Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശംസയുമായി മുഖ്യമന്ത്രി..... സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...

'അക്കാഡമിക് സ്‌ട്രെസ്' വില്ലനാകുന്നത് തടയാം

19 DECEMBER 2018 12:05 PM IST
മലയാളി വാര്‍ത്ത

വിദ്യാഭ്യാസകാര്യത്തില്‍ ഇന്ത്യയ്ക്ക് മഹത്തായ പാരമ്പര്യമാണുള്ളത്. നാം പഴയകാലത്തേക്ക് തിരിഞ്ഞു നോക്കുകയാണെങ്കില്‍, വിജ്ഞാനം നേടുന്നതിലും വ്യക്തിത്വനിര്‍മ്മിതിയിലും ഊന്നല്‍ നല്‍കുന്നതായിരുന്നു അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായമെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അത് ഒരിക്കലും പിരിമുറുക്കം നല്‍കുന്നതായിരുന്നില്ല. അതിജീവനം മാത്രം ലക്ഷ്യമിട്ടുള്ളതുമായിരുന്നുമില്ല.

എന്നാല്‍ ഇപ്പോള്‍, ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പാടേ മാറിയിരിക്കുന്നു. അത് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതും മാത്സര്യമുള്ളതും ഫലം ലക്ഷ്യമിട്ടുള്ളതുമായി മാറിയിരിക്കുന്നു. പഠനത്തിലെ പ്രകടനം മാത്രം അടിസ്ഥാനമാക്കിയാണ് ഒരു വിദ്യാര്‍ത്ഥിയുടെ മൂല്യം നിര്‍ണയിക്കുന്നത്. പഠനം ആസ്വദിക്കാനുള്ള ആവേശം ഇല്ലാതായിരിക്കുന്നു.

മാര്‍ക്ക്, ഉന്നത സര്‍വകലാശാലകളില്‍ പ്രവേശനം നേടുക, മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ വേണ്ടി മാതാപിതാക്കളില്‍ നിന്നും മുതിര്‍ന്ന സഹോദരങ്ങളില്‍ നിന്നും അധ്യാപകരില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉണ്ടാകുന്ന സമ്മര്‍ദം എന്നിവയാണ് ഇപ്പോള്‍ കൂടുതലായും വിദ്യാര്‍ത്ഥികളെ നയിക്കുന്ന പ്രേരകങ്ങളാകുന്നത്.
പഠനത്തിന് അധിക സമയം ചെലവഴിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിനോദങ്ങള്‍ക്കും സാമൂഹിക ഇടപെടലുകള്‍ക്കും വളരെ കുറച്ച് സമയം മാത്രമാണ് നീക്കിവയ്ക്കുന്നത്.

ഈ പ്രക്രിയ നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസപരമായ വെല്ലുവിളികളെ അല്ലെങ്കില്‍ പരാജയങ്ങളെ പ്രതീക്ഷിക്കുന്നവരോ അല്ലെങ്കില്‍ അതേക്കുറിച്ച് ബോധമുള്ളവരോ ആയിരിക്കും.  ഈ ചിന്തകള്‍ മാനസിക പിരിമുറുക്കത്തിലേക്ക് നയിച്ചേക്കാം. ഇത്തരം അവസ്ഥയെയാണ് അക്കാഡമിക് സ്‌ട്രെസ് അഥവാ പഠനസംബന്ധമായ മാനസിക സമ്മര്‍ദം എന്ന് പറയുന്നത്.

പഠന തലത്തിലുള്ള സമ്മര്‍ദം വിദ്യാര്‍ത്ഥിയുടെ പ്രകടനത്തെ ബാധിക്കുന്ന ഒരു തടസ്സമായിട്ടാണ് കണക്കാക്കുന്നത്. ഓരോ വ്യക്തികളും വ്യത്യസ്തരായിരിക്കും. ചില വിദ്യാര്‍ത്ഥികള്‍ മാറ്റമില്ലാതെ ചെറുത്തുനില്‍ക്കും.  എന്നാല്‍, അതിനു കഴിയാത്തവര്‍ പിരിമുറുക്കത്തെ അതിജീവിക്കാനായി ഇനിപറയുന്ന ബദല്‍ സ്വഭാവങ്ങളില്‍ ആശ്രയം തേടിയേക്കാം; അമിതമായി അല്ലെങ്കില്‍ വളരെ കുറച്ച് ഭക്ഷണം കഴിക്കുക, ജങ്ക് ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ മയക്കുമരുന്നു ദുരുപയോഗം തുടങ്ങിയവ.

