Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

എന്തുകൊണ്ട് സിസ്സേറിയൻ;നക്ഷത്രവും സമയവും സിസ്സേറിയനും തമ്മിലുള്ള ബന്ധമെന്ത്;ഉത്തരം നൽകി പഠനങ്ങൾ

31 DECEMBER 2019 02:33 PM IST
മലയാളി വാര്‍ത്ത

എന്ത് തരം പ്രസവം വേണമെന്നത് ഇന്ന് കുടുംബങ്ങളിൽ നടക്കുന്ന സാദാരണ ചർച്ചാവിഷയമാണ് . സുഖ പ്രസവം തിരഞ്ഞെടുക്കുന്നവരും സിസ്സേറിയൻ തിരഞ്ഞെടുക്കുന്നവരും ഇന്ന് കേരളത്തിലുണ്ട്. കഠിന വേദന സഹിക്കാൻ വയ്യാതെ സിസ്സേറിയൻ തിരഞ്ഞെടുക്കുന്നവരും നല്ല സമയവും നക്ഷത്രവും നോക്കി പ്രസവദിനം തിരഞ്ഞെടുക്കുന്നവരും ഇന്ന് കേരളത്തിലുണ്ട്. കേരളത്തിൽ എന്നുമാത്രമല്ല ലോകമൊട്ടാകെ സിസ്സേറിയൻ പ്രസവങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നു. എ​ന്തു​കൊ​ണ്ടാ​യി​രി​ക്കും സി​സേ​റി​യ​ൻ പ്ര​സ​വ​ങ്ങ​ൾ ഇ​ത്ര​മേ​ൽ വ​ർ​ധി​ക്കാ​ൻ കാ​ര​ണം? എ​ല്ലാ സി​സേ​റി​യ​ൻ പ്ര​സ​വ​ങ്ങ​ളും അ​നി​വാ​ര്യ​മാ​യ കാരണങ്ങൾ കൊണ്ടാണോ ന​ട​ന്നി​ട്ടു​ണ്ടാ​വു​ക? അങ്ങനെയല്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഗ​ർ​ഭി​ണി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും ഡോ​ക്​​ട​​ർ​മാ​രോ​ട്​ അ​ങ്ങോ​ട്ട്​ ആവശ്യപ്പെട്ടാണ് പ്രസവം സിസ്സേറിയൻ ആക്കിമാറ്റുന്നത് എന്ന് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നു. വി​ദ്യാ​സ​മ്പ​ന്ന​രും പ​ണ​ക്കാ​രു​​മാ​ണ്​ സി​സേ​റി​യ​ന്​ കൂ​ടു​ത​ലാ​യും വി​ധേ​യ​മാ​കു​ന്ന​തെ​ന്നും ആശ്ചര്യം ഉണർത്തുന്നു. ചി​ല അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും പ​ല​പ്പോ​ഴും സി​സേ​റി​യ​ൻ പ്ര​സ​വ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കാ​റു​ണ്ട് എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും​ ഗൈ​ന​ക്കോ​ള​ജി​സ്​​റ്റി​നൊ​പ്പം ഒ​രു ജ്യോ​തി​ഷി​യെ​ക്കു​ടി ഇപ്പോൾ നിയമിക്കാറുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.മാതാവും കുടുംബവും ഉദ്ദേശിക്കുന്ന തീയതിയിലും സമയത്തും പ്രസവം ഒരുക്കാൻ ഇത്തരം ജ്യോതിഷികൾ സഹായിക്കുന്നു. ല​ക്ഷ​ണ​മൊ​ത്ത നാ​ൾ ഇത്തരം ജ്യോ​തി​ഷി കു​റി​ച്ചു ത​രും. അതിനനുസരിച്ചു പ്രസവം നടത്താൻ ആശുപത്രി അധികൃതരും മാതാപിതാക്കളും തയ്യാർ. ഇതൊക്കെ വടക്കേ ഇന്ത്യയിലെ കാര്യമല്ലേ എന്ന് പുച്ചിച്ചു തള്ളണ്ട. കേരളത്തിലെ മിക്ക ഇടത്തും ഇന്ന് ഇത്തരം ജ്യോതിഷിയുടെ സേവനങ്ങൾ സുലഭമാണ്.


കേരളത്തിൽ ശസ്ത്രക്രിയ പ്രസവങ്ങൾ എങ്ങനെ ആരംഭിച്ചു എന്നും എങ്ങനെ അവയ്ക്കു പ്രചാരം ലഭിച്ചു എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. അതിനുമുൻപ് ആരാണ് ശവരിമുത്തു എന്നും ശവരിമുത്തുവും സിസ്സേറിയനും തമ്മിലുള്ള ബന്ധമെന്താണെന്നും മനസിലാക്കാം.

കേ​ര​ള ച​രി​ത്ര​ത്തി​ൽ ശ​വ​രി​മു​ത്തു​വി​ന്​ നി​ർ​ണാ​യ​ക സ്ഥാനമാണുള്ളത്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി പ്ര​സ​വ​ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ ജ​നി​ച്ച ആ​ളാ​ണ്​ ശ​വ​രി​മു​ത്തു എ​ന്ന മി​ഖാ​യേ​ൽ ശ​വ​രി​മു​ത്തു. 1920ൽ ​​തി​​രു​​വ​​ന​​ന്ത​​പു​​രം തൈ​​ക്കാ​​ട് സ്ത്രീ​​ക​​ളു​​ടെ​​യും കു​​ട്ടി​​ക​​ളു​​ടെ​​യും ആശുപത്രിയിലാണ് ​മേ​രി എ​ന്ന സ്​​ത്രീ ശ​​വ​​രി​​മു​​ത്തു​വി​​ന്​ ജ​ന്മം നൽകുന്നത്. മേരിയുടെ ആദ്യ മൂന്ന് പ്രസവങ്ങളിലും പിറന്നത് ചാപിള്ളയായിരുന്നു. ഇതോടെ ശസ്ത്രക്രിയ തിരഞ്ഞെടുക്കാൻ മേരി നിർബന്ധിതയാകുകയായിരുന്നു. ആ ​ശ​സ്​​​ത്ര​ക്രി​യ വി​ജ​യി​ച്ചു.ശവരിമുത്തു പിറന്നു. മൂ​ന്ന്​ വ​ർ​ഷ​ത്തി​നു​ശേ​ഷം ശ​വ​രി​മു​ത്തു​വി​ന്​ ഒ​ര​നു​ജ​ൻ കുടി ശസ്ത്രക്രിയയിലൂടെ ജനിച്ചു.

1866 മു​ത​ൽ ത​ന്നെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി വ​ള​പ്പി​ൽ സ്​​ത്രീ​ക​ളെ കി​ട​ത്തി ചികിത്സിക്കുന്നതിനായി പ്രത്യേക കെട്ടിടമുണ്ടായിരുന്നു. പ്ര​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​ര​ണ​ങ്ങ​ൾ തി​രു​വി​താം​കൂ​റി​ൽ വ​ർ​ധി​ക്കു​ന്നു​വെ​ന്ന്​ വ്യക്തമായപ്പോഴാണ് സ്ത്രീകൾക്ക് വേണ്ടിയുള്ള ആശുപത്രി എന്നൊരാശയം അധികൃതരിൽ ഉടലെടുക്കുന്നത്. 1870ൽ ​എ​ട്ട്​ നാ​യ​ർ സ്​​ത്രീ​കൾ പ്ര​വ​സ ചി​കി​ത്സ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി തിരഞ്ഞെടുക്കപ്പെട്ടു. 1905ലാ​ണ്​ തൈ​ക്കാ​ട്​ സ്​​ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​ന്ന​ത്. ഇതിനുശേഷം തി​രു​വി​താം​കൂ​റി​ൽ മാ​തൃ-​ശി​ശു മ​ര​ണ നി​ര​ക്ക്​ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു​വെ​ന്ന്​ ക​ണ​ക്കു​ക​ൾ വ്യക്തമാക്കുന്നു. ഇതിനുശേഷമാണ് കേരളത്തിൽ ആദ്യമായി പ്രസവ ശാസ്ത്ര ക്രിയയിലൂടെ ശവരിമുത്തു ജനിക്കുന്നത്. അ​ക്കാ​ല​ത്ത്​ വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം കേ​ട്ടു​കേ​ൾ​വി​യു​ള്ള പ്ര​സ​വ ശ​സ്​​ത്ര​ക്രി​യ സാധാരണക്കാർക്കും ലഭ്യമാകുമെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടു.

ആ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ൽ വി​​ക​​സ​​ന​​ത്തി​െ​​ൻ​​റ ഏ​​ത്​ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പ​​രി​​ഗ​​ണി​​ച്ചാ​​ലും ഇ​​ത​​ര സം​​സ്​​​ഥാ​​ന​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച്​ കേ​​ര​​ളം മുന്നിലാണ്. മാ​​തൃ-ശി​​ശു മ​​ര​​ണ​​നി​​ര​​ക്ക്​ ഏ​​റ്റ​​വും കു​​റ​​ഞ്ഞ സം​​സ്​​​ഥാ​​നം കേ​​ര​​ളം ആണ്. ഉയർന്ന സാക്ഷരതയും പ്രാഥമിക ആരോഗ്യ വിദ്യാഭ്യാസവുമാണ് ഇത്തരമൊരു നേട്ടത്തിലേക്കെത്താൻ കേരളത്തിനെ സഹായിച്ചത്. ഡിഫ്തീരിയ, മീസിൽസ് തുടങ്ങിയ രോഗങ്ങളുടെ നിർമാർജ്ജനം സാധിച്ചതും ഇതുകൊണ്ടു തന്നെയാണ്.

മികച്ച അറിവും വിദ്യാഭ്യാസവും ഉണ്ടെങ്കിലും കേരളത്തിലെ ജനങളുടെ അന്ധവിശ്വാങ്ങളും, സുഖസൗകര്യങ്ങളോടുള്ള ആസക്തിയും പല അപകടങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നതും കാണാൻ സാധിക്കും. ഇതിനു ഉദാഹരണമാണ് പ്രകൃതി ചികിത്സയും വാട്ടർ ബർത്ത് പോലുള്ള പ്രസവ പരീക്ഷണ മുറകളും. പ്ര​കൃ​തി ചി​കി​ത്സ​യു​ടെ​യും മ​റ്റും പേ​രി​ൽ ന​ട​ക്കു​ന്ന ഗ​ർ​ഭ​കാ​ല ചി​കി​ത്സ​ക​ൾ പ​ല​പ്പോ​ഴും മരണത്തിലേക്ക് വഴിമാറുന്നു. ഇതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം പൂജപ്പുരയിലെ ആയുർവേദ ആശുപത്രിയിൽ അമ്മയും കുഞ്ഞും മരണപ്പെട്ടത്. ഇന്ന് ആയുർവേദ ആശുപത്രികളിൽ മോഡേൺ പ്രസവ സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ ഇത്തരമൊരു കൂട്ടിക്കലർത്തലിന്റെ ആവശ്യമുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.

കേരളത്തിൽ ഇപ്പോൾ വ്യാപകമായി കൊണ്ടിരിക്കുന്ന മറ്റൊരു പരീക്ഷണമാണ് ‘വാട്ടർ ബർത്ത്'. ആ​ദ്യ പ്ര​സ​വം സി​സേ​റി​യ​ൻ ആ​യാ​ലും ര​ണ്ടാം പ്ര​സ​വം നാ​ച്വ​റ​ലാ​ക്കും എ​ന്ന​താ​ണ് ഇത്തരം ചികിത്സയുടെ മേൻമയായി പ്രചരിക്കുന്നത്. എന്നാൽ യാതൊരു സുരക്ഷിതത്വം ഇല്ലാത്തതും പലപ്പോഴും മരണത്തിൽ കലാശിക്കുന്നതുമാണ് ഇത്തരം പ്രസവ മുറകൾ. ഇത്തരം പ്രവർത്തികളിൽ ആകൃഷ്​ടരാകുന്നവരെല്ലാം വി​ദ്യാ​സ​മ്പ​ന്ന​രാ​ണെന്നതാണ്​ ഏറ്റവും കൗതുകകരം. ആ​ധു​നി​ക വൈ​ദ്യ​ശാ​സ്​​ത്ര​ത്തോ​ടു​ള്ള നി​ഷേ​ധാ​ത്​​മ​ക സ​മീ​പ​ന​വും ഇക്കൂട്ടരിൽ കാണാൻ സാധിക്കും. പ​ല രാ​ജ്യ​ങ്ങ​ളും ഇ​ന്ന്​ ‘വീ​ട്ടി​ലെ പ്ര​സ​വ’ സ​ങ്ക​ൽ​പ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നുണ്ട്. താ​ര​ത​മ്യേ​ന സ​ങ്കീ​ർ​ണ​ത കു​റ​ഞ്ഞ പ്ര​സ​വ​മാ​കു​മെ​ന്ന്​ ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ പ​രി​ശീ​ല​നം പ​രി​ശീ​ല​നം ല​ഭി​ച്ച മി​ഡ്​​വൈ​ഫി​െ​ൻ​റ സ​ഹാ​യ​ത്തോ​ടെ വീ​ട്ടി​ൽ ത​ന്നെ പ്ര​സ​വി​ക്കാ​നു​ള്ള സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​ക എ​ന്ന​ത്​ പ​ല രാ​ജ്യ​ങ്ങ​ളി​ലും നി​യ​മ​പ​ര​മാ​യി ത​ന്നെ ഇന്ന് അനുവദിക്കുന്നുണ്ട്.

1985ലെ ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം പ്ര​സ​വ​ങ്ങ​ളി​ൽ 10 മു​ത​ൽ 15 ശ​ത​മാ​നം വ​രെ സി​സേ​റി​യ​ൻ ആ​കു​ന്ന​തി​ൽ തെ​റ്റി​ല്ല.ഇ​ന്ത്യ​യി​ലെ ക​ണ​ക്കു പ്രകാരം 2005ൽ ​എ​ട്ട​ര ശ​ത​മാ​ന​മാ​യി​രു​ന്നു സി​സേ​റി​യ​ൻ. പ​ത്ത്​ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം അ​ത്​ 17.2 ശ​ത​മാ​ന​മാ​യി ഉയർന്നു. 102 ശ​ത​മാ​ന​ത്തിന്റെ വ​ർ​ധ​ന​യാ​ണ്​ പ​ത്ത്​ വ​ർ​ഷ​ത്തി​നുള്ളിൽ ഇന്ത്യയിൽ ഉണ്ടായത്. ക​ഴി​ഞ്ഞ പ​ത്ത്​ വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​മ​ട​ക്കം 16 സം​സ്ഥാ​ന​ങ്ങ​ളി​ൽ സി​സേ​റി​യ​ൻ പ്ര​സ​വ​ങ്ങ​ൾ ഇരട്ടിയായതായും പഠനങ്ങൾ തെളിയിക്കുന്നു. കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ സി​സേ​റി​യ​ൻ നി​ര​ക്ക്​ 31 ശ​ത​മാ​നം വ​ർ​ധി​ച്ചു​വെ​ന്ന​ത്​ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളു​ടെ സൂ​ച​ക​മാ​യി കാണാം.
അത്യാവശ്യ ഘട്ടങ്ങളിൽ സിസ്സേറിയനെ സമീപിക്കുന്നതിൽ തെറ്റില്ല. എന്നാൽ അന്ധവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ സിസ്സേറിയനും വാട്ടർ ബിർത്തും പോലുള്ളവ തിരഞ്ഞെടുക്കുന്നവർ ഒന്നാലോചിക്കുക. സ്വന്തം ജീവൻ മാത്രമല്ല ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജീവനും ആണ് നിങ്ങൾ അപകടത്തിലാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (10 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (16 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (21 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (34 minutes ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (45 minutes ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (56 minutes ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (1 hour ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (1 hour ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (1 hour ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (1 hour ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (2 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (2 hours ago)

Malayali Vartha Recommends