Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

വ്യാജ മരുന്നുകൾ പ്രചരിക്കുന്നു.. കഴിഞ്ഞ വർഷം 25000ൽ പരം കുട്ടികൾ ന്യൂമോണിയയ്ക്കും മലേറിയയ്ക്കുമായി വിപണിയിലിറങ്ങുന്ന വ്യാജമരുന്നുകൾ കഴിച്ചതിന്റെ ഫലമായി മരിച്ചു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്

15 MARCH 2019 04:55 PM IST
മലയാളി വാര്‍ത്ത

വ്യാജ മരുന്നുകൾ പ്രചരിക്കുന്നതായും അവക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടർമാർ തന്നെ രംഗത്ത് വന്നിരിക്കുന്നു. മിക്ക വ്യാജ മരുന്നുകളും നിർമ്മിക്കുന്നത് ചൈനയിലും ഇന്ത്യയിലുമായിട്ടാണത്രെ.

ഡോക്ടറുമാരുടെ ആഗോള സംഘടനകൾ ഇത്തരം മരുന്നുകൾക്കെതിരെ മുൻകരുതലുകളെടുക്കാനും നിയന്ത്രിക്കാനും അടിയന്തിര നടപടികളെടുക്കാൻ ഭരണകൂടങ്ങളോട് ആവിശ്യപ്പെട്ടു മുന്നോട്ട് വന്നുകഴിഞ്ഞു.

വ്യാജമരുന്നുകൾ ഉള്ളിൽ ചെന്ന് ഓരോ വർഷവും നിരവധി പേർ മരിക്കുന്ന സാഹചര്യത്തിലാണ് നിയമ നിർമ്മാണവും ശിക്ഷകളും കുറച്ചുകൂടി ശക്തമാക്കാൻ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.

25000ൽ പരം കുഞ്ഞുങ്ങളാണ് ന്യൂമോണിയയ്ക്കും മലേറിയയ്ക്കുമായി വിപണിയിലിറങ്ങുന്ന വ്യാജമരുന്നുകൾ കഴിച്ച് കഴിഞ്ഞ വർഷം മരിച്ചത് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു രഹസ്യം .

എലിവിഷവും പ്രിൻറർ മഷിയുമുൾപ്പടെ അപകടകരമായ പല രാസപദാര്‍ഥങ്ങളും അടങ്ങിയ വ്യാജമരുന്നുകളാണ് വിപണിയിൽ ഇറങ്ങുന്നത്. ഇവ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്ത് അഭിമുഖീ കരിക്കേണ്ടിവരുമെന്ന്‌ ഡോക്ടർമാർ പറയുന്നു.

മിക്ക വ്യാജ മരുന്നുകളും നിർമ്മിക്കുന്നത് ചൈനയിലും ഇന്ത്യയിലുമാണ്. ഒറിജിനൽ മരുന്നുകളുട അതെ പായ്ക്കിങ്ങും രൂപവുമായിരിക്കും ഈ വ്യാജന്മാർക്ക്. അതുകൊണ്ട് കണ്ടു പിടിക്കാൻ എളുപ്പമല്ല. മഞ്ഞപ്പിത്തത്തിനും ഹെപറ്റൈറ്റിസിനും പരിഹാരമെന്ന പേരിൽ വിപണിയിലിറങ്ങുന്ന മിക്ക മരുന്നുകളും അപകടകാരികളാണ്.

ഡോക്ടറുടെ കുറിപ്പില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് വാങ്ങുമ്പോഴും ഡോക്ടർ എഴുതിയ മരുന്നിനു പകരം വേറെ മരുന്ന് വാങ്ങുമ്പോഴും ഈ വ്യാജൻ നമ്മുടെ കയ്യിലെത്താം.


ഇതുപോലെ തന്നെ അപകടകാരിയായ ഒന്നാണ് വ്യാജ വാക്സിനുകൾ .പൈൻ കില്ലർ എന്ന പേരിൽ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്ന മരുന്നുകളിൽ ഇത്തരം വ്യാജന്മാർ ധാരാളമായി ഉണ്ട്. ഗുണമേന്മയില്ലാത്ത വാക്സിനുകൾ ഉപയോഗിക്കുന്നത്, അത് ഉപയോഗിക്കാതെ ഇരിക്കുന്നതിനേക്കാൾ അപകടകരമാണ്.

മിക്ക രാജ്യങ്ങളിലെയും നിയമങ്ങൾ ശക്തമല്ലാത്തതു കൊണ്ട് തന്നെ വ്യാജ മരുന്നുകൾ നിര്‍മ്മിക്കുന്ന മാഫിയകൾക്ക് യഥേഷ്ടം തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാം. യഥാർത്ഥ മരുന്നേത് വ്യാജമരുന്നേത് എന്ന് തിരിച്ചറിയാൻ കഴിയാതെ തൽക്കാല ആശ്വാസത്തിനായി ഏതെങ്കിലും മരുന്നുകൾ വാങ്ങുന്ന സാധാരണ ജനങ്ങളാണ് അപകടത്തിൽ പെടുന്നത്.

കുഞ്ഞുങ്ങളാണ് ഈ വിഷമരുന്നുകളുടെ പ്രധാന ഇരകൾ. പിടിക്കപ്പെടുന്നത് തന്നെ വളരെ വിരളമാണ്. ഇനി അഥവാ പിടിക്കപ്പെട്ടാലും നിസ്സാരമായ ശിക്ഷയോ പിഴയോ മാത്രമേ ഈ മാഫിയകൾക്ക് ലഭിക്കുന്നുള്ളൂ. നിയമത്തിന്റെ ലൂപ്പ് ഹോളുകൾ ഇവർക്ക് ഇപ്പോഴും അനുകൂലമാകുന്നു.

വ്യാജ മരുന്നുകൾ മാത്രമല്ല യഥാർത്ഥ മരുന്നുകൾ തന്നെ പലപ്പോഴും അപകടകാരികളാണ് മാറുന്നുണ്ട്.

ഗുണമേന്മയില്ലാതെ നിർമ്മിക്കുന്നതും ശ്രദ്ധയില്ലാതെ പാക്ക് ചെയ്യുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശ്രദ്ധയില്ലാതെ നിർമ്മിക്കുന്ന മിക്കവാറും മരുന്നുകളും ഉദ്ദേശിച്ച ഫലങ്ങളോ രോഗത്തിന് ശമനമോ വരുത്തുന്നില്ലെന്നു മാത്രമല്ല ഭീകര പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

മരുന്നുകളുടെ ഗുണമേന്മ ഉറപ്പ് വരുത്താനും വ്യാജന്മാരെ നിയന്ത്രിക്കാനും കൃത്യമായി പരോശോധനകൾ നടത്താൻ അടിയന്തിര സംവിധാനങ്ങൾ ഉണ്ടാക്കിയെ മതിയാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (49 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (1 hour ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (2 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (3 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (3 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (3 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (4 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (4 hours ago)

Malayali Vartha Recommends