Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സന്തോഷവാർത്ത.... ഇന്ത്യയിൽ കാൻസറിന്‌ മരുന്ന് കണ്ടെത്തി; ഒരു ഗുളികയ്ക്ക് വെറും നൂറു രൂപ മാത്രം!!!

08 MARCH 2024 07:10 PM IST
മലയാളി വാര്‍ത്ത

ഒരിക്കൽ ഭേദമായവരിൽ ക്യാൻസർ രണ്ടാമതും വരുന്നത് തടയാനും കീമോ - റേഡിയേഷന്റെ പാർശ്വഫലങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന മരുന്ന് ഇന്ത്യയിലെ ഡോക്ടർമാർ കണ്ടെത്തി.

അമേരിക്കയും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാൻസർ രോഗികളുള്ളത് ഇന്ത്യയിലാണ്. ഇവരിൽ പകുതിപേരും മരണത്തിന് കീഴടങ്ങുന്നു. ക്യാൻസർ ചികിത്സിച്ചു മാറ്റിയാലും വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്.

ആദ്യ ഘട്ടത്തിൽ പൂർണമായും മാറിയെന്ന് കരുതുന്ന ക്യാൻസർ രോഗം രണ്ടാം ഘട്ടത്തിൽ മരണത്തിലാകും കലാശിക്കുക. എന്നാൽ, ഒരിക്കൽ ഭേദമായവരിൽ ക്യാൻസർ രണ്ടാമതും വരുന്നത് തടയാനും കീമോ – റേഡിയേഷന്റെ പാർശ്വഫലങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന മരുന്ന് രാജ്യത്തെ ഏറ്റവും വലിയ കാൻസർ ആശുപത്രിയായ ആശുപത്രിയായ, മുംബൈയിലെ ടാറ്റ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ക്യാൻസർ ചികിത്സയിൽ നിർണായകമുന്നേറ്റമായി മാറുമെന്ന് കരുതുന്ന ടാബ്‍ലറ്റ് കണ്ടെത്തിയത്.

ഇന്ത്യയിൽ വർധിച്ചുവരുന്ന കാൻസർ കേസുകൾ കണക്കിലെടുത്ത്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണമാണ് മരുന്നിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. മനുഷ്യ ക്യാൻസർ കോശങ്ങൾ എലികളിൽ ചേർത്ത് നടത്തിയ പരീക്ഷണത്തിലൂടെയാണ് മരുന്നിന്റെ ഗുണഫലം ഗവേഷകർ കണ്ടെത്തിയത്.

കാൻസർ കോശങ്ങൾ നശിക്കുമ്പോൾ അവ വളരെ ചെറിയ കഷണങ്ങളായി വിഘടിക്കുകയാണ് ചെയ്യുന്നത്. ഈ കഷണങ്ങളെ ക്രോമാറ്റിൻ കണികകൾ എന്ന് വിളിക്കുന്നു. ക്രോമാറ്റിൻ കണികകൾക്ക് രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ആരോഗ്യമുള്ള കോശങ്ങളിൽ പ്രവേശിച്ച് അവയെക്യാൻസർ കോശങ്ങളാക്കി മാറ്റാനും കഴിയും. ഇതാണ് രോഗം ഭേദമായ ശേഷവും ക്യാൻസർ വരാൻ ഇടയാക്കുന്നത്.

 


ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന അന്വേഷണമാണ് പുതിയ മരുന്നിന്റെ കണ്ടുപിടുത്തത്തിൽ എത്തിച്ചത്. ഇതിനായി ഗവേഷകർ മനുഷ്യ ക്യാൻസർ കോശങ്ങൾ എലികളിൽ ചേർക്കുകയും അതിനുശേഷം അവയിൽ മുഴകൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു. തുടർന്ന് റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ശസ്ത്രക്രിയ എന്നിവയിലൂടെ അവയെ ചികിത്സിച്ചു. ശേഷം എലികൾക്ക് റെസ്‌വെരാട്രോളും കോപ്പറും ചേർന്ന പ്രോ-ഓക്‌സിഡന്റ് ഗുളികകൾ നൽകി. ക്രോമാറ്റിൻ കണങ്ങളുടെ പ്രഭാവം തടയാൻ ഈ ഗുളികകൾ സഹായിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞു. ഒരു ദശാബ്ദത്തോളം നീണ്ട പരീക്ഷണങ്ങൾക്ക് ഒടുവിലാണ് അന്തിമ വിജയത്തിൽ മെഡിക്കൽ ഗവേഷകർ എത്തിയത്.

ക്യാൻസർ ചികിത്സയിൽ ഏറ്റവും ചെലവുകുറഞ്ഞ ചികിത്സയാകും ഈ ടാബ്‍ലറ്റ് വരുന്നതോടെ യാഥാർഥ്യമാകുക. നൂറ് രൂപക്ക് ഈ ടാബ്‍ലറ്റ് വിപണിയിൽ എത്തിക്കാനാകുമെന്നാണ് ഗവേഷകർ പറയുന്നത്. ഈ ടാബ്‍ലറ്റ് കഴിക്കുന്നതിലൂടെ തെറാപ്പിയുടെ പാർശ്വഫലങ്ങൾ 50% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കാൻസർ വീണ്ടും വരാതിരിക്കാനുള്ള സാധ്യത ഏകദേശം 30% ആയും കുറയും.

നിലവിൽ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ടാബ്‍ലറ്റ്. ജൂൺ-ജൂലൈ മാസത്തോടെ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.



ശ്വാസകോശം, വായ, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന കാൻസറിനും ഇത് ഫലപ്രദമാണ്. അർബുദം വീണ്ടും വരാൻ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിൻ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്സിഡന്‍റ് ടാബ്‌ലറ്റാണിത്. റെസ് വെറേട്രോൾ, കോപ്പർ സംയുക്തമാണ് ഈ ഗുളികയിൽ അടങ്ങിയിരിക്കുന്നത്.

2022ൽ ഇന്ത്യയിൽ 14,61,427 കാൻസർ കേസുകളാണ് കണക്കാക്കിയിരിക്കുന്നത്. 2018 മുതൽ 2022 വരെ 8,08,558 പേർ കാൻസർ ബാധിച്ച് മരിച്ചു. സ്തനാർബുദം, വായയിലെ അർബുദം, ഗർഭപാത്ര അർബുദം, ശ്വാസകോശ അർബുദം എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം നിലവിൽ ലോകത്തെ ക്യാൻസർ രോഗികളിൽ 20 ശതമാനവും ഇന്ത്യയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (7 minutes ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (26 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (46 minutes ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (7 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (7 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (7 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (7 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (8 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (8 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (8 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (8 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (8 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (8 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (10 hours ago)

Malayali Vartha Recommends