സെക്സ് എജുക്കേഷൻ എന്ന് കേൾക്കുമ്പോൾ പേടിച്ചോടുന്നവർ ഇതൊന്ന് വായിച്ചുനോക്കൂ!! യുവ ബുദ്ധസന്യാസിമാര്‍ക്ക് ലൈംഗിക പാഠങ്ങള്‍ പകര്‍ന്ന് നൽകി ഭൂട്ടാനിലെ ബുദ്ധ വിഹാരങ്ങള്‍

ഒട്ടുമിക്ക രാജ്യങ്ങളിലും കുട്ടികൾക്ക് സ്കൂൾ കാലഘട്ടം മുതലേ ലൈംഗിക വിദ്യാഭ്യാസം നൽകും. എന്നാൽ, നമ്മുടെ ഇവിടെ അങ്ങനെയല്ല കാരണം സ്കൂൾ കരിക്കുലത്തിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതിന് കുറിച്ച് പറയുമ്പോൾ നിരവധിപേരുടെ നെറ്റിചുളിയുന്നത് നമ്മളൊക്കെ കണ്ടിട്ടുള്ളതാണ്.
ഇതിന്, ഉത്തമ ഉദാഹരണമാണല്ലോ... സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ചർച്ചകൾ. സോഷ്യൽമീഡിയയിൽ ആ പോസ്റ്റുകൾക്ക് താഴെ വന്ന കമെന്റുകളും എല്ലാവരും കണ്ടെതാണ്, അതിൽ നിന്ന് എല്ലാവർക്കും വ്യക്തമായി മനസ്സിലായിക്കാണും ലൈംഗിക വിദ്യാഭ്യാസം എന്താണെന്ന് അറിയാത്ത നിരവധിപേരുള്ള സമൂഹമാണ് നമ്മുടേതെന്ന്.
നമ്മുടെ കൊച്ചുകേരളത്തിൽ ഇങ്ങനെയൊക്കെ ആണെങ്കിലും, ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിലെ കാര്യങ്ങൾ ഇങ്ങനെയൊന്നുമല്ല. ഭൂട്ടാനിലെ നൂറുകണക്കിന് ബുദ്ധ വിഹാരങ്ങളില്‍ ഇന്ന് ലൈംഗികവിദ്യാഭ്യാസത്തിന് പ്രത്യേക രീതിയിലെ പ്രാധാന്യം നൽകുന്നുണ്ട്.
ലൈംഗികതയെ നിഷിദ്ധമായി കാണുന്ന, സ്‌കൂള്‍ കരിക്കുലത്തില്‍ സെക്സ് എജുക്കേഷന്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്ന ശ്രീലങ്കയിലെയും മ്യാന്മാറിലെയും ബുദ്ധസന്യാസികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി നിലനിൽക്കുന്നതാണ് ഭൂട്ടാനിലെ ബുദ്ധവിഹാരം.
യുവാക്കളായ സന്യാസിമാരിൽ ഒട്ടുമിക്കപേർക്കും ലൈംഗികവിദ്യാഭ്യാസത്തെ പറ്റിയോ, സ്വയംഭോഗത്തെപ്പറ്റിയോ ഒന്നും അറിവില്ല. എങ്കിലും, അവരില്‍ പലരും വിഹാരങ്ങളിലെ താമസത്തിനിടയ്ക്ക് രഹസ്യമായെങ്കിലും അതിലേര്‍പ്പെടുന്നുണ്ട്,
അതുകൊണ്ടാണ് അവര്‍ക്ക് ഇതേപ്പറ്റി ബോധവത്‌കരണ ക്‌ളാസുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. സെക്സ് എജ്യുക്കേഷന്‍ ക്‌ളാസുകളില്‍ ഇരിക്കുന്നതിന് മുന്നേവരെ ഇവിടെയുള്ള പലര്‍ക്കും സ്വയംഭോഗം കൊടിയപാപമാണ് എന്നൊരു വിചാരമായിരുന്നു. ഇന്ന് അവര്‍ക്ക് ആ തെറ്റിദ്ധാരണ ഇല്ലാതാക്കിയിരിക്കുകയാണ്.
ഇതിനുള്ള കാരണം, മത സ്ഥാപനങ്ങൾ സ്വയംഭോഗത്തെ തഴക്കദോഷം എന്നാണ് പറയുന്നത്. ഇത്, കുഞ്ഞു നാൾ മുതൽ കേട്ടുവരുന്നതുകൊണ്ടാകാം യുവാക്കളായ സന്യാസിമാർ കൊടും പാപമായി കരുതുന്നത്. യഥാർത്ഥത്തിൽ, ജീവിതത്തിലെ ക്ലേശങ്ങളെ മറന്ന് സന്തോഷിക്കാനുള്ള മാർഗ്ഗമാണ് സ്വയംഭോഗം.
സെക്സ് എന്നത് എന്തോ മോശം കാര്യം എന്ന പോലെയാണ് സമൂഹം കാണുന്നത്. എന്നാല്‍. സെക്സിന്റെ സുരക്ഷയെക്കുറിച്ചാണ്ക കുട്ടികള്‍ക്ക് ഇനി പറഞ്ഞുകൊടുക്കേണ്ടത്. അത് നിഷിദ്ധമാണ് എന്ന് പറഞ്ഞാലൊന്നും ഇന്നത്തെ കാലത്ത് അവര്‍ അതൊന്നും ചെവിക്കൊണ്ടെന്നു വരില്ല.
ഇനി ചെയ്യേണ്ടത് അവര്‍ക്ക് വേണ്ട വിവരം നല്‍കി, അഥവാ സെക്സില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചാല്‍ അത് സുരക്ഷിതമായി എങ്ങനെ ചെയ്യാം എന്നാണ് പഠിപ്പിക്കേണ്ടതെന്നാണ് ഭൂട്ടാനിലെ ബുദ്ധിസ്റ്റ് ലോങ്ങ്ചെന്‍പാ സെന്ററിലെ മുതിര്‍ന്ന സന്യാസിയായ ലാം ങ്ങോടുപ്പ് ഡോര്‍ജിയും പറഞ്ഞിരിക്കുന്നത്.
നമ്മുടെ നാടിനെപ്പോലെതന്നെ ഭൂട്ടാനിലും കാലങ്ങളായി നിഷിദ്ധം എന്ന് തന്നെ കരുതിയിരുന്ന ലൈംഗിക വിദ്യാഭ്യാസം 2014 മുതല്‍ക്കാണ് ഭൂട്ടാനിലെ ബുദ്ധവിഹാരങ്ങളില്‍ പഠനവിഷയമാക്കി തുടങ്ങിയത്. അതിന്റെ കരിക്കുലത്തില്‍ സ്വയംഭോഗം, ലൈംഗിക ബന്ധത്തിലെ ഉഭയസമ്മതം, ആര്‍ത്തവം, ഗര്‍ഭനിയന്ത്രണം, ഗുഹ്യരോഗങ്ങള്‍ എന്നിങ്ങനെ പല വിഷയങ്ങളായി തരംതിരിച്ചിരിക്കുന്നത്.
ഭൂട്ടാനിലെ വിവിധ ബുദ്ധവിഹാരങ്ങളിലെ 350 സന്യാസി നേതാക്കള്‍, 1500 -ല്‍ പരം ബുദ്ധ സന്യാസിനികള്‍ എന്നിങ്ങനെ ലൈംഗിക ജീവിതം ത്യജിക്കുമെന്ന് ശപഥമെടുത്തിട്ടുള്ള പലരും ഈ കോഴ്‌സിലെ ആദ്യ വിദ്യാര്‍ത്ഥികളായിരുന്നു. ആദ്യഘട്ടത്തിലെ വിദ്യാര്‍ത്ഥികളാണ് അടുത്ത ഘട്ടത്തിലെ അദ്ധ്യാപകരുടെ റോളില്‍ തുടര്‍ക്ലാസുകള്‍ എടുക്കുന്നത്. ഉള്ളതുപറഞ്ഞാൽ, ഇന്ത്യക്കാർ കണ്ടുപഠിക്കേണ്ടതാണ് ഈ അയൽ രാജ്യത്തെ.
https://www.facebook.com/Malayalivartha