Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഖം നോക്കിയാലറിയാം രോഗം

24 APRIL 2017 11:59 AM IST
മലയാളി വാര്‍ത്ത

വിരലിലെ നഖങ്ങള്‍ നോക്കിയാല്‍ പല രോഗങ്ങളും തിരിച്ചറിയാം. നഖത്തിലെ ചില ചെറിയ വ്യത്യാസങ്ങള്‍ പോലും ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങളായിരിക്കും. നഖങ്ങളില്‍ ഇരുണ്ട ബ്രൗണ്‍ വരകള്‍ കാണുന്നുവെങ്കില്‍ അത് മെലനോമ(ചര്‍മ്മത്തിലെ ക്യാന്‍സര്‍)യുടെ ലക്ഷണമാകാം. ചര്‍മ്മത്തില്‍ ക്യാന്‍സറുണ്ടെന്ന് സംശയം തോന്നിയാല്‍ ഡോക്ടറെ സമീപിക്കുക. അതേ സമയം തന്നെ ഭക്ഷണത്തിലൂടെയുള്ള ആന്റി ഓക്‌സിഡന്റുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. ഇത് കോശങ്ങള്‍ക്ക് ദോഷങ്ങളുണ്ടാവുന്നത് തടയും. നഖത്തിലെ ചെറിയ കുഴികള്‍ സോറിയാസിസിന്റെ ലക്ഷണമാകാം(ശരീരത്തിലാകമാനം വേദനാജനകമായ തിണര്‍പ്പുകളുണ്ടാകുന്ന അവസ്ഥ). നിങ്ങള്‍ക്ക് ഈ പ്രശ്‌നമില്ല എന്നുറപ്പിക്കാനുള്ള ഏകവഴി ഡോക്ടറെ സമീപിക്കുകയാണ്.

രോഗനിര്‍ണ്ണയത്തിന് മുമ്പും ശേഷവും ചില ചികിത്സകള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കാപ്‌സാസിന്‍ ഓയിന്റ്‌മെന്റ്, ഉപ്പ്, അല്ലെങ്കില്‍ ഓട്ട്മീല്‍ ബാത്ത് തുടങ്ങിയവ ആശ്വാസം നല്കും. നിങ്ങളുടെ നഖം കട്ടി കുറഞ്ഞതും വേഗത്തില്‍ പൊട്ടിപ്പോകുന്നതുമാണെങ്കില്‍ ആഹാരത്തില്‍ പോഷകങ്ങളുടെ കുറവ് ഉണ്ടായിരിക്കും. ഈ പ്രശ്‌നം അമിതമായുണ്ടെങ്കില്‍ ഡോക്ടറെ കാണുക. ഇത് ഹൈപ്പോതൈറോയ്ഡിസത്തിന്റെ(നിങ്ങളുടെ മെറ്റബോളിസം ആരോഗ്യകരമായി നിര്‍ത്തുന്നതിന് ആവശ്യമായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥ)ലക്ഷണമാകാംനഖങ്ങള്‍ ഇടക്കിടെ വേര്‍പെട്ട് നില്‍ക്കുന്ന അവസ്ഥയുണ