Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

സൂക്ഷിക്കുക! ആർത്തവ കാലത്തെ ടാംപൺ ഉപയോഗം മരണത്തിലേക്ക് നയിച്ചേക്കാം ; യുവതി രക്ഷപ്പെട്ടത് തല നാരിഴയ്‌ക്ക്‌

16 OCTOBER 2019 12:36 PM IST
മലയാളി വാര്‍ത്ത

ആർത്തവ കാലത്ത് സ്ത്രീകൾ നാപ്ക്കിൻ ഉപയോഗത്തിൽ നിന്നും മാറി മറ്റ് പല രീതികളും ഉപയോഗിക്കാറുണ്ട്. എന്നാൽ ആരോഗ്യപരമായി ഇവ വരുത്തുന്ന പ്രശ്നങ്ങൾ കൂടുതലാണ്. ആർത്തവ സമയത്ത് ടാംപൺ ഉപയോഗിക്കുന്ന സ്ത്രീകൾ ഇതറിയാതെ പോകരുത്. ആർത്തവ സമയത്ത് ടാംപൺ ഉപയോഗിച്ച് മരണത്തോട് മല്ലിട്ട 32കാരിയുടെ അനുഭവം . കഴിഞ്ഞ ജനുവരിയിലായിരുന്നു 32 കാരിയായ ഗ്രേറ്റ സരാട്ട മരണത്തെ നേരിട്ടത്. ജനുവരി 31 ന് ആര്‍ത്തവത്തിന്റെ ആദ്യദിവസം തന്നെ ഗ്രേറ്റയ്ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി . നോര്‍ത്ത് കാരലൈന സ്വദേശിനിയായ ഗ്രേറ്റ ആശുപത്രിയില്‍ എത്തി. പക്ഷേ എന്താണ് പ്രശ്നമെന്നു കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കു കഴിഞ്ഞില്ല. സി ടി സ്കാന്‍, എക്സ്‌ റേ എന്നിവയിലും രോഗം കണ്ടെത്താനായില്ല. തുടർന്ന് ഗൈനക്കോളജിസ്റ്റ്‌ പരിശോധിച്ചപ്പോഴായിരുന്നു ഗ്രേറ്റയ്ക്ക് ടോക്സിക് ഷോക്ക്‌ സിൻഡ്രോം ആണെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞത്.

ആര്‍ത്തവകാലത്ത് സ്ത്രീകൾ കൂടുതലും ടാംപൺ ഉപയോഗിക്കാറുണ്ട്. ഈ ടാംപൺ ആയിരുന്നു ഗ്രേറ്റയുടെ ആരോഗ്യത്തിൽ വില്ലനായത്. ശരീരത്തിന്റെ പ്രതിരോധശേഷിയെ വരെ ടോക്സിക് ഷോക്ക്‌ സിൻഡ്രോം ബാധിക്കും എന്നത് ഞെട്ടിക്കുന്ന വിവരമാണ്. മാത്രമല്ല രക്തസമ്മര്‍ദം വളരെ കുറയുകയും പതിയെ ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും രോഗി മരിക്കുകയും ചെയ്യും. നാല് മക്കളുടെ അമ്മയായ ഗ്രേറ്റ ടോക്സിക് ഷോക്ക് സിൻഡ്രോമിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതൊരിക്കലും തനിക്കു വരുമെന്ന് വിചാരിച്ചിരുന്നില്ല. പക്ഷേ കൃത്യ സമയം ആശുപത്രിയില്‍ എത്തിയത് കൊണ്ട് മാത്രം ഗ്രേറ്റയുടെ ജീവന്‍ രക്ഷിക്കാനായി . ടാംപൺ ഉപയോഗിക്കുന്ന സമയം ചെറിയ മുറിവുകൾ ഉണ്ടായി. അത് വഴി ബാക്ടീരിയകള്‍ രക്തത്തില്‍ അണുബാധയുണ്ടാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. ബ്ലഡ്‌ ട്രാന്‍സ്ഫ്യൂഷന്‍ നടത്തിയായിരുന്നു ഗ്രേറ്റയുടെ ജീവന്‍ തിരികെ പിടിച്ചത് . ഒപ്പം മരുന്നുകളും നൽകുകയുണ്ടായി .

ഒരു ലക്ഷത്തില്‍ ഒരാളെയാണ് ടോക്സിക് ഷോക്ക്‌ സിൻഡ്രോം ബാധിക്കുക. പനി, തലകറക്കം, ഛര്‍ദി, രക്തസമ്മര്‍ദം കുറയുക പ്രധാനലക്ഷണങ്ങളാണ്. സ്റ്റെഫലോ കോക്കസ് ബാക്ടീരിയയാണ് സാധാരണ ഈ അവസ്ഥയിലേക്ക്‌ നയിക്കുന്നത്. തൊലിപ്പുറത്ത് ജീവിക്കുന്ന ഈ ബാക്ടീരിയകള്‍ രക്തത്തില്‍ പ്രവേശിക്കുമ്പോള്‍ ആണ് ടോക്സിക് ഷോക്ക്‌ സിൻഡ്രോം ഉണ്ടാകുന്നത്. ടാംപൺ ഉപയോഗിക്കുമ്പോഴും തിരികെ എടുക്കുമ്പോഴും യോനിയില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകള്‍ ആണ് ചില അവസരങ്ങളില്‍ ഇത്തരത്തിൽ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുന്നത് . എന്നാൽ ഇത് അതിജീവിക്കാൻ കഴിയും . ഇപ്പോള്‍ പൂര്‍ണആരോഗ്യത്തോടെ മക്കളും സൈനികനായ ഭര്‍ത്താവുമായി സന്തോഷത്തോടെ കഴിയുകയാണ് ഗ്രേറ്റ എന്ന യുവതി. ഈ രോഗം ബാധിച്ച് മരണപ്പെട്ടവരുമുണ്ട് എന്ന വസ്തുത നില നിൽക്കവെയാണ് ഗ്രേറ്റ അതി ജീവിച്ചിരിക്കുന്നത്. അതു കൊണ്ട് ആർത്തവ കാലം സ്ത്രീകൾ ടാംപൺ ഉപയോഗം കുറയ്ക്കുക.  ആറു മണിക്കൂറില്‍ കൂടുതലുള്ള ഉപയോഗം കുറയ്ക്കുകടാംപൺ നിശ്ചിത ഇടവേളകളില്‍ ഉപയോഗിക്കുക.  രാത്രിയുള്ള ടാംപൺ ഉപയോഗം കഴിവതും വേണ്ട എന്ന് വയ്ക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CJP ഞെട്ടിക്കുന്ന പ്രവചനവുമായി ജ്യോതിഷി  (21 minutes ago)

Flood-rescue ആ കുടുംബത്തിന് സര്‍ക്കാര്‍ താങ്ങാകും.  (33 minutes ago)

V D SATHEESAN ഓരോ ദിവസവും ഇമേജ് നഷ്ടപ്പെടുത്തുന്ന സാഹചര്യം  (1 hour ago)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ  (1 hour ago)

IRAN ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്  (1 hour ago)

പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി രണ്‍ദീപ് ഹൂഡ  (1 hour ago)

TOOFAN / VADAKARA തിരച്ചില്‍ എങ്ങുമെത്തിയില്ല;  (1 hour ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി  (1 hour ago)

വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്; കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടര്‍ബോട്ടിലും സര്‍ക്കാര്‍ നല്‍കും  (1 hour ago)

അട്ടപ്പാടിയില്‍ 1400 കഞ്ചാവി ചെടികള്‍ നശിപ്പിച്ചു  (1 hour ago)

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഗ്രാമവാസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു  (1 hour ago)

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു  (1 hour ago)

വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്  (1 hour ago)

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (4 hours ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (5 hours ago)

Malayali Vartha Recommends