Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

കൊളസ്‌ട്രോള്‍ നിസ്സാരക്കാരനല്ല, സൂക്ഷിച്ചില്ലെങ്കില്‍...

18 SEPTEMBER 2018 09:01 AM IST
മലയാളി വാര്‍ത്ത

നമ്മുടെ രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാര്‍ത്ഥമാണ് കൊളസ്‌ട്രോള്‍. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്‌ട്രോള്‍ ശരീരത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നു. രക്തത്തില്‍ ലയിച്ച് ചേരാത്ത കൊളസ്‌ട്രോള്‍ പ്രോട്ടീനുമായി കൂടിച്ചേര്‍ന്നുു ലിപോ പ്രോട്ടീന്‍ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. ശരീരത്തിനു വേണ്ട അളവില്‍ മാത്രം കൊളസ്‌ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശ ഭിത്തിയുടെ നിര്‍മ്മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്‌ട്രോള്‍ ഒരു പ്രധാന ഘടകമാണ്. അതുപോലെ തന്നെ സെക്‌സ് ഹോര്‍മോണുകളായ ആന്‍ഡ്രജന്‍, ഈസ്ട്രജന്‍ എന്നിവയുടെ ഉല്പാദനത്തിനും, എ, ഡി, ഇ, കെ വിറ്റാമിനുകളെ പ്രയോജനപ്പെടുത്തുവാനും, സൂര്യപ്രകാശത്തെ വിറ്റാമിന്‍ ഡി യാക്കി മാറ്റുവാനും കൊളസ്‌ട്രോള്‍ സഹായകമാണ്. അതോടൊപ്പം തന്നെ വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉത്പാപാദനത്തിനും കൊളസ്‌ട്രോള്‍ സഹായിക്കുന്നു.

നമ്മുടെ ശരീരത്തിന് ആവശ്യമായ ആകെ കൊളസ്‌ട്രോളിന്റെ 80 ശതമാനവും കരള്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്‌ട്രോള്‍ മാത്രമേ കഴിക്കുന്ന ആഹാരത്തില്‍ നിന്നും ശരീരത്തിനു ലഭിക്കുന്നുള്ളൂ.

എല്‍ഡിഎല്‍: ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ ചീത്ത കൊളസ്‌ട്രോള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ കൊളസ്‌ട്രോള്‍ ഘടകത്തിന്റെ അളവ് രക്തത്തില്‍ കൂടിയാല്‍ ഇത് രക്ത ധമനികള്‍ക്കുള്ളില്‍ അടിഞ്ഞുകൂടി അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം

എച്ച്ഡിഎല്‍: ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ഈ കൊളസ്‌ട്രോള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാതെ അതിനെ കരളിലെത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നു.

വിഎല്‍.ഡിഎല്‍: വെരി ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ ഏറ്റവും കൂടുതല്‍ െ്രെട ഗ്ലിസറൈഡുകള്‍ കാണപ്പെടുന്ന കൊഴുപ്പു കണികയാണ്. ഇത് വളരെ സാന്ദ്രത കുറഞ്ഞ കൊളസ്‌ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കുവാന്‍ സഹായിക്കുന്നു
റ്റി.ജി: റ്റി.ജി അഥവാ െ്രെട ഗ്ലിസറൈഡുകള്‍ സാധാരണ കൊഴുപ്പാണ്. ഇവ ഊര്‍ജ്ജം സൂക്ഷിച്ചുവച്ച് ആവശ്യമുള്ളപ്പോള്‍ ശരീരത്തിനു അധിക ഊര്‍ജ്ജം നല്കുന്നു. എല്‍ഡിഎല്‍ രക്തധമനികളില്‍ അടിഞ്ഞുകൂടാന്‍ ഇവ കാരണമാകുന്നു.

കൊളസ്‌ട്രോളിന്റെ അളവ്: എല്‍ഡിഎല്‍, എച്ച്ഡിഎല്‍, വി.എല്‍.ഡി.എല്‍, എന്നീ മൂന്നു കൊളസ്‌ട്രോള്‍ ഘടകങ്ങളും കൂടിച്ചേരുന്നതാണ് ടോട്ടല്‍ കൊളസ്‌ട്രോള്‍. ഇത് രക്ത പരിശോധനയില്‍ 200mg/dl
താഴെയായിരിക്കുന്നതാണ് ഉത്തമം.
എല്‍ഡിഎല്‍: ഹൃദ്രോഗങ്ങളുടെ പ്രധാന കാരണക്കാരനായ എല്‍ഡിഎല്‍ ന്റെ അളവ് 100 mg/dl കുറവായിരിക്കുന്നതാണ് സുരക്ഷിതം.
എച്ച്ഡിഎല്‍: എച്ച്ഡിഎല്‍ കൂടുന്നതാണ് നല്ലത്. ഇത് 40mg/dl കുറയുന്നത് എല്‍ഡിഎല്‍ കൂടുതല്‍ അടിയാന്‍ കാരണമാകും.

വി.എല്‍ഡി.എല്‍: വിഎല്‍ഡിഎല്‍ അളവ് കൂടുന്നതും കൊളസ്‌ട്രോള്‍ ദോഷം കൂട്ടും. 30 mg/dl കൂടാതിരിക്കുന്നതാണ് സുരക്ഷിതം.
റ്റി.ജി: അഥവാ െ്രെട ഗ്ലിസറൈഡുകള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകുമെന്നതിനാല്‍ അതിന്റെ അളവ് 150 mg/dl താഴ്ന്നു നില്ക്കുന്നതാണ് നല്ലത്.



പ്രധാന പരിശോധനകള്‍:
രണ്ടു വിധത്തിലുള്ള പരിശോധനകളാണ് പൊതുവേ കൊളസ്‌ട്രോള്‍ നിര്‍ണ്ണയത്തിനുള്ളത്. * രക്തത്തിലെ ടോട്ടല്‍ കൊളസ്‌ട്രോള്‍ അളവ് നിര്‍ണ്ണയംn* ലിപിഡ് പ്രൊഫൈല്‍ പരിശോധന നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് വളരെ കുറഞ്ഞും, ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിന്റെ അളവ് കൂടിയും ഇരിക്കുന്ന അപകടാവസ്ഥയിലും ടോട്ടല്‍ കൊളസ്‌ട്രോള്‍ സുരക്ഷിത നിലയിലായിരിക്കും. വേര്‍തിരിച്ചുള്ള കൃത്യമായ അളവ് ലിപിഡ് പ്രൊഫൈലില്‍ നിന്നും കൃത്യമായി അറിയാം എന്നതിനാല്‍ ലിപിഡ് പ്രൊഫൈല്‍ പരിശോധനയാണ് കൂടുതല്‍ അഭികാമ്യം.



പരിശോധനയ്ക്കു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍::

* കൊളസ്‌ട്രോള്‍ നില ശരിയായി മനസിലാക്കുന്നതിനായ് 9-12 മണിക്കൂര്‍ ഉപവാസം വേണം എന്നാണ് നിലവിലുള്ള നിര്‍ദ്ദേശം. രാത്രി ഭക്ഷണം കഴിഞ്ഞു ഉറങ്ങാന്‍ കിടന്നാല്‍ രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പ് രക്തം പരിശോധിക്കുന്നതാണ് പ്രായോഗികം. എന്നാല്‍ വെള്ളം കുടിക്കുന്നതില്‍ കുഴപ്പമില്ല.
* പ്രമേഹരോഗികള്‍, ഹൃദ്രോഗികള്‍, പക്ഷാഘാതം വന്നവര്‍, പുകവലിക്കുന്നവര്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവര്‍ പാരമ്പര്യമായ് ഹൃദയാഘാത സാധ്യത ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് കൊളസ്‌ട്രോള്‍ പരിശോധന അനിവാര്യമാണ്
* 20 വയസാകുമ്പോള്‍ ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് ചെയ്ത് തുടങ്ങണം. ഫലം നല്ലതാണെങ്കില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ടെസ്റ്റ് ചെയ്താല്‍ മതി. അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചുരുങ്ങിയത് വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തണം.
* പരിശോധനയ്ക്കു മുന്‍പ് വ്യായാമം പാടില്ല. കാരണം വ്യായാമത്തില്‍ ഏര്‍പ്പെട്ടാല്‍ കൊഴുപ്പ് ഊര്‍ജ്ജമായ് മാറുന്നതിന്റെ അളവ് വര്‍ദ്ധിക്കും


കൊളസ്‌ട്രോളും രോഗങ്ങളും:

ഹൃദയം: ധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞ് ഹൃദയത്തിലേക്ക് രക്തയോട്ടം കുറഞ്ഞാല്‍ ഹൃദയ പേശികള്‍ നിര്‍ജീവമായ് ഹൃദയാഘാതം വരാം.

സ്‌ട്രോക്ക്:തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സം വന്നാല്‍ സ്‌ട്രോക്ക് ഉണ്ടാകാം.

ഉയര്‍ന്ന ബിപി: കൊഴുപ്പ് അടിഞ്ഞു കൂടി ധമനികള്‍ ഇടുങ്ങിയാല്‍ ഹൃദയത്തിന്റെ ജോലി ഭാരം കൂടി ബിപി വളരെ കൂടുന്നു.

വൃക്ക: വൃക്കകളിലെ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി വൃക്കകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകാം.

കാലുകള്‍: കാലുകളിലെ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞ് രക്തയോട്ടം കുറയുന്നതുമൂലം രോഗങ്ങള്‍ ഉണ്ടാകാം.
ലൈംഗികശേഷിക്കുറവ്: ഉദ്ധാരണശേഷിക്കുറവ് പോലെയുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത.

കോളസ്‌ട്രോള്‍ കുറയ്ക്കാന്‍


ട്രാന്‍സ്ഫാറ്റുകള്‍ എന്ന കൊഴുപ്പ് കൊളസ്‌ട്രോള്‍ നില അപകടകരമായി ഉയര്‍ത്തുന്നവയാണ്. ബേക്കറി പലഹാരങ്ങള്‍, ചിപ്‌സുകള്‍, വറുത്ത മത്സ്യം, മാംസം, മുട്ടയുടെ മഞ്ഞക്കരു, കൊഞ്ച്, ഞണ്ട് , കൊഴുപ്പടങ്ങിയ പാല്‍, പാലുത്പന്നങ്ങള്‍ , വനസ്പതി എന്നിവ ട്രാന്‍സ്ഫാറ്റിന്റെ കലവറയാണ്. എണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തുക. തവിടുള്ള അരി, ധാന്യങ്ങള്‍, പരിപ്പ് വര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൊളസ്‌ട്രോളിനെ പ്രതിരോധിക്കും.

റാഗി, ഓട്‌സ് , ഗോതമ്പ് എന്നിവ കഴിക്കുക. നാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണം കൊളസ്‌ട്രോളിനെ തടയും. വെളുത്തുള്ളി, കറിവേപ്പില, വാഴപ്പിണ്ടി, മുരിങ്ങയില, ചീര, കാന്താരി, നെല്ലിക്ക, പപ്പായ, പേരയ്ക്ക, സപ്പോട്ട എന്നിവയും കൊളസ്‌ട്രോള്‍ പ്രതിരോധത്തിന് മുന്‍പന്തിയിലാണ്. നല്ല കൊളസ്&്വംിഷ;ട്രോളിന്റെ അളവ് കൂട്ടുന്ന മത്തി, ചൂര, അയല എന്നീ മത്സ്യങ്ങള്‍ കഴിക്കുക. വ്യായാമം ജീവിതചര്യയാക്കുക. നടത്തം, സൈക്‌ളിംഗ്, നീന്തല്‍, പടികയറല്‍ എന്നിവ മികച്ച വ്യായാമങ്ങളാണ്. ധ്യാനവും യോഗയും ശീലിക്കുക. കാരണം മാനസിക സമ്മര്‍ദ്ദം കൊളസ്‌ട്രോള്‍ നില ഉയര്‍ത്തുന്ന ഘടകമാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (54 minutes ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (4 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends