യാനിന്റെ അടപ്പ് ചെറുതായി തുറന്നുവച്ച് കൊണ്ട് വായു സഞ്ചാരം അനുവദിക്കുക.
അതിനുശേഷം ക്യാനിന്റെ മൂടി മുറുക്കിയടച്ച ശേഷം 30 മിനിറ്റ് കാത്തിരിക്കൂക. അതിനുശേഷം കുടിക്കാവുന്നതാണ്.
കിണറുകളിലെയും ഉറവകളിലേയും ജലമാണ് നിങ്ങള്‍ അടിയന്തിരമായി കുടിവെള്ളത്തിനു വേണ്ടി ഉപയോഗിക്കുന്നതെങ്കില്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം വെള്ളപ്പൊക്കം ഉണ്ടാകുന്നത് മൂലം ഇതിലെ ജലം കൂടുതല്‍ മലിനവും അണുബാധ നിറഞ്ഞതുമായി തീരുമെന്നാണ്. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തുന്ന മലിനജലം ശുദ്ധീകരിച്ച ശേഷം മാത്രമേ ഇത് സുരക്ഷിതമായി ഉപയോഗിക്കാനാവൂ.
ഉറവ അല്ലെങ്കില്‍ കുളം പോലുള്ളവയിലെ ജലം ശുദ്ധമാക്കിയെടുക്കാനാണെങ്കില്‍, 5 ppm ക്ലോറിന്‍ ലെവല്‍ ഉണ്ടായിരിക്കണം. ചില സാഹചര്യങ്ങളില്‍, പ്രാദേശിക വൈദ്യ അധികാരികള്‍ 10 ppm വരേ ഉയര്‍ന്ന ശേഷി നല്‍കിയേക്കാം. ക്ലോറിന്റെ അളവ് പരിശോധിക്കാനായി ക്ലോറിന്‍ ഗ്രേറൈമെട്രിക് ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നു..
സാധാരണ കുടിവെള്ള അണുനശീകരണ സംവിധാനങ്ങളായ ബ്ലീച്ചുകള്‍ ജിയര്‍ഡിയ പോലുള്ള വീര്യമേറിയ അണുബാധകളെ നശിപ്പിക്കില്ല. എന്നാല്‍ ഉയര്‍ന്ന ആളവിലും മതിയായ സാന്ദ്രതയിലും ക്ലോറിന്‍ ഉപയോഗിക്കുമ്ബോള്‍ ഇത് വളരെയധികം ഫലം ചെയ്യും. അക്കാരണത്താല്‍തന്നെ കൂടുതല്‍ ക്ലോറിന്‍ ചേര്‍ത്ത് അണുബാധാവിമുക്തമാണ് എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ശേഷം മാത്രമേ ഇത്തരം ജലം കുടിവെള്ളത്തിനായി ഉപയോഗിക്കാന്‍ പാടുള്ളൂ
https://www.facebook.com/Malayalivartha