കൈപ്പത്തിയുടെ നിറം നോക്കി ഒരാളുടെ സ്വഭാവം ഏകദേശം കൃത്യമായി മനസ്സിലാക്കാം

ഈ ലോകത്ത് തിരിച്ചറിയാൻ ഏറ്റവും ബുദ്ധിമുട്ടേറിയത് മറ്റുള്ളവരുടെ സ്വഭാവമാണ് .അടുത്ത് ഇടപെഴകുന്നതിലൂടെയോ കൂടുതല്‍ പരിചയപ്പെടുന്നതിലൂടെയോ മറ്റൊരാളുടെ സ്വഭാവം ഏറെക്കുറെ നമുക്ക് മനസ്സിലാക്കാം. എന്നാല്‍, കൈപ്പത്തിയുടെ നിറം നോക്കി ഒരാളുടെ സ്വഭാവം ഏകദേശം കൃത്യമായി തന്നെ മനസ്സിലാക്കാനാകുമത്രേ. ഈ ലക്ഷണങ്ങൾ ഏതെല്ലാമാണെന്നു നോക്കാം.
പിങ്ക്
പിങ്ക്, ഇളം പിങ്ക്, ചുവപ്പ്, മഞ്ഞ , വെള്ള എന്നീ നിറങ്ങളാകും കൈപ്പത്തിക്ക് ഉണ്ടാകുക. ഭൂരിഭാഗം പേരുടെയും കൈപ്പത്തി പിങ്ക് നിറത്തിലുള്ളതാകും. ജീവിതത്തില്‍ കൂടുതല്‍ സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവരാകും ഇവര്‍. നല്ല ബന്ധങ്ങള്‍ കണ്ടെത്തുന്നതിനും മികച്ച വിദ്യാഭ്യാസം നേടുന്നതിനും ഇവര്‍ക്ക് മിടുക്ക് കൂടുതലായിരിക്കും. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനൊപ്പം ആത്മീയതയ്‌ക്കും ഇവര്‍ പ്രധാന്യം നല്‍കും.
മാത്രമല്ല ഏത് കാര്യത്തിന് തീരുമാനം എടുക്കുന്നതിനും മുന്‍പ് നല്ലതു പോലെ ആലോചിച്ച് മാത്രമേ ഇക്കൂട്ടർ തീരുമാനിക്കുകയുള്ളൂ. ജീവിതം കളര്‍ഫുള്‍ ആയിരിക്കണം എന്ന് ആഗ്രഹമുള്ള വ്യക്തിയായിരിക്കും ഇവർ.
ചുവന്ന നിറം
കൈകള്‍ക്ക് ചുവന്ന നിറം അധികം പേര്‍ക്കും ഉണ്ടാവുന്ന ഒന്നല്ല. ഏത് കാര്യത്തിനും നല്ലതു പോലെ കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും ഇവര്‍. മാത്രമല്ല സാമൂഹ്യ കാര്യങ്ങളില്‍ ഇടപെടുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും ഇവര്‍ തയ്യാറാവുന്നു. പലരുടേയും ജോലിഭാരം കുറക്കുന്നതിന് പലപ്പോഴും ഇവരുടെ ജോലി സഹായകമാവുന്നു. മാത്രമല്ല കണ്ണാടി പോലെ തെളിഞ്ഞ മനസ്സായിരിക്കും ഇവരുടേത്. ഏത് വെല്ലുവിളിയും ഏറ്റെടുത്ത് ചെയ്യുന്നതിന് ഇവര്‍ക്ക് കഴിയുന്നു.
ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെങ്കിലും അതിനെയെല്ലാം പുഷ്പം പോലെ നേരിടുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത അങ്ങേയറ്റം ഉണ്ടായിരിക്കും. ഇതെല്ലാം പലപ്പോഴും ജീവിതത്തില്‍ നിന്നുള്ള നല്ല മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് മറ്റുള്ളവര്‍ക്കും പ്രചോദനമാവുന്നു. എന്നാൽ ചെറിയ കാര്യങ്ങളില്‍ പോലും സങ്കടപ്പെടുന്നവരുമാണ് ചുവന്ന കൈപ്പത്തി ഉള്ളവർ . സാമ്പത്തികമായി അല്‍പം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും അതിനെയെല്ലാം കഠിനാധ്വാനത്തിലൂടെ ഇല്ലാതാക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ് ഇവര്‍ക്ക് യൗവ്വനം.
മഞ്ഞ
സമ്മര്‍ദ്ദത്തിനൊപ്പം പെട്ടെന്ന് ഉത്കണ്ഠാകുലരാകുന്നവരായിരിക്കും മഞ്ഞ കൈപ്പത്തിയുള്ളവര്‍. അതിവേഗം തീരുമാനം എടുക്കാന്‍ വെപ്രാളം കാണിക്കുകയും തെറ്റായ കാര്യങ്ങളിലേക്ക് എത്തിച്ചേരുന്നവരുമാണ് ഇക്കൂട്ടര്‍. ജീവിതത്തില്‍ ഏറ്റവും നല്ല ലക്ഷ്യം കണ്ടെത്തുന്നതിനും അത് കണ്ടെത്തി അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിനും മടികാണില്ല. ആത്മീയമായ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുന്നു ഇവര്‍. എന്നാല്‍ പലപ്പോഴും അനാവശ്യ കാര്യങ്ങളില്‍ അമിതമായി ഭയക്കുന്ന സ്വഭാവക്കാരും കൂടിയായിരിക്കും ഇവര്‍. കുടുംബത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ കൊടുക്കുന്നവരായിരിക്കും.
വിളറിയ നിറം
കൈപ്പത്തിക്കുള്ളില്‍ വിളറിയ നിറമുള്ളവർ മറ്റുള്ളവരോട് അങ്ങേയറ്റം ബഹുമാനം കാണിക്കുന്നവരായിരിക്കും . ജീവിതം ആസ്വദിക്കുന്നതിനുള്ളതാണ് എന്നുള്ള ചിന്താഗതിക്കാരായിരിക്കും ഇവർ. മറ്റുള്ളവര്‍ക്ക് ജീവിതത്തില്‍ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും പലപ്പോഴും അതിലുപരി സ്വന്തം സുഖത്തിനും സന്തോഷത്തിനും പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. വളരെ ശാന്തരും ഉറക്കെയുള്ള സംസാരം ഇഷ്ട്ടപ്പെടാത്തവരും ആയിരിക്കും.
വെളുത്ത നിറം
ചിലരുടെ കൈപ്പത്തിക്ക് വെളുത്ത നിറമായിരിക്കും. ഇതിന്റെ അര്‍ത്ഥം അവര്‍ക്ക് ജീവിതത്തില്‍ വളരെയധികം സങ്കടങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട് എന്നതാണ്. എന്നാല്‍ ഇതില്‍ നിന്ന് കരകയറുന്നതിനും ഇവര്‍ക്ക് കഴിയുന്നു. കഠിനാധ്വാനികളായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പലപ്പോഴും ഏത് വീഴ്ചയിലും വീണു പോവാതെ പിടിച്ച് നില്‍ക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുമ്പോഴും സന്തോഷങ്ങളെ ആഗ്രഹിക്കുന്ന മനസ്സായിരിക്കും ഇവര്‍ക്കുണ്ടാവുക. വിദ്യാഭ്യാസപരമായി മുന്നിലെത്താനുള്ള ത്വര ഇവരില്‍ വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലും ഇവരെ തോല്‍പ്പിക്കാനാവില്ല. വളരെ ശാന്തസ്വഭാവക്കാരായ ഇവർ താഴ്‌ന്ന സ്വരത്തില്‍ സംസാരിക്കുന്നവരായിരിക്കും
https://www.facebook.com/Malayalivartha