Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..

മസ്ക്കല്ല... ഇതാണ് ‘കോസ്‌ക്’ ഭക്ഷണം കഴിക്കാനും മാസ്ക്ക് മുഖ്യം!കൊറിയക്കാരുടെ ഓരോരോ കണ്ടുപിടിത്തങ്ങളേ....

04 FEBRUARY 2022 03:50 PM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടും കൊറോണ എന്ന മഹാവിപത്തിനെ പ്രതിരോധിക്കാൻ പല മാര്ഗങ്ങളും സ്വീകരിച്ചുപോരുകയാണ്. അടിക്കടി രൂപവും ഭാവാവയും മാറ്റി നമുക്കൊപ്പം കൂടുന്ന ഈ വൈറസിനെ മാസ്ക്കും ഗ്യാപ്പും ഇട്ട് പ്രതിരോധിക്കുക എന്നതാണ് ഏറ്റവും ഉത്തമമായ മാർഗം എന്നാണ് ലോകാരോഗ്യ സംഘടന പോലും വ്യക്താക്കുന്നത്. അങ്ങനെ മാസ്ക്ക് നമ്മുടെ നിത്യോപയോഗ സാധനങ്ങൾക്കൊപ്പം ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയതോടെ പല ട്രെൻഡുകളിൽ എത്തുന്നുണ്ട്. പലതും പരീക്ഷിക്കാൻ ഏവരും തയ്യാറാകുകയും ചെയ്യുന്നുണ്ട്.

അത്തരത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പല തരത്തിലുള്ള മാസ്കുകൾ വിപണിയിൽ ദിനംപ്രതി എത്തുകയാണ്. അവയെല്ലാം തന്നെ ഓരോ സമയങ്ങളിലായി ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ ട്രെൻഡായി മാറുന്നത് സൗത്ത് കൊറിയ പുറത്തിറക്കിയ പുത്തൻ മാസ്ക് ആണ്. ഇതിന്റെ പ്രത്യേകത അവശ്യ സമയത്ത് മൂക്ക് മാത്രം മറയ്ക്കാൻ സാധിക്കുന്ന രീതിയിൽ മടക്കി ഉപയോഗിക്കാം എന്നതാണ്.

‘കോസ്‌ക്’ എന്നാണു ഈ മാസ്കിന്റെ പേര്. ഇത് ഇതിനോടകം ഗൂഗിൾ ട്രെൻഡിംഗിൽ ഇടം പിടിച്ച് കഴിഞ്ഞു. മാസ്‌ക് അഴിക്കാതെ തന്നെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും സാധിക്കും എന്നതാണ് ഈ മാസ്കിന്റെ പ്രത്യേകത. ഭക്ഷണം കഴിക്കുമ്പോഴും ശ്വസനത്തിലൂടെ അന്തരീക്ഷത്തിൽ നിന്ന് വൈറസ് പടരുന്നത് തടയുകയാണ് പുതിയ മാസ്‌ക് വഴി ലക്ഷ്യമിടുന്നതെന്നാണ് ദക്ഷിണ കൊറിയൻ ആരോഗ്യവൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

വായയും മൂക്കും മറക്കാവുന്ന തരത്തിലാണ് മാസ്‌ക് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആവശ്യമുള്ള സമയത്ത്, മൂക്ക് മാത്രം മറയുന്ന തരത്തിൽ ഈ മാസ്ക് മടക്കി ഉപയോഗിക്കാനുമാകും. ഇതാണ് മാസ്കിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒന്നിലധികം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഈ മാസ്‌ക് ലഭ്യമാണ്, KF80 മാസ്‌ക് ആയി ടാഗ് ചെയ്‌തിരിക്കുന്നു, ഇവിടെ KF എന്നാൽ ‘കൊറിയൻ ഫിൽട്ടർ’ എന്നതിന്റെ ചുരുക്കെഴുത്തിനൊപ്പം വരുന്ന നമ്പർ 0.3 മൈക്രോൺ വരെ ചെറിയ കണങ്ങളെ ഫിൽട്ടർ ചെയ്യാനുള്ള മാസ്‌കിന്റെ കാര്യക്ഷമതയെ സൂചിപ്പിക്കുന്നു. അതിനാൽ, അതനുസരിച്ച്, ഒരു KF80 മാസ്കിന് 0.3 മൈക്രോൺ വരെ ചെറിയ കണങ്ങളെ 80 ശതമാനം കാര്യക്ഷമതയോടെ ഫിൽട്ടർ ചെയ്യാൻ കഴിയും.

ദക്ഷിണ കൊറിയൻ കമ്പനിയായ അറ്റ്മാൻ ആണ് ഈ പുത്തൻ മാസ്‌ക് വികസിപ്പിച്ചത്. അമേരിക്കൻ-ദക്ഷിണ കൊറിയൻ ഇ-കൊമേഴ്‌സ് കമ്പനിയായ ‘കൂപാങ്ങി’ൽ വഴി ഇത് വിൽപനയ്ക്കുമെത്തിയിട്ടുണ്ട്. പത്ത് മാസ്‌ക് അടങ്ങിയ ഒരു പായ്ക്കിന് 11.42 ഡോളറാണ്(ഏകദേശം 855 രൂപ) വില. സമൂഹമാധ്യമങ്ങളിൽ വൈറലായ പുതിയ മാസ്‌കിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂപ്പർ പോരാട്ടത്തിൽ കപ്പ് നിലനിർത്തി ചാമ്പ്യൻമാരായ പിഎസ്ജി  (7 minutes ago)

സങ്കടക്കാഴ്ചയായി.... കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (16 minutes ago)

ഡോ. എം ലീലാവതി മഹാഭാരതത്തെ ആസ്പദമാക്കി രചിച്ച ‘ഭാരതാലോകം' മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്തു  (29 minutes ago)

വീഡിയോ കോള്‍ വിളിച്ച ശേഷം പ്രതിശ്രുത വധു തൂങ്ങി.. കണ്ട് തലകറങ്ങി വരൻ..രണ്ടും SBI ഉദ്യോഗസ്ഥർ.!സത്യം..? ലോഡ്ജിൽ..!!  (42 minutes ago)

മുൻമന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷിന്‍റെ സഹോദരൻ നിര്യാതനായി  (46 minutes ago)

കാ​വേ​രി ന​ദീ​ജ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യി​ൽ ഇ​ന്ന് ബ​ന്ദ്...രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്  (57 minutes ago)

കണ്ണീർക്കാഴ്ചയായി... ഡിസംബറിൽ വിവാഹം തീരുമാനിച്ചിരുന്ന യുവതിയും പ്രതിശ്രുത വരനും മരിച്ച നിലയിൽ...  (1 hour ago)

സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...  (1 hour ago)

പൊൻസമ്മാനങ്ങളും വാഹനയോഗവും: വ്യാഴാഴ്ച ദിനത്തിലെ വിസ്മയ മാറ്റങ്ങൾ!  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...  (2 hours ago)

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (7 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (7 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (7 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends