Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിപ്രഷന്‍ അകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍

17 NOVEMBER 2016 10:42 AM IST
മലയാളി വാര്‍ത്ത

മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ഒരു കാര്യമാണ്. നിങ്ങളുടെ വികാരങ്ങളുടെ കടിഞ്ഞാണ്‍ നിങ്ങളുടെ കയ്യിലാണ്. വിഷമഘട്ടങ്ങളില്‍ നിങ്ങളെ ഉന്മേഷവാനാക്കാന്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അവര്‍ക്കാവും വിധം ശ്രമിക്കാനേ സാധിക്കൂ. മാറ്റങ്ങള്‍ നിങ്ങളില്‍ തന്നെയാണ് ഉണ്ടാകേണ്ടത്. കാരണം നിങ്ങളുടെ മനസ്സിന്റെ യജമാനന്‍ നിങ്ങള്‍ തന്നെയാണ്. മാനസിക സമ്മര്‍ദ്ദത്തിന് അടിമയാകുകയെന്നത് വളരെ എളുപ്പമാണ്. എന്നാല്‍ അതില്‍ നിന്നും മുക്തി നേടുന്നത് അങ്ങിനെയല്ല. മാനസിക സമ്മര്‍ദ്ദം പരിഹരിക്കാന്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. 

ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍ക്ക് പലപ്പോഴും ആഹാരത്തോട് വലിയ താല്‍പര്യമുണ്ടാകാറില്ല. ചിലര്‍ കഴിക്കുമെങ്കിലും അത് ശരീരത്തിന് ഗുണകരമാവാറുമില്ല. ഇങ്ങനെ ഒരവസരത്തില്‍ ശരിയായ ആഹാരം കഴിക്കുകയാണ് വേണ്ടത്. ബദാം, അണ്ടിപ്പരിപ്പ് പോലുള്ള വിത്തുകള്‍, ചെറു പഴങ്ങള്‍, ഡാര്‍ക്ക് ചോക്കലേറ്റ് തക്കാളികള്‍, ചീര, തേങ്ങ, തേന്‍, ധാന്യ വര്‍ഗങ്ങള്‍, തുടങ്ങിയവ ആഹാരമാക്കുന്നത് നിങ്ങളെ ഉന്മേഷവാനാക്കാന്‍ സഹായിക്കും. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് പുകവലി വലിക്കാനുള്ള ത്വര ഏറെയാണ്. വിഷമഘട്ടങ്ങളില്‍ ലഹരിയെ വരിക്കാന്‍ അവര്‍ ശ്രമിച്ചേക്കാം. മനസിനെ മയക്കിയല്ല മനസ്സിനെ ദൃഢമാക്കിയാണ് മാനസിക സമ്മര്‍ദ്ദത്തെ നേരിടേണ്ടത്. മാത്രവുമല്ല പുകവലി ശീലമുള്ളവരില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. ഇതിന് പ്രധാന കാരണം പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിനാണ്. ഇത് വഴി നല്‍കുന്ന ലഹരി തലച്ചോറിന്റെ സാധാരണ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നു. പുകവലിയുടെ കാര്യം പോലെ തന്നെയാണ് മദ്യത്തിന്റേയും മയക്ക് മരുന്നിന്റേയും കാര്യവും. ദുഃഖം മറക്കുന്നതിന് മദ്യത്തില്‍ മയങ്ങാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇതുവഴി കിട്ടുന്ന സമാധാനം ശാശ്വതമല്ല. കാരണം മദ്യം മാനസിക സമ്മര്‍ദ്ദത്തിന് വളമിടുകയേ ചെയ്യുകയുള്ളൂ. എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെ. മാനസിക മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും മദ്യാസക്തനെന്ന മയക്കുമരുന്നടിമയെന്ന നിലയിലേക്ക് നിങ്ങളെ എത്തിക്കാന്‍ ഇവ കാരണമാകും. വ്യായാമം ശീലമാക്കുന്നത് മാനസികസമ്മര്‍ദ്ദത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. സമയ ബന്ധിതമായി വ്യയാമം ചെയ്യുന്നവരില്‍ മാനസിക സമ്മര്‍ദ്ദത്തിനുള്ള സാധ്യതകള്‍ വളരെ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. മാത്രവുമല്ല. വ്യായാമത്തിലൂടെ ലഭിക്കുന്ന ഹൃദ്രോഗ സംബന്ധമായതും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നുമുള്ള മുക്തിയും ശരീരത്തിന് പ്രദാനം ചെയ്യുന്നത് നവോന്മേഷമാണ്. ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരാണ് നമ്മളില്‍ പലരും. മാരകമായ പല രോഗങ്ങള്‍ക്കും കാരണമായേക്കാവുന്ന ഈ ശീലം മാനസിക സമ്മര്‍ദ്ദത്തിനും വഴിവെക്കുന്നുണ്ട്. ഇറച്ചി വിഭവങ്ങള്‍, ഡിസേര്‍ട്ട്‌സ്, കൊഴുപ്പുള്ള പാല്‍ ഉല്‍പ്പന്നങ്ങള്‍ എല്ലാം ഇത്തരത്തിലുള്ള ആഹാര വിഭാഗങ്ങളില്‍പെട്ടവയാണ്. 6. ഉറക്കമിളച്ചിരിക്കുന്നതും രാത്രി ടി.വി കണ്ടിരിക്കുന്നതും ഒഴിവാക്കുക ഉറങ്ങേണ്ട സമയത്ത് ഉറങ്ങാതെ അര്‍ധരാത്രി മുഴുവന്‍ ടി.വി കണ്ടിരിക്കുന്നതും കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നതും മാനസിക സമ്മര്‍ദ്ദത്തിനുള്ള സാധ്യകള്‍ വര്‍ധിപ്പിക്കുന്നു.സന്തോഷം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ നിങ്ങളിലെ സെറോട്ടോനിന്‍ അളവ് സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തുക. സൂര്യപ്രകാശം അതിന് സഹായിക്കും. മാനസികമായി വിഷമിച്ചിരിക്കുമ്പോഴും സമ്മര്‍ദ്ദത്തിലാകുമ്പോഴും പുറത്തിറങ്ങുന്നത് ഏറെ ഗുണം ചെയ്യും. ഒറ്റക്കിരിക്കുന്നത് തന്നെ പലപ്പോഴും നിങ്ങളുടെ മനസ്സുഖത്തെ വലിയരീതിയില്‍ ബാധിച്ചേക്കാം. അതിനാല്‍ പോസിറ്റീവ് ആയ ആളുകള്‍ക്കൊപ്പം സമയം ചില വഴിക്കാന്‍ ശ്രമിക്കുക. അത് സുഹൃത്തുക്കളാവാം, അധ്യാപകരാവാം അങ്ങനെ ആരെങ്കിലും. ഒപ്പം നിങ്ങളുടെ ഇഷ്ടമേഖലളില്‍ സജീവമാകാന്‍ ശ്രമിക്കുക. മാനസിക സമ്മര്‍ദ്ദം പലപ്പോഴും നെഗറ്റീവ് എനര്‍ജിയാണ് നിങ്ങള്‍ക്ക് നല്‍കുക. അതുകൊണ്ചുതന്നെ നെഗറ്റീവ് ചിന്തകളും നിങ്ങളില്‍ ഉണ്ടാകും. അത് ഒഴിവാക്കുകയെന്നത് ഒരു പക്ഷെ നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രയാസകരമാവും. എന്നാല്‍ അതിന് ശ്രമിച്ചുകൊണ്ടിരിക്കുക. അതിന് നല്ല സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കുക, പരിപാടിളില്‍ പങ്കെടുക്കുക, കളികള്‍ കളിക്കുക. നിരാശരായിരിക്കുമ്പോള്‍ ശോകഗാനങ്ങള്‍ കേള്‍ക്കാനുള്ള ആഗ്രഹം പലര്‍ക്കും ഉണ്ടാവും. അത് ഒഴിവാക്കുക. നിങ്ങളുടെ ദുഃഖം മറക്കുകയെന്നത് ഒരു പക്ഷെ പ്രയാസകരമായ കാര്യമായിരിക്കണം. എങ്കിലും അതിന്റെ തീവ്രത കൂട്ടാനേ ശോകഗാനങ്ങള്‍ സഹായിക്കുകയുള്ളൂ. വിഷമിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ ഒരു പാട്ട് കേള്‍ക്കുകയാണെന്ന് വെക്കക. നമ്മള്‍ അത് ആസ്വദിക്കുന്നതിനു പകരം അതിന്റെ വരികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങും. അത് ഒരു ശോക ഗാനമാണെങ്കില്‍ വരികളുടെ അര്‍ത്ഥം സ്വന്തം ജീവിതവുമായി ചേര്‍ത്ത് കണ്ണീരൊഴുക്കാന്‍ തുടങ്ങും. അതുകൊണ്ട് ശോകഗാനങ്ങള്‍ ഒഴിവാക്കി സന്തോഷകരമായ സംഗീതം ആസ്വദിക്കുക, കഥകള്‍ വായിക്കുക, കാഴ്ച്ചകള്‍ കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends