Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

നിരോധിത മരുന്നുകള് കേരളത്തില് സുലഭം, ഒന്നുമറിയാതെ ജനങ്ങള്, നടപടി എടുക്കാതെ അധികൃതര്

17 MARCH 2016 02:07 AM IST
മലയാളി വാര്‍ത്ത.

ആരോഗ്യത്തിന് ഹാനികരമെന്നുകണ്ട് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച മരുന്നിനങ്ങളിലേറെയും കേരളത്തിലെ വിപണികളില്‍ ആവശ്യക്കാരേറെയുള്ള പ്രമേഹ ഔഷധങ്ങള്‍. നിരോധനത്തോടെ അമ്പതിലധികം ബ്രാന്‍ഡുകളെങ്കിലും അപ്രത്യക്ഷമാകുമെന്നുറപ്പായിട്ടുണ്ട്.
ചുമ, ജലദോഷം, ശരീരവേദന തുടങ്ങിയവയ്ക്കുള്ളതാണ് പിന്നീടുള്ളവയില്‍ മുഖ്യം. നിരോധിക്കപ്പെട്ട മരുന്നുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലാത്തത് രോഗികളെയും ചില്ലറക്കച്ചവടക്കാരെയും ഡോക്ടര്‍മാരെയും പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്.
ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യമാണ് ഇന്ത്യ. ഇതില്‍ത്തന്നെ കേരളീയരുടെ എണ്ണവും കൂടുതലാണ്. ജീവിതശൈലീരോഗമായതിനാലും ദീര്‍ഘകാലം മരുന്ന് ഉപയോഗിക്കേണ്ടിവരുന്നതിനാലും ഭൂരിപക്ഷം കമ്പനികളും ഇവ ഉത്പാദിപ്പിക്കുന്നുണ്ട്. വിദേശത്ത് പലയിടത്തും നിരോധിച്ചിട്ടുള്ള പയോഗ്ലിറ്റാസോണ് മൂലകമടങ്ങിയ മരുന്നുകളാണ് പട്ടികയിലെ മിക്കതിലുമുള്ളത്.
പനിക്കും ചുമയ്ക്കുമായി കൊടുക്കുന്ന അലക്‌സ് ബ്രാന്‍ഡിലുള്ള ഗുളിക, സിറപ്പ്, കുട്ടികളുടെ തുള്ളിമരുന്ന് എന്നിവയടക്കം 16 ഇനങ്ങളാണ് നിരോധിക്കപ്പെട്ടത്. അസ്‌കോറില് സി, ഡി എന്നിവയുടെ ഏഴിനങ്ങളാണ് ഇനി കിട്ടാതാവുക. കഫക്കെട്ടുള്ളപ്പോള്‍ കൊടുക്കുന്ന അസ്താലിന്‍ എക്‌സ്‌പെക്ടോറന്റിനും നിരോധനമായി. അണുബാധയ്ക്ക് വളരെ സാധാരണമായി ഉപയോഗിച്ചുവരുന്ന കാന്‍ഡിഡ് ടോട്ടല്‍ ക്രീം, മാനസികരോഗത്തിനുള്ള എമെറ്റില്‍ പ്ലസ്, അപസ്മാരത്തിനുള്ള മൂന്നുതരം എപ്പിലാന്‍ എന്നിവയും അപ്രത്യക്ഷമാകുന്ന പ്രധാന ഇനങ്ങളാണ്.
ജനപ്രിയ ഇനങ്ങളായ ഡോളോകോള്‍ഡ്, ഡോളോകഫ്, ഡോളോപാര്‍ സി.സി, ഫ്‌ളൂകോള്‍ഡ് (നാലുതരം), ഫെബ്രക്‌സ് പ്ലസ്, സി.എല്‍.എഫ് (ഏഴുതരം), സിനാറെസ്റ്റ് (ഏഴുതരം), ബ്രമോലിന്‍ (ഒന്‍പതുതരം), ചുമ മരുന്നുകളായ ടസ്‌ക് (ഒന്‍പതുതരം), സീഡക്‌സ് (ഏഴുതരം), എഫിഡ്രക്‌സ്, സിഎക്‌സ്, അസിത്രാള്‍, ശരീരവേദനയ്ക്കും ചൂടിനുമുള്ള നൈസ് എം.ആര്‍ തുടങ്ങിയവയൊക്കെ നിരോധനപ്പട്ടികയിലുള്‍പ്പെടുകയാണ്.
അണുബാധക്കെതിരെ ഏറ്റവും പ്രാഥമികമായി കൊടുക്കാറുള്ള അമോക്‌സിലിനും ഡൈക്ലോക്‌സാസിനും ചേര്ന്ന മരുന്നിന്റെ നൂറുകണക്കിന് ബ്രാന്‍ഡുകളും വിപണിക്ക് പുറത്തായി.
അശാസ്ത്രീയമായ മരുന്നു സംയുക്തങ്ങള്‍ക്കുള്ള നിരോധനനടപടി ചരിത്രത്തില്‍ ആദ്യമല്ല. 2007ല്‍ 294 എണ്ണം നിരോധിച്ചിരുന്നു. എന്നാല്‍ കമ്പനികള്‍ നിയമയുദ്ധം നടത്തി ഇവയെ മറികടക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ പരമാവധി പഴുതുകളടച്ചുള്ള ഉത്തരവിറക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

നിരോധിക്കപ്പെട്ട പ്രമേഹ മരുന്നുകളില്‍ ചിലത്
ജെമര്‍ പി(ഗുളികനാലുതരം), ഗ്ലിം ടോട്ടല്‍ (ഗുളികമൂന്നുതരം), ഗ്ലിമിസ്റ്റാര്‍ പി.എം.(ഗുളികആറുതരം), ഗ്ലൂക്കോ നോം പി, പി.ജി, പി.ജി.എല്‍12 തരം, ഗ്ലൈക്കിഫേജ് പി, പി.ജി, എല്‍.പി.ജി9 തരം, െ്രെട അസുലിക്‌സ് (ഗുളികനാലുതരം), െ്രെട വാലഫേജ് (ഗുളികരണ്ടുതരം), െ്രെടയാപ്രിഗ്ലിം (ഗുളികനാലുതരം), ട്രയക്‌സര്, എല്‍.എസ്. (ഗുളികഎട്ടുതരം), പഞ്ചസാരയില്ലാത്ത കഫ്‌സിറപ്പുകള്‍
പകുതിക്കും അനുമതിയില്ല
രാജ്യത്ത് വില്‍പ്പന നടത്തുന്ന പകുതിയോളം മരുന്നുസംയുക്തങ്ങള്‍ക്കും വ്യവസ്ഥാപിതമായ നിര്മാണാനുമതിയില്ലെന്ന കണ്ടെത്തലാണ് പൊതുജനാരോഗ്യ സംഘടനകള്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായിട്ടുള്ളത്.
ചുമ, ജലദോഷ മരുന്നുകള്‍ കുട്ടികള്‍ക്ക് ഹാനികരം
ടൊറന്റൊ: ചുമയ്ക്കും ജലദോഷത്തിനുമായി വിപണിയില്‍ ലഭ്യമായ അലോപ്പതി മരുന്നുകള്‍ കുട്ടികളുടെ ആരോഗ്യത്തിന് ഗുണത്തേക്കാള്‍ ദോഷം ചെയ്യുന്നവയാണെന്ന് പഠനം. കാനഡയിലെ ഗവേഷണ സ്ഥാപനമാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഇത്തരം മരുന്നുകള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നും പഠനത്തില്‍ നിര്‍േദശിക്കുന്നു.
ഇന്ത്യയില്‍ മുന്നൂറോളം മരുന്നു സംയുക്തങ്ങള്‍ നിരോധിച്ചതിനുപിന്നാലെ ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആറുവയസ്സിനു താഴെയുള്ള 3500 കുട്ടികളില്‍ 2008നും 2011നും ഇടയിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
ആറുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ചുമയുടെ മരുന്ന് നല്‍കരുതെന്ന് ബോട്ടിലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 18 ശതമാനം കുട്ടികള്‍ക്ക് ഇത് നല്‍കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
കനേഡിയന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലാണ് റിപ്പോര്‍ട്ട്. ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞുതന്നെയാണ് മരുന്നുകള്‍ നല്‍കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഒണ്ടാറിയോയിലെ സെന്റ് മൈക്കല്‍സ് ആസ്പത്രിയിലെ ഡോ. ജൊനാഥന്‍ മഗൈ്വര് പറഞ്ഞു.
രോഗികള്‍ക്ക് ആശങ്കവേണ്ട
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്ന് കിട്ടാതാകുന്നതോടെ രോഗികള്‍ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. സംയുക്തങ്ങളിലെ ചേരുവകളായ രാസമൂലകങ്ങള്‍ അടങ്ങിയ അനേകം മരുന്നിനങ്ങള്‍ വിപണിയില്‍ സുലഭമാണ്. പ്രമേഹത്തിനുമാത്രം ഉപയോഗിക്കാവുന്ന ഗുളികകളും കുത്തിവെപ്പുകളുമടങ്ങിയ 69 ഇനങ്ങളെങ്കിലും നമ്മുടെ നാട്ടില്‍ കിട്ടാനുണ്ട്. മരുന്നുകള്‍ ശുപാര്‍ശ ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്നുമാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (5 minutes ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (6 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (7 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (7 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (7 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (7 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (8 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (8 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (8 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (10 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (11 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (11 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (11 hours ago)

Malayali Vartha Recommends