അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപ്പെടാത്തത് ?; ചില കുറുക്കു വഴികൾ...

സൗന്ദര്യ സംരക്ഷണത്തിനായി എത്ര ചിലവേറിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാനും ഇന്ന് പലരും തയ്യാറാണ്. എന്നാലവിയിലടങ്ങിരിക്കുന്ന രാസവസ്തുക്കള്‍ ഗുണത്തേക്കാള്‍ അധികം ദോഷം ചെയ്യുന്നു. അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപെടാത്തത്? വിറ്റാമിന്‍ ഇ നല്‍കുന്നത് അതിശയിപ്പിക്കുന്ന സൗന്ദര്യരഹസ്യങ്ങളാണ്. എന്നും യുവത്വത്തോടെയും ഭംഗിയോടെയും ഇരിക്കുവാന്‍ വിറ്റാമിന്‍ ഇ ഉപയോഗത്തിലൂടെ സാധിക്കുന്നു.
വിറ്റാമിന്‍ ഇ യുടെ ഉപയോഗങ്ങള്‍
നിങ്ങളുടെ ചര്‍മം അയഞ്ഞതും ചുളിവുകളും ഉള്ളതാണെങ്കില്‍ അത് തടയുവാന്‍ വിറ്റാമിന്‍ ഇ ഇനേക്കാള്‍ മറ്റൊരു മികച്ച മാര്‍ഗമില്ല. ചര്‍മത്തിലെ ആന്റി ഓക്‌സൈഡുകളെ പുനരുദ്ധരിപ്പിക്കുകയും സൂര്യഘാതംകൊണ്ടുള്ള കരുവാളിപ്പ് തടയുവാനും വിറ്റാമിന്‍ ഇ മികച്ച മാര്‍ഗമാണ്. അതുകൊണ്ട് തന്നെ ചര്‍മത്തിനുണ്ടാകുന്ന പ്രായാധിക്യത്തെ തടയുന്നു.
വരണ്ട ചര്‍മത്തില്‍നിന്നും സംരക്ഷിക്കുന്നു
വിറ്റാമിന്‍ ഇ അടങ്ങിയ എണ്ണകളും ലോഷനും പുരട്ടുന്നത് ചര്‍മ്മ വരള്‍ച്ചയെ തടയാന്‍ സഹായിക്കുന്നു. ചര്‍മത്തില്‍ നിന്നും നഷ്ടമാക്കുന്ന ജലാംശം ചര്‍മത്തിലെത്താന്‍ വിറ്റാമിന്‍ ഇ സഹായിക്കുന്നു.
ഒരുപാട് വര്‍ഷങ്ങളായി വരണ്ട ചര്‍മം നേരിടുന്നവര്‍ക്ക് മോയ്‌സചറൈസര്‍ക്കൊപ്പം വിറ്റാമിന്‍ ഇ കൂട്ടിച്ചേര്‍ത്തുപയോഗിക്കാം.
ചര്‍മത്തിലുണ്ടാകുന്ന പാടുകളില്‍ നിന്നും സംരക്ഷണം
വിറ്റാമിന്‍ ഇ ചര്‍മ്മത്തിലെ വരള്‍ച്ച തടയുന്നത് മാത്രമല്ല ചര്‍മത്തിനുണ്ടാകുന്ന പാടുകളില്‍ നിന്നും സംരക്ഷിക്കുന്നു. ചര്‍മ്മത്തിലെ പാടുകള്‍ മാറ്റാനായി ഉപയോഗിക്കുന്നു. മിക്ക ലേപനങ്ങളിലും അമിതമായ അളവ് വിറ്റാമിന്‍ ഇ യിലാണ്. സ്‌ട്രെച് മാര്‍ക്കുകളില്‍ നിന്നും പൊള്ളലില്‍ നിന്നുണ്ടാകുന്ന പാടുകളില്‍ നിന്നും ചര്‍മത്തിനെവീണ്ടെടുക്കാന്‍ വിറ്റാമിന്‍ ഇ ഒരുത്തമ വഴിയാണ്.
SPF ഇനെ വര്‍ധിപ്പിക്കുന്നു
മിനറലുകളുടെ കലവറ എന്നറിയപ്പെടുന്നതാണ് വിറ്റാമിന്‍ ഇ അതുപോലെ തന്നെ ആന്റി ഓക്‌സിഡകളും പോഷകഗുണങ്ങള്‍ ഏറെയുള്ളതുമാണ് വിറ്റാമിന്‍ ഇ സണ്‍സ്‌ക്രീനിനു പുറമെ ഇതുപയോഗിക്കുന്നവരില്‍ സൂര്യാഘാതം കൊണ്ടുണ്ടാകുന്ന കരുവാളിപ്പ് ഇല്ലാതാക്കുന്നു. UVB രശ്മികളെ പിടിച്ചു നിര്‍ത്താനും സൂര്യരശ്മികള്‍ കൊണ്ടുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുവാനും വിറ്റാമിന്‍ ഇ ഒരുത്തമ മാര്‍ഗമാണ്.
വിറ്റാമിന്‍ ഇ പുറമെ പുരട്ടുകയും അതുപോലെ തന്നെ വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്താല്‍ എന്നും യുവത്വത്തോടെ ഇരിക്കാം. ബദാം ഹെയ്‌സല്‍ നട്‌സ് പച്ച ചീര ബ്രോക്കോളി പാഴ്‌സലി പപ്പായ ഒലീവുകള്‍ എന്നിവയില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha