Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഇന്ന് ഫെബ്രുവരി 4 ..ലോക കാൻസർ ദിനം ..രോഗവുമായി ബന്ധപ്പെട്ട മരണനിരക്ക് കുറയ്ക്കുക, അതോടൊപ്പം രോഗികളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുക എന്നിവയാണ് ലോക കാന്‍സര്‍ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം

04 FEBRUARY 2022 04:45 PM IST
മലയാളി വാര്‍ത്ത

ഇന്ന് ഫെബ്രുവരി 4 ..ലോക കാൻസർ ദിനം ..കാന്‍സര്‍ എന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ട മുന്‍വിധികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.

അര്‍ബുദം ഇപ്പോള്‍ ലോകത്തിലെ മരണനിരക്കിന്റെ രണ്ടാമത്തെ പ്രധാന കാരണമായി മാറിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത് . ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് കാന്‍സര്‍ രോഗത്തിന്റെ തുടക്കം. അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം എന്നിവ മൂലം രോഗികളായവര്‍ നിരവധിയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൃത്യമായ ജീവിത ശൈലിയിലൂടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ഒരു പരിധി വരെ കാന്‍സറിനെ ചെറുക്കാന്‍ കഴിയും.

യൂണിയന്‍ ഓഫ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ ലോക കാന്‍സര്‍ ദിനം ആഗോള ഏകീകരണ സംരംഭമായി പ്രഖ്യാപിച്ചു. രോഗവുമായി ബന്ധപ്പെട്ട മരണനിരക്ക് കുറയ്ക്കുക, അതോടൊപ്പം രോഗികളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുക എന്നിവയാണ് ലോക കാന്‍സര്‍ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. 2000 ഫെബ്രുവരി 4ന് ഫ്രാന്‍സിലെ പാരീസിലുള്ള ന്യൂ മില്ലേനിയത്തില്‍ നടന്ന ലോക കാന്‍സര്‍ കോണ്‍ഫറന്‍സിലാണ് ഈ ദിനാചരണം നടത്താന്‍ തീരുമാനിച്ചത്. അതേ ദിവസം തന്നെയാണ് യുനെസ്‌കോയുടെ അന്നത്തെ ജനറല്‍ ഡയറക്ടര്‍ കൊയ്ചിറോ മത്സുറയും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ജാക്വസ് ചിറാക്കും അര്‍ബുദത്തിനെതിരായ ചാര്‍ട്ടര്‍ ഓഫ് പാരീസില്‍ ഒപ്പുവച്ചത്. അന്നുമുതല്‍ എല്ലാ വര്‍ഷവും വ്യത്യസ്തമായ തീമിലാണ് കാന്‍സര്‍ ദിനം ആചരിക്കുന്നത്.

2022-2024 കാന്‍സര്‍ ദിനത്തിന്റെ തീം ‘ക്ലോസ് ദി കെയര്‍ ഗ്യാപ്പ്’ എന്നതാണ്. കാന്‍സര്‍ പരിചരണ ലഭ്യതയിലെ വിടവില്ലാതാക്കുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗൗരവതരമായ സാഹചര്യങ്ങളെ പരിഗണിച്ചാണ് ഈ അര്‍ത്ഥപൂര്‍ണ്ണമായ ആപ്തവാക്യം സ്വീകരിച്ചിരിക്കുന്നത്.

ഇത് കേവലം ഒരു ദിനാചരണം മാത്രമല്ല. ഒന്നിലധികം വർഷം നീണ്ടു നിൽക്കുന്ന ഒരു കാമ്പെയ്‌നാണ്. കാൻസറിനെക്കുറിച്ച് അവബോധം വളർത്താനും ആളുകളിൽ സ്വാധീനം ചെലുത്താനുമുള്ള അവസരമാണ് ഇത് വഴി ലക്ഷ്യം വയ്ക്കുന്നത്. 'ക്ലോസ് ദി കെയർ ഗ്യാപ്പ്' കാമ്പെയ്‌നിന്റെ ഉദ്ഘാടന വർഷം ക്യാൻസർ പരിചരണത്തിലെ ആഗോള അസമത്വങ്ങൾ തിരിച്ചറിയുന്നതിനും അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടിയുള്ളതാണ്. . "I am and I will" എന്ന ആപ്തവാക്യവുമായാണ് 2020ൽ ലോക കാൻസർ ദിനം ആചരിച്ചത്. 2017ൽ ‘എനിക്കും കഴിയും, നമുക്ക് കഴിയും’ എന്നതായിരുന്നു ലോക അർബുദ ദിന തീം.


അനവധി പ്രതിസന്ധികളാണ് അസുഖബാധിതരായ ഓരോ വ്യക്തിയും അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്യേണ്ടി വരുന്നത്. അതില്‍ വരുമാനം, വിദ്യാഭ്യാസം, ഭൂമിശാസ്ത്രപരമായ അസമത്വങ്ങള്‍, ജാതി-മതസംബന്ധമായ അതിര്‍വരമ്പുകള്‍, ലിംഗഭേദം, പ്രായം, അവശത തുടങ്ങിയ എണ്ണിയാല്‍ തീരാത്തത്രയും കാര്യങ്ങള്‍ ഉണ്ടാകും. ആളുകളെ വേര്‍തിരിച്ച് കാണാതെ മികച്ച പരിചരണം നല്‍കുകയെന്നതാണ് പോംവഴി.


ഒരുദിവസം മാത്രം ഒതുങ്ങി നില്‍ക്കാതെ ഒന്നിലധികം വര്‍ഷം നീണ്ടു നില്‍ക്കുന്ന ഒരു കാമ്പെയ്നായാണ് ലോക കാന്‍സര്‍ ദിനാചരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. കാന്‍സറിനെക്കുറിച്ച് അവബോധം വളര്‍ത്താനും ആളുകളില്‍ സ്വാധീനം ചെലുത്താനുമുള്ള അവസരമാണ് ഇത് വഴി ലക്ഷ്യം വെക്കുന്നത്

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (37 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (44 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (50 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (53 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends