കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക്

മിടുക്കരായി വളരാന്‍ കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം മാത്രം നല്‍കിയാല്‍ പോരാ, ഗുണമുളള ഭക്ഷണം തന്നെ നല്‍കണം. ശരീരവളര്‍ച്ചയ്‌ക്കൊപ്പം ഇതാ, ബുദ്ധി വികാസത്തിനും ഊര്‍ജ്ജം പകരുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍.
മുഴുധാന്യങ്ങള്‍: ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഫോളേറ്റ് മുഴുധാന്യങ്ങളില്‍ ധാരാളമായുണ്ട്. ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ബി ഘടകങ്ങളാലും സമ്പുഷ്ടമാണിവ. തവിടോടുകൂടിയ അരിയും ഗോതമ്പും മുഴുധാന്യങ്ങളില്‍പ്പെടുന്നവയാണ്. മള്‍ട്ടി ഗ്രെയിന്‍ ഭക്ഷണക്കൂട്ടുകള്‍ പായ്ക്കറ്റ് ആയി മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. കുറുക്കു രൂപത്തിലും പലഹാരമായും കുട്ടിക്കു നല്‍കാം.
ഓട്‌സ്: തലച്ചോറിനുളള ഇന്ധനമാണ് ഓട്‌സ് എന്നു പറയാം. ധാരാളം നാരുകളടങ്ങിയിട്ടുളള ഈ ഭക്ഷണപദാര്‍ഥം കുട്ടികളുടെ വയറ് നിറയ്ക്കുക മാത്രമല്ല, അവര്‍ക്കു വേണ്ട ഊര്‍ജവും നല്കുന്നു. വൈറ്റമിന്‍ ഇ, ബി എന്നിവ കൂടാതെ സിങ്കും അടങ്ങിയിട്ടുളള ഓട്‌സ് ബുദ്ധിക്ഷമത വര്‍ധിപ്പിക്കുന്നു. ഓട്‌സ് കഴിക്കാന്‍ മടിയുളള കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പഴങ്ങളും പാലും ചേര്‍ത്ത് രുചികരമായി വിളമ്പാം. ഓട്‌സും ബദാമും വറുത്ത് പൊടിച്ച് തേനും ഈന്തപ്പഴവും വെളിച്ചെണ്ണയും ചേര്‍ത്ത് മിക്‌സിയിലിട്ട് നന്നായി യോജിപ്പിച്ചതിനു ശേഷം ഉരുളകളാക്കി കുട്ടികള്‍ക്ക് നല്‍കാം. കൂടുതല്‍ രുചികരമാക്കാന്‍ തേങ്ങാപ്പീരയില്‍ ഉരുട്ടിയെടുക്കുകയും ആവാം.
മത്തി: ഇതില്‍ അടങ്ങിയിട്ടുളള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഗുണം ചെയ്യും. ഓര്‍മക്കുറവിനെ ചെറുക്കും.
ചോറിനൊപ്പം മീന്‍ കഴിക്കാന്‍ മടിയുളള കുട്ടികള്‍ക്ക് കട്‌ലെറ്റ് ആയോ സൂപ്പായോ ചപ്പാത്തിയില്‍ പച്ചക്കറികള്‍ക്കൊപ്പം ഫില്ലിങ് ആയോ നല്‍കാം.
നിലക്കടല: രുചിയിലും ഗുണത്തിലും മുമ്പിലാണ് നിലക്കടല വിഭവങ്ങള്‍. നിലക്കടലയില്‍ അടങ്ങിയിട്ടുളള വൈറ്റമിന്‍ ഇ നാഡികളെ സംരക്ഷിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ തയാമിനും നിലക്ക!ടലയിലുണ്ട്.
കുട്ടികള്‍ക്ക് പ്രിയങ്കരമായ 'പീനട്ട് ബട്ടര്‍' വീട്ടില്‍ തന്നെയുണ്ടാക്കി നല്‍കാം. വറുത്ത് തൊലി കളഞ്ഞ നിലക്കടലയും (തൊലി കളയാത്തതുമാവാം) അല്‍പം ഉപ്പും എണ്ണയും ആവശ്യത്തിന് തേനോ പഞ്ചസാരയോ ചേര്‍ത്ത് നന്നായി അരച്ച് വെണ്ണ പോലെയാക്കുക. പീനട്ട് ബട്ടര്‍ തയാര്‍. മള്‍ട്ടി ഗ്രെയിന്‍ ബ്രഡില്‍ പുരട്ടി നല്‍കിയാല്‍ ഇരട്ടി പോഷണമായി.
മുട്ട: കോളിന്‍ എന്ന വൈറ്റമിന്റെ കലവറയാണ് മുട്ട. ഓര്‍മ ശക്തി നില നിറുത്തുന്ന കോശങ്ങളുടെ നിര്‍മാണത്തിന് ഈ വൈറ്റമിന്‍ അത്യാവശ്യമാണ്.
സ്‌ട്രോബറി : ആന്റി ഓക്‌സിഡന്റ് ധാരാളമായി അടങ്ങിയിട്ടുളള സ്‌ട്രോബെറി ചിന്ത, ഓര്‍മശക്തി, തിരിച്ചറിവ് തുടങ്ങിയ കഴിവുകളെ പരിപോഷിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha