ബാര്‍ലി കഴിച്ചാല്‍ കൊളസ്‌ട്രോളും പ്രമേഹവും കുറയ്ക്കാം

ബാര്‍ലി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രണ്ടിനം ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുമെന്നു പഠനം.
ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ അഥവാ എല്‍.ഡി.എല്‍, നോണ്‍ ഹൈ ഡെന്‍സിറ്റി ലിപ്രോപ്രോട്ടീന്‍ അഥവാ നോണ്‍ എച്ച്.ഡി.എല്‍ എന്നിവയെ ഏഴു ശതമാനം കുറയ്ക്കാന്‍ ബാര്‍ലിക്കു കഴിയും.
കാനഡ ഉള്‍പ്പടെ ഏഴു രാജ്യങ്ങളിലായി 14 ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി. ബാര്‍ലിക്ക് ഓട്‌സിനെപ്പോലെ തന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുമെന്നു പഠനത്തില്‍ തെളിഞ്ഞു.
പ്രമേഹം കുറയ്ക്കാനും ബാര്‍ലി
ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതയെ കൂട്ടുന്ന ടൈപ്പ്–2 പ്രമേഹം ബാധിച്ചവര്‍ക്ക് ഈ പഠനം വളരെ പ്രധാനപ്പെട്ടതാണ്. ഇവര്‍ക്ക് എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ നോര്‍മലും നോണ്‍ എച്ച്.ഡി.എല്‍ കൂടുതലുമായിരിക്കും. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബാര്‍ലിക്കു കഴിയുന്നതോടൊപ്പം ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഇല്ലാത്തവര്‍ക്കും ഈ ധാന്യം ഗുണപ്രദമാണ്.
ആരോഗ്യഭക്ഷണങ്ങളുടെ ഗണത്തില്‍പ്പെടുന്ന ഓട്‌സിനെപ്പോലെ ബാര്‍ലി അത്ര പ്രചാരം നേടിയിട്ടില്ല. പാവപ്പെട്ടവരുടെ ഭക്ഷണം എന്നു വിശേഷിപ്പിക്കപ്പെടുന്ന ധാന്യമാണിത്. കന്നുകാലിതീറ്റയായും ബാര്‍ലി ഉപയോഗിക്കുന്നുണ്ട്. ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ ബാര്‍ലി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി ബാര്‍ലിയുടെ ഉപഭോഗം 35 ശതമാനം കുറഞ്ഞു.
ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ ഓട്‌സ് പോലെതന്നെ ബാര്‍ലിയും സഹായിക്കുമെന്ന ഈ പഠനം യൂറോപ്യന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha