വേനല്‍ ചൂടിന് ആശ്വാസമേകാന്‍ മഞ്ഞ തണ്ണിമത്തന്

വേനല്‍ചൂടിന് ആശ്വാസമേകാന്‍ തണ്ണിമത്തന് വിപണി സജീവമായി. എന്നാല്‍ ഇത്തവണ തമിഴ്നാടന്‍ തണ്ണിമത്തനെ പിന്തള്ളി വയനാട്ടില്‍ നിന്ന് വരുന്ന മഞ്ഞ തണ്ണിമത്തന് വിപണിയില്‍ താരമാകുകയാണ്. പച്ചയും കറുപ്പും തണ്ണിമത്തനുകള്‍ അടക്കി ഭരിച്ചിരുന്ന പഴവിപണിയില്‍ ഇപ്പോള്‍ മഞ്ഞ തണ്ണിമത്തനും വന്‍ ഡിമാന്റാണ്.
ശരീരത്തിലുണ്ടാകുന്ന ജല നഷ്ടം ലഘൂകരിക്കാനും ചൂട് കൂടുമ്പോഴുള്ള ശാരീരിക അസ്വസ്ഥതകള്‍ പരിഹരിക്കാനും സഹായിക്കുന്നതാണ് തണ്ണിമത്തനുകള്‍. തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് കൂടുതലും ഈ ഫലത്തിന്റെ കച്ചവടം നടക്കുന്നത്.
അന്യസംസ്ഥാനത്ത് നിന്നും എത്തുന്ന മത്തന്‍ വേഗത്തില്‍ നശിക്കുന്നതും, മാരകമായ രാസപ്രയോഗത്താല്‍ ഉപയോഗിക്കുന്നവര്‍ക്ക് അസുഖങ്ങളുണ്ടാക്കുന്നതും വിപണിയില്‍ നിന്ന് പിന്തള്ളാന് കാരണമാകുന്നതായാണ് വില്‍പ്പനക്കാര്‍ പറയുന്നത്. മഞ്ഞ തണ്ണിമത്തന് കിലോയ്ക്ക് 45 രൂപയാണ് വിപണി വില. ആദ്യമായിട്ടാണ് മഞ്ഞ മത്തന്‍ കിഴക്കന്‍ വിപണികളില്‍ എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha