Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

ഭ്രമകല്‌പനയില്‍ ലൈംഗിക വൈകൃതങ്ങള്‍

03 NOVEMBER 2012 01:13 AM IST
മലയാളി വാര്‍ത്ത.

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ലൈംഗികത പരസ്യമായി ചര്‍ച്ചചെയ്യാന്‍ പലര്‍ക്കും താത്‌പര്യമില്ല. ചര്‍ച്ചചെയ്യെപ്പടാനും താത്‌പര്യമില്ല. കുടുംബസദസ്സുകളില്‍ ഒട്ടും അനുവദനീയമല്ല. പക്ഷേ, രഹസ്യമായി ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയവും ലൈംഗികതതന്നെ! മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, സമന്‍മാരുടെ (സമന്‍മാരികളുടെയും) കൂട്ടായ്‌മകളിലെ മുഖ്യവിഷയവും മറിച്ചല്ല. മനുഷ്യകുലം തന്നെ ലൈംഗികതയുടെ ഉത്‌പന്നമാണ്‌. അതിനാല്‍തന്നെ, ലൈംഗികതയുടെ വൈകാരികതയ്‌ക്കു തീവ്രത കൂടുതലും. അടുത്തകാലത്തായി ഒരു ലൈംഗിക വിപ്ലവം നാട്ടില്‍ നടക്കുന്നുണ്ട്‌. തിന്മയെ തകര്‍ത്തു നന്മയെ സംസ്ഥാപിക്കുന്നതിനുള്ള വിപ്ലവമാണെന്നു കരുതേണ്ട. മറിച്ചു തിന്മയുടെ, നാശത്തിന്റെ അഗാധ ഗര്‍ത്തം നിര്‍മിക്കുന്നതിനുള്ള ഒരുതരം അരാജക വിപ്ലവം. ആധുനിക ശാസ്‌ത്ര സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള രതിവൈകൃതങ്ങള്‍  ``സെക്‌സ്റ്റിംഗ്‌' എന്നാണു യുവജനങ്ങളെ മുച്ചൂടും മുടിക്കുന്ന, അവരെ രോഗാതുരമാക്കുന്ന ഈ വിപ്ലവത്തിന്റെ ``നെയിം ബോര്‍ഡ്‌!''. ചെറുപ്പക്കാരെ മാത്രമല്ല മുതിര്‍ന്നവരേയും ഈ രോഗം ബാധിച്ചു കഴിഞ്ഞു. ആഗോളതലത്തില്‍ തന്നെ വീശിയടിക്കുന്ന ദുര്‍ഗന്ധപൂരിതവും പ്രചണ്ഡവുമായ കൊടുങ്കാറ്റില്‍പെട്ടു നമ്മുടെ കുടുംബ ബന്ധങ്ങളും സാംസ്‌കാരിക അടിത്തറയും വരെ തകര്‍ന്നുകൊണ്ടിരിക്കുകയാണ്‌.
ഇ-മെയില്‍ വഴിയും ഫോണ്‍വഴിയും സ്വന്തം നഗ്നചിത്രങ്ങളും ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും പരസ്‌പരം കൈമാറുന്ന പൈതൃകത്തെയാണു സെക്‌സ്റ്റിംഗ്‌ എന്ന വാക്കുകൊണ്ടര്‍ത്ഥമാക്കുന്നത്‌. പടിഞ്ഞാറന്‍ നാടുകളിലായിരുന്നു തുടക്കം. അമേരിക്കയില്‍ പക്ഷേ, ശക്തമായ വേരുകളോടെ പടര്‍ന്നു പന്തലിക്കുകയായിരുന്നു. പ്രശ്‌നം ഗുരുതരമായി കത്തിപ്പടര്‍ന്നതോടെ ടെക്‌സാസ്‌ യൂണിവേഴ്‌സിറ്റി ഒരു പഠനം സംഘടിപ്പിച്ചു. ഫലം ഞെട്ടിക്കുന്നതായിരുന്നു.
``കൗമാരപ്രായക്കാരില്‍ നാലില്‍ ഒരാള്‍ തന്റെ നഗ്നചിത്രം ഇതിനോടകം കാമുകനോ കാമുകിയ്‌ക്കോ സൈബര്‍ മാര്‍ഗത്തില്‍ അയച്ചുകൊടുത്തിട്ടുണ്ട്‌. രണ്ടുപേര്‍ ഏതു സമയവും അയച്ചുകൊടുക്കാന്‍ തയ്യാറായി നില്‌ക്കുന്നു. നാലാംപ്രതി സമ്മര്‍ദ്ദം കാര്യമായുണ്ടായാലേ അയക്കൂ.''
അമേരിക്കയിലെ ഒമ്പതുവയസ്സു മുതല്‍ 18 വയസ്സുവരെയുള്ളവരില്‍ നടത്തിയ പഠനത്തിന്റെ ഫലമാണിത്‌. ചുരുക്കത്തില്‍, 100 ശതമാനം കുമാരീകുമാരന്മാരും തങ്ങളുടെ നഗ്നചിത്രങ്ങള്‍ ആവശ്യക്കാര്‍ക്ക്‌ അയച്ചുകൊടുക്കുന്നവരായി മാറുന്നു! അതുപോലെതന്നെ, മുഴുവന്‍ ആളുകളും മറ്റുള്ളവരുടെ നഗ്നചിത്രങ്ങള്‍ വരുത്തി അവയില്‍ രമിക്കുന്നവരാകുന്നു. സാങ്കേതികശാസ്‌ത്രം പകരുന്ന അപകടകരമായ സെക്‌സ്‌ വിസ്‌ഫോടനം! ആരാദ്യം ആവശ്യപ്പെടുമെന്നുള്ള സന്ദേഹമൊന്നും വേണ്ട. ഭൂരിപക്ഷം കേസുകളിലും ആണ്‍കുട്ടികളാണു പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുന്നതും. തുടങ്ങിവച്ചാല്‍പിന്നെ, ഗതാഗതക്കുരുക്കുണ്ടാകില്ല! സെക്‌സ്റ്റിംഗ്‌ വഴി അടുപ്പം സൃഷ്‌ടിക്കുന്നവരെല്ലാം തന്നെ സെക്‌സിലാണു കാര്യങ്ങള്‍ അവസാനിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ അത്രയൊന്നും ആശങ്കപ്പെടേണ്ടെന്നു സമാശ്വസിച്ചിരിക്കുമ്പോഴാണ്‌ ഒരു വെള്ളിടിപോലെ ഇതേ റിപ്പോര്‍ട്ട്‌ നമുക്കു നേരെയും മുന്നറിയിപ്പു നല്‌കുന്നത്‌. ``ഇന്ത്യയിലെ കൗമാരക്കാരിലും ഈ രോഗം ഭീകരമായി പടര്‍ന്നുപിടിക്കുന്നുണ്ട്‌. ജാഗ്രതൈ.''
അമേരിക്കന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകണം, ഡല്‍ഹിയിലെ മാക്‌സ്‌ മാനസികാശുപത്രിയും ഈയിടെ ഒരു പഠനം സംഘടിപ്പിച്ചിരുന്നു. ഒരു സാമ്പിള്‍ സര്‍വേ. 948 കുമാരീകുമാരന്മാരെ പഠനത്തിനു വിധേയരാക്കി. 60 ശതമാനവും പെണ്‍കുട്ടികള്‍. 14നും 19നും മധ്യേ പ്രായമുള്ളവര്‍. ഇവരോടു മൂന്നു ചോദ്യങ്ങളാണു ഡോക്‌ടര്‍മാര്‍ ചോദിച്ചിരുന്നത്‌. ``നിങ്ങള്‍ നഗ്നചിത്രങ്ങള്‍ ആര്‍ക്കെങ്കിലും അയച്ചു കൊടുത്തിട്ടുണ്ടോ? നിങ്ങള്‍ ആരോടെങ്കിലും നഗ്നചിത്രങ്ങള്‍ അയച്ചുതരണമെന്നാവശ്യപ്പെട്ടിട്ടുണ്ടോ? നിങ്ങളോടാരെങ്കിലും ഇത്തരം ചിത്രങ്ങള്‍ വേണമെന്നാവശ്യപ്പെട്ടിട്ടുണ്ടോ?'' മറുപടി പേടിപ്പെടുത്തുന്നതുതന്നെ. 21 ശതമാനം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടു നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. 42 ശതമാനം ആണ്‍കുട്ടികളും ചിത്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇരുകൂട്ടര്‍ക്കും ചിത്രങ്ങള്‍ കാര്യമായി ലഭിക്കുന്നുമുണ്ട്‌. പക്ഷേ, ലൈംഗിക സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്‌. സെക്‌സ്റ്റിംഗില്‍ മുങ്ങിക്കുളിച്ചു നില്‌ക്കുന്നവരില്‍ ഭൂരിപക്ഷം പേരും ഇക്കാര്യത്തില്‍ അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഇതൊരു ലഹരിയായി മാറിയതിനാല്‍ പിന്മാറാന്‍ കഴിയുന്നില്ല. പിന്മാറണമെന്നു പലര്‍ക്കും ആഗ്രഹമുണ്ടുതാനും.
ഡല്‍ഹിയില്‍ നടത്തിയ പഠനം വഴി തെളിഞ്ഞ അശുഭകരമായ ലൈംഗീക വൈകൃതങ്ങള്‍ ഏതാണ്ടതേ ക്രമത്തില്‍ രാജ്യത്താകമാനം പടര്‍ന്നിട്ടുണ്ടാകുമെന്നാണു കണക്കാക്കപ്പെടുന്നത്‌. 
കേരളത്തിലേക്കു വന്നാല്‍, വിവാഹേതരബന്ധങ്ങള്‍ പെരുകുന്നതിന്റെ പ്രധാനവില്ലന്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമടങ്ങുന്ന ആശയവിനിമയ മാര്‍ഗങ്ങളാണെന്നു മറ്റൊരു പഠനത്തില്‍ കാണാന്‍ കഴിഞ്ഞു. വെറും സൗഹൃദത്തിനുവേണ്ടി ആരംഭിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ ബന്ധങ്ങള്‍ അവസാനിക്കുന്നതാകട്ടെ കടുത്ത ബന്ധനങ്ങളിലും. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ അങ്ങനെ വര്‍ധിക്കുന്നു.  കേരളത്തില്‍ ഫോണ്‍ രതിയാണു ഭീകരനൃത്തം വയ്‌ക്കുന്നത്‌. ഫോണിലൂടെ നടക്കുന്ന ലൈംഗീകവേഴ്‌ച ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. പ്രായത്തിന്റെ വിഹ്വലത. പരാജയബോധം. ഭാര്യാഭര്‍തൃബന്ധത്തിലെ താളപ്പിഴ. വീട്ടിലെ അരക്ഷിതാവസ്ഥ. അസ്വാതന്ത്ര്യത്തിന്റെ വ്യാകുലതകള്‍. സ്‌നേഹം പങ്കുവയ്‌ക്കാനുള്ള തത്രപ്പാടുകള്‍. ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടെ അവഗണനകള്‍. സാര്‍വത്രികമായുള്ള അരുതുകള്‍. കര്‍ക്കശമായ നിയന്ത്രണങ്ങള്‍. ഇത്തരം വൈകൃതങ്ങളിലേക്കു വെറും കൗതുകത്തിനുവേണ്ടി വഴുതി വീഴുന്നവര്‍ ശ്രദ്ധിക്കുക- വീണാല്‍പിന്നെ വീണതുതന്നെ!
വെറും ഭ്രമകല്‌പനയില്‍ തുടങ്ങുന്നതാണു ഫോണ്‍ സൈബര്‍ ബന്ധങ്ങള്‍. തീവ്രമാകുമ്പോള്‍ പലപ്പോഴും ബന്ധങ്ങളില്‍ ദിശമാറ്റം സംഭവിക്കുന്നു. ശബ്‌ദലഹരിയിലും ചിത്രലഹരിയിലും മാത്രം ഒതുക്കുവാന്‍ ഇത്തരം ബന്ധങ്ങള്‍ക്കു ക്രമേണ കഴിയണമെന്നില്ല. ഫലത്തില്‍, ശാരീരിക ബന്ധങ്ങളിലേക്കതു വാതില്‍ തുറക്കുന്നു. അങ്ങനെ ബന്ധനസ്ഥരാകുന്നവര്‍ക്കു പിന്നെ മോചനമില്ല. സ്വയംബോധമില്ല. മത്തുപിടിക്കുന്ന മനസ്സുകളില്‍ വരും വരായ്‌കളെപ്പറ്റി ചിന്തയില്ല. ജീവിതം തന്നെ ഭാരമായി മാറുമ്പോള്‍, ജീവത്യാഗം തന്നെ മറുമരുന്നായി ഉപയോഗിക്കുന്നു. ആത്മഹത്യ മാത്രമല്ല കൊലപാതകങ്ങളും ഇത്തരം ബന്ധങ്ങളുടെ ഫലമായി ഉണ്ടാകുന്നുണ്ടെന്നതും മറക്കേണ്ട.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമായതും കൃത്യവുമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി, നാളെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും:കുറിപ്പുമായി കൊല്ലം സുധിയുടെ മകന്‍  (9 hours ago)

അന്ന് ആ സിനിമ ബാന്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു  (9 hours ago)

ഉത്തരാഖണ്ഡില്‍ സംഘര്‍ഷാവസ്ഥ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തസംഭവത്തില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞു  (10 hours ago)

പടക്കളം മാർക്കറ്റിംഗിലെ ഗെയിം പ്ലാൻ അഞ്ചിലെ കൗതുകങ്ങൾ  (10 hours ago)

അടിനാശം വെള്ളപ്പൊക്കം ടൈറ്റിൽ ലോഞ്ച് ശോഭന നിർവ്വഹിച്ചു  (10 hours ago)

ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ തഗ്ഗ് സി.ആർ 143/24 എത്തുന്നു  (11 hours ago)

വിഴിഞ്ഞത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി: എവിടെയാണെന്ന് വ്യക്തതമാക്കാത്ത ബോംബ് ഭീഷണി സന്ദേശം എത്തിയത് മലപ്പുറത്ത്  (11 hours ago)

തിന്നര്‍ അബദ്ധത്തില്‍ കുടിച്ച അഞ്ചു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍  (12 hours ago)

ഞാന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്; കുട്ടികള്‍ തന്നെ കണ്ട് പഠിക്കരുതെന്ന് വേടന്‍  (12 hours ago)

പാക് പട്ടാള ആസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ ബലൂച് ലിബറേഷന്‍ ആര്‍മി ; ഇന്ത്യയ്ക്ക് പണി എളുപ്പമായി  (12 hours ago)

PAKISTAN അമേരിക്കന്‍ സഹായം തേടി;  (13 hours ago)

Hafiz Saeed's Security ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷ  (13 hours ago)

ജിമ്മിയുടെയും, ജോസഫിന്റെയും ഫോൺ പരിശോധനയിൽ പോലീസ് കണ്ടെത്തിയത് ഭീകരം; ശബ്ദ സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നത്; ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവ് ജോസ  (13 hours ago)

Malayali Vartha Recommends