ഉടനെ അല്ലെങ്കില്‍ കാലക്രമേണ, നല്ല രീതിയില്‍ പ്രകടനം കാഴ്ചവയ്ക്കാനാവാത്തതു കാരണം വിദ്യാര്‍ത്ഥി വിഷാദരോഗത്തിന് അടിമപ്പെടുകയും അത് അവന്റെ/അവളുടെ പഠനം ഇടയ്ക്കുവച്ച് ഉപേക്ഷിക്കാന്‍ കാരണമാവുകയും ചെയ്‌തേക്കാം. ചില കേസുകളില്‍, സമ്മര്‍ദത്തെ അതിജീവിക്കാന്‍ കഴിയാതെ വരുന്ന വിദ്യാര്‍ത്ഥിയില്‍ ആത്മഹത്യാ ചിന്തകള്‍ ഉയരുകയും പിന്നീട് അവന്/അവള്‍ക്ക് ആത്മഹത്യ ചെയ്യാനുള്ള പ്രേരണയുണ്ടാവുകയും ചെയ്‌തേക്കാം.

എന്നാല്‍, ഈ പ്രശ്‌നം നേരത്തെ തന്നെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയുകയും പ്രശ്‌നത്തെ അഭിമുഖീകരിക്കാനുള്ള തന്ത്രങ്ങള്‍ പരിശീലിപ്പിക്കുകയും ചെയ്താല്‍ വൈഷമ്യം കുറയ്ക്കാന്‍ കഴിയും. നല്ലരീതിയില്‍ പ്രകടനം നടത്താന്‍ വിദ്യാര്‍ത്ഥികളെ പര്യാപ്തരാക്കാനും ഇത് സഹായകമാവും.


പിരിമുറുക്കത്തിന്റെ കാരണങ്ങള്‍

1) സ്വപ്രേരണയാലുള്ളത് 2) മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള സമ്മര്‍ദം 3) അധ്യാപകരില്‍ നിന്നുള്ള സമ്മര്‍ദം 4) പരീക്ഷയുമായി ബന്ധപ്പെട്ടത് 5) മനോരോഗ ചരിത്രം

പിരിമുറുക്കം തിരിച്ചറിയല്‍
1)ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക 2) ഉറക്കമില്ലായ്മ 3) ആശയക്കുഴപ്പം 4) അസ്വസ്ഥത പ്രദര്‍ശിപ്പിക്കുക 5) അധൈര്യം 6) തുടര്‍ച്ചയായി സ്‌കൂളില്‍/കോളജില്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിക്കുക 7) ഭയം 8) സ്‌കൂള്‍/കോളജ് കാര്യങ്ങളില്‍ താല്പര്യമില്ലായ്മ

വിജയപൂര്‍വം നേരിടാനുള്ള ആറ് വഴികള്‍:

1) ഒഴിവാക്കുക:
പിരിമുറുക്കം നല്‍കുന്ന ഒരു സാഹചര്യം ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുവെന്നുവരില്ല. അത് ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങളെ ശല്യപ്പെടുത്തുന്ന നിഷേധാത്മക ചിന്തകള്‍/സാഹചര്യങ്ങള്‍ അല്ലെങ്കില്‍ ആളുകളില്‍ നിന്ന് കുറച്ചു നേരത്തേക്ക് ഒഴിഞ്ഞു നില്‍ക്കുക എന്നാണ് 'ഒഴിവാക്കല്‍' കൊണ്ട് അര്‍ത്ഥമാക്കുന്നത്.

2) പ്രവര്‍ത്തനം:

നിങ്ങള്‍ ഇഷ്ടപ്പെടുന്നതും ആരോഗ്യകരവുമായ ഏതെങ്കിലും പ്രവൃത്തിയില്‍ മുഴുകുക. അങ്ങനെ നിങ്ങളെ വിഷമിപ്പിക്കുന്ന ചിന്തകളില്‍ നിന്ന് വ്യതിചലിക്കാന്‍ കഴിയും. പാട്ടു കേള്‍ക്കല്‍, കളികള്‍, സിനിമ കാണല്‍, നടത്തം, യോഗ, വ്യായാമം അങ്ങനെ താല്പര്യമുള്ള എന്തിലും മുഴുകാം. ദിവസം കഴിയുന്തോറും നിങ്ങളുടെ മാനസികനില മെച്ചപ്പെടുകയും നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാവുകയും ചെയ്യും

3) വിശകലനം:
നിങ്ങള്‍ക്ക് ശക്തിയും ദൗര്‍ബല്യവുമുള്ള മേഖലകള്‍ തിരിച്ചറിയുക. ദൗര്‍ബല്യം മറികടക്കാന്‍ നിങ്ങള്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് നോക്കുക. ഇല്ല എങ്കില്‍, ഇത് അതിനുള്ള സമയമാണ്

4) അംഗീകരിക്കുക:

'പിരിമുറുക്കം' സ്വാഭാവികവും ഒഴിവാക്കാന്‍ കഴിയാത്തതുമാണ്. ചില വിഷയങ്ങള്‍, സാഹചര്യങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയവ പിരിമുറക്കത്തിന്റെ സ്രോതസ്സ് ആയേക്കാം. നിങ്ങള്‍ക്ക് അത് മാറ്റാന്‍ കഴിയില്ല. എന്നാല്‍, അവ എങ്ങനെയാണോ ആ രീതിയില്‍ അവയെ അംഗീകരിക്കാനും മുന്നോട്ടു പോകാനും പഠിക്കുക.

5) ശ്രമം:

ഒറ്റ ദിവസം കൊണ്ട് പിരിമുറുക്കമുണ്ടാക്കുന്ന എല്ലാ കാര്യങ്ങളെയും ഭംഗിയായി നേരിടാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് വരില്ല. 'പരിശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യാം, എന്നാല്‍ പരിശ്രമം നടത്തുന്നതില്‍ പരാജയപ്പെടരുത്' എന്ന കാര്യം മറക്കാതിരിക്കുക.

6) സമീപനം:

പിരിമുറുക്കം നല്‍കുന്ന എല്ലാ സാഹചര്യങ്ങളെയും നിഷേധാത്മകമല്ലാത്ത കാഴ്ചപ്പാടില്‍ ഒരു അവസരമായി കാണുക. നിങ്ങള്‍ക്ക് വേണ്ടി യുക്തിപരമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ഇപ്പോഴുള്ളതിനെ അംഗീകരിക്കുകയും ചെയ്യുക. ക്രമേണ മുന്നേറുക. പിരിമുറുക്കം നിറഞ്ഞ ഒരു സാഹചര്യത്തെ വിജയകരമായി മറികടക്കുമ്പോള്‍ ആത്മപ്രശംസ നടത്തുക; ഇത് ഇനിയും ഇത്തരം സാഹചര്യങ്ങളെ നേരിടുമ്പോള്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസവും ശക്തിയും പകരും. പഠനത്തിനും വിശ്രമത്തിനും സന്തുലിതമായ ഇടവേളകള്‍ നല്‍കുക. തമാശകളും സന്തോഷവും ജീവിതത്തില്‍ നിറയാന്‍ അനുവദിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം  (14 minutes ago)

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല...  (37 minutes ago)

വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...  (58 minutes ago)

യുവാവ് ഷോക്കേറ്റ് മരിച്ചു  (1 hour ago)

സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും  (1 hour ago)

വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം  (2 hours ago)

കോട്ടയം ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ...  (2 hours ago)

ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം  (2 hours ago)

ഡോണ്‍വ ഡെത്ത്വെല്‍സണ്‍ ലപാങ് അന്തരിച്ചു  (2 hours ago)

പര്യടനം ഡിസംബര്‍ 20 വരെ നീളും..  (3 hours ago)

പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കെഡേറ്റ് എസ്.ബാലുവിന് ...  (3 hours ago)

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (3 hours ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (4 hours ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (4 hours ago)

Malayali Vartha Recommends