Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പേവിഷ വാക്സിന്‍ സൗജന്യമായി എ.പി.എല്‍. വിഭാഗക്കാര്‍ക്ക് നല്‍കിയിരുന്നത് അവസാനിപ്പിക്കുന്നു

08 JUNE 2023 10:13 AM IST
മലയാളി വാര്‍ത്ത

പേവിഷ വാക്സിന്‍ സൗജന്യമായി എ.പി.എല്‍. വിഭാഗക്കാര്‍ക്ക് നല്‍കിയിരുന്നത് അവസാനിപ്പിക്കുന്നു. പേവിഷ വാക്സിനെടുക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരില്‍ 70 ശതമാനവും എ.പി.എല്‍. വിഭാഗക്കാരാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കമുള്ളത്.

തെരുവുനായശല്യം രൂക്ഷമായതിനു പിന്നാലെ വാക്സിന്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ 145 ശതമാനം വര്‍ധനയാണുണ്ടായത്. പ്രതിദിന ആവശ്യം 800 വയല്‍വരെയാണ്. ഉപയോഗം കൂടിയതോടെ കഴിഞ്ഞവര്‍ഷവും സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന് ക്ഷാമം നേരിട്ടിട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജുകളില്‍ ആരോഗ്യവകുപ്പ് പഠനം നടത്തിയത്.



ചികിത്സ തേടിയവരില്‍ 60 ശതമാനം പേര്‍ വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റവരാണെന്ന് കണ്ടെത്തി. പേവിഷബാധയേല്‍ക്കുന്നവരില്‍ 40 ശതമാനംപേരും 15 വയസ്സില്‍ താഴെയുള്ളവരാണ്. പേവിഷ വാക്സിനും മറ്റുമായി സ്വകാര്യ ആശുപത്രികള്‍ 2000 മുതല്‍ 20,000 രൂപവരെയാണ് ഈടാക്കുന്നത്.

എ.പി.എല്‍. വിഭാഗക്കാര്‍ക്കുള്ള സൗജന്യം നിഷേധിക്കുന്നതോടെ ഇത്രയും തുക ചെലവിടാനായി മടിച്ച് പലരും വാക്സിന്‍ എടുക്കാതിരിക്കുമെന്ന ആശങ്കയുമേറെയുണ്ട്.


സര്‍ക്കാര്‍മേഖലയില്‍ നല്‍കുന്ന വാക്സിന് ഒരു വയലിന് 350 രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. അധികസുരക്ഷയ്ക്കുള്ള ഇമ്യൂണോഗ്‌ളോബുലിന് 20,000 രൂപവരെ ചെലവാകും. മെഡിക്കല്‍ കോളേജുകളിലും തിരഞ്ഞെടുത്ത ജില്ലാ, ജനറല്‍ ആശുപത്രികളിലും ഇമ്യൂണോഗ്ലോബുലിന്‍ സൗജന്യമായാണ് നല്‍കിയിരുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (10 minutes ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (27 minutes ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (36 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (47 minutes ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (1 hour ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (1 hour ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (2 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (9 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (9 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (9 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends