ആലുവയിൽ വ്യാജ മേൽവിലാസത്തിൽ താമസിച്ച രണ്ട് ബംഗ്ലാദേശ് പൗരന്മാർ പോലീസ് പിടിയിൽ...

ആലുവ പുളിഞ്ചോട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശ് പൗരന്മാരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ഷക്കീൽ ഖാൻ (34), റോണി ഷെയ്ഖ് (30) എന്നിവരാണ് പിടിയിലായത്. ഇന്ത്യയിലെ ഇതരസംസ്ഥാന തൊഴിലാളികളെന്ന വ്യാജേനയാണ് ഇവർ ഇവിടെ കഴിഞ്ഞിരുന്നത്. എന്നാൽ പരിശോധനയിൽ ഇവരിൽ നിന്ന് ബംഗ്ലാദേശ് തിരിച്ചറിയൽ രേഖകൾ പോലീസ് കണ്ടെടുത്തു. പ്രതികളിൽ ഒരാളായ റോണി കഴിഞ്ഞ 15 വർഷമായി പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലാണ് താമസിച്ചിരുന്നത്; 9 മാസം മുൻപാണ് കേരളത്തിലെത്തിയത്. ഷക്കീൽ 10 വർഷമായി പശ്ചിമ ബംഗാളിലുണ്ടായിരുന്നു, കേരളത്തിലെത്തിയിട്ട് 4 മാസമാകുന്നു. സബ് ഇൻസ്പെക്ടർമാരായ ജോസി എം. ജോൺസൻ, രഞ്ജിത് മാത്യു, എ.എസ്.ഐ പി.ജെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha

























