Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ശ്വാസം മുട്ടലിന് ചികിത്സ തേടി, ഡോക്ടർ എഴുതി നൽകിയ മരുന്ന് കഴിച്ച് ജീവിതം ഇരുട്ടിലായി: 20 വിരലുകളിലെയും നഖങ്ങൾ ഊരി, ശരീരത്തെ തൊലി മുഴുവനായും ഇളകി, കരിഞ്ഞ് വിറകുകൊള്ളിപോലെ ശരീരം... കാഴ്ച നഷ്ടപ്പെട്ട്, ജലാംശം നഷ്ടമായി ശരീരം പൂർണമായും തളർന്നു... 'സ്വന്തം മുഖം കണ്ണാടിയിൽ കണ്ട് ഭയന്ന് പിന്മാറി' ദുരവസ്ഥ വെളിപ്പെടുത്തി ഷിജിമോൾ...

11 JANUARY 2023 10:22 AM IST
മലയാളി വാര്‍ത്ത

ശ്വാസം മുട്ടലിന് ചികിത്സ തേടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയ രോഗിയുടെ ഇപ്പോഴത്തെ അവസ്ഥ ആര് കണ്ടാലും ഭയക്കും വിധമുള്ള രൂപമാറ്റമാണ്. 20 വിരലുകളിലെയും നഖങ്ങൾ ഊരി, ശരീരത്തെ തൊലി മുഴുവനായും ഇളകി, കരിഞ്ഞ് വിറകുകൊള്ളിപോലെ ശരീരം. എറണാകുളം തിരുവാങ്കുളം നന്ദനം വീട്ടിൽ ഷിജിമോൾക്കാണ് (46) ഈ ദുരവസ്ഥ ഉണ്ടായത്. തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഓഫിസ് ജോലിക്കാരിയാണ് ഷിജി. ശ്വാസംമുട്ടൽ വന്നപ്പോൾ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടിയതാണ് ജീവിതം മാറ്റിമറിച്ചത്.

വേണ്ടത്ര ശ്രദ്ധയില്ലാതെ തനിക്കു മരുന്നു നൽകിയതാണ് ആരോഗ്യം തകർത്തതെന്നു ചൂണ്ടിക്കാട്ടി ഷിജിമോളും കുടുംബവും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിരുന്നു. എന്നാൽ ഒരിടത്തുനിന്നും അനുകൂലമായ മറുപടി ലഭിച്ചില്ല. ആശുപത്രിയിലെത്തി പൊലീസ് ഡോക്ടറുമായി സംസാരിച്ചെന്നു പറയുന്നുണ്ടെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ല.

രോഗത്തിനു കുറവു കാണാഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം വീണ്ടും അതേ ഡോക്ടറെ തന്നെ വീണ്ടും കാണേണ്ടി വന്നു. കണ്ടപ്പോൾ മരുന്നു മാറ്റി നൽകി. ഇതു കഴിച്ചു തുടങ്ങിയപ്പോൾ മുതൽ ജീവിതം പ്രതീക്ഷിക്കാത്ത ദുരന്തത്തിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. . കണ്ണിന്റെ കാഴ്ച മറഞ്ഞു തുടങ്ങി. ശരീരം കറുത്ത കുമിളകൾ കൊണ്ടു നിറഞ്ഞു. ഇതോടെയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്.

ആശുപത്രിയിലായിരിക്കെ ശരീരം മുഴുവൻ കറുത്തിരുണ്ടു. തൊലി പൂർണമായും ഇളകിപ്പോയ അവസ്ഥയിലേക്കായി. വായിലും ശരീരത്തുമെല്ലാം തൊലി അടർന്നു പോയിത്തുടങ്ങി. ഭക്ഷണം കഴിക്കാനാവാത്തവിധം വായിലെ തൊലി പൂർണമായും പോയി. ജലാംശം നഷ്ടമായി ശരീരം പൂർണമായും തളർന്നു. സോഡിയം കുറഞ്ഞു ബോധവും നഷ്ടപ്പെട്ട സാഹചര്യമുണ്ടായി.

 

കിടക്കയിൽ വിരിച്ച ഷീറ്റിൽ മരുന്നൊഴിച്ച് അതിലായിരുന്നു കിടത്തിയിരുന്നത്. എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്തിടത്തുനിന്നു ഡോക്ടർ നവീന്റെ ചികിത്സയിൽ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങി. ഒരു മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിൽ ജീവിതം തിരിച്ചുപിടിച്ചു. ഡോക്ടറുടെയും ആശുപത്രിയുടെയും കരുതലിൽ ഇപ്പോൾ ആരോഗ്യം കാര്യമായി മെച്ചപ്പെട്ടു. എന്നാൽ കാഴ്ച ശരിയായിട്ടില്ലെന്നു മാത്രമല്ല, എത്രത്തോളം ശരിയാകും എന്ന കാര്യത്തിൽ വ്യക്തതയുമില്ല. സ്വന്തം മുഖം ഒരു മൂടിയ കാഴ്ചയായി മാത്രം അവശേഷിക്കുന്നു. വായിലും നാവിലുമുള്ള മുറിവുകൾ ഉണങ്ങാത്തതിനാൽ ഭക്ഷണം നന്നായി വേവിച്ച് അരച്ചാണു കഴിക്കുന്നത്.

ചികിത്സാ പിഴവാണ് തന്റെ ആരോഗ്യം തകർത്തതെന്ന് ആരും സമ്മതിച്ചിട്ടില്ല. പിന്നീടു ചികിത്സ തേടിയ ആശുപത്രിയിൽനിന്നു നൽകിയ ഡിസ്ചാർജ് സമ്മറിയിൽ മരുന്നു കഴിച്ച വിവരം പരാമർശിച്ചിട്ടുണ്ട്. ആരുടെയെങ്കിലും കുറ്റമാണെന്നു പറ‍യുന്നില്ല. പക്ഷേ തന്നെ ചികിത്സിക്കുന്നതിലുണ്ടായ പിഴവാണ് ശരീരം മുഴുവൻ വെന്തുപോകുന്ന അവസ്ഥയിലേക്ക് എത്തിച്ചതെന്നതിൽ സംശയമില്ല. ഇക്കാര്യം ചോദിക്കുന്നതിനായി മരുന്നു നൽകിയ ഡോക്ടറെ കാണാൻ പോയെങ്കിലും അവർ സമ്മതിച്ചു തന്നിട്ടില്ല. ഭക്ഷണത്തിന്റെ അലർജിയൊക്കെ ആകാമെന്നാണ് പിആർഒ ഉൾപ്പടെയുള്ളവർ പറയുന്നത്. ഇവരോടു ബഹളം വച്ചിട്ടു കാര്യമില്ലാത്തതിനാൽ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു.

മാസങ്ങൾ നീണ്ട ചികിത്സ നടത്തുന്നതിന് ഇതുവരെ അഞ്ചു ലക്ഷം രൂപയിലേറെ ചെലവായി. ജോലി ചെയ്തിരുന്ന സ്ഥാപനമാണ് ചെലവിന്റെ വലിയൊരു ഭാഗം വഹിച്ചത്. നാട്ടുകാരും പരിചയക്കാരുമെല്ലാം സാമ്പത്തികമായി സഹായിച്ചതിനാൽ ഇതുവരെ ചികിത്സ മുന്നോട്ടു കൊണ്ടു പോകാനായി. സ്ഥാപനം ചെലവഴിച്ച തുക തിരികെ നൽകേണ്ടതാണ്. തുടർ ചികിത്സയ്ക്കാണെങ്കിലും സാമ്പത്തിക സഹായവും വേണ്ടതുണ്ട്. ഭിന്നശേഷിക്കാരനായ ഭർത്താവ് ഒരു കടയിൽ ജോലിക്കു നിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വരുമാനത്തിലാണ് ഇപ്പോൾ കുടുംബം മുന്നോട്ടു പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (21 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (27 minutes ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (49 minutes ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (59 minutes ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (1 hour ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (1 hour ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (1 hour ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (2 hours ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (3 hours ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends