സംസ്ഥാനത്ത് കുടലിനെ കരണ്ടു തിന്നുന്ന ബാക്ടീരിയ വ്യാപിക്കുന്നു; ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന മാരകമായ വയറിളക്കം സംസ്ഥാനത്തു പടരുന്നു. രോഗബാധയെ തുടര്‍ന്നു മൂന്നു പേര്‍ മരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കുടല്‍ കരണ്ടുതിന്നുന്ന ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കം മൂലം മരണ സാധ്യത ഏറെ കൂടുതലാണ്. കുട്ടികളെയാണു കൂടുതലായും ബാധിക്കുന്നത്. കോഴിക്കോട് രണ്ടു പേരും തിരുവനന്തപുരത്ത് ഒരാളും വയറിളക്ക രോഗം മൂലം മരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് ഉണര്‍ന്നത്. മഴ ശക്തമായതോടെ ജലം മലിനപ്പെട്ടതിനെ തുടര്‍ന്നു പനിക്കൊപ്പം വയറിളക്ക രോഗങ്ങളും വര്‍ധിച്ചിരുന്നു.
സാധാരണ വയറിളക്കം വൈറസ് രോഗ ബാധ മൂലം വരുന്നതാണെങ്കില്‍ ഷിഗല്ല ബാക്ടീരിയയാണു മാരകമായ വയറിളക്കത്തിനു കാരണം. കുടലിന്റെ ശ്ലേഷ്മ ആവരണവും ഭിത്തിയും ബാക്ടീരിയ കരണ്ടു തിന്നുന്നതോടെ മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്കു വമിക്കും. വയറിളക്കത്തിനു പുറമെ വയറു വേദനയും ഛര്‍ദിയും ശരീരത്തിനു ചൂടും കാണും. ഉടന്‍ ആന്റിബയോട്ടിക് അടക്കമുള്ള ചികില്‍സ നല്‍കിയാല്‍ രോഗം ഭേദപ്പെടുത്താം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha