സിക്കരോഗം നിര്‍ണ്ണയിക്കുന്നതിന് പുതിയ ടെസ്റ്റ് കണ്ടുപിടിച്ചു

സിക്ക വൈറസ് തിരിച്ചറിയുന്നതിനുള്ള പുതിയ പരിശോധന കണ്ടെത്തി. മസാച്യുസെറ്റ്സിലെ ഹവാര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്മാരാണ് പുതിയ പരിശോധന രീതി കണ്ടുപിടിച്ചത്. ചെലവുകുറഞ്ഞതും വേഗത്തില്‍ രോഗനിര്‍ണയം നടത്താവുന്നതുമാണു പുതിയ ടെസ്റ്റ്. ശരീരത്തില്‍ ചെറിയ തോതില്‍ പോലും വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ പോലും കണ്ടുപിടിക്കാന്‍ സാധിക്കുന്നതാണു പുതിയ പരിശോധനയെന്ന് ശാസ്ത്രജ്ഞന്മാര് അവകാശപ്പെടുന്നു. രക്തത്തില്‍നിന്നും ഉമിനീരില്‍നിന്നും രോഗപരിശോധന നടത്താവുന്നതാണ്.
സിക്ക വൈറസ് കണ്ടുപിടിക്കുന്നതിനു ഗുണനിലവാരമുള്ള പരിശോധനകളുടെ അഭാവം രോഗനിര്‍ണയത്തെയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിരുന്നു. പല ജനന വൈകല്യങ്ങള്‍ക്കും ഇതു കാരണമായിരുന്നു. സിക്ക മാക്ക്-എലിസാ ടെസ്റ്റും ട്രിയോപ്ലെക്സ് റിയല്‍ റ്റൈം ആര്‍ടി-പിസിആര്‍ എന്നീ പരിശോധനകള്ക്കാണു നിലവില്‍ അംഗികാരമുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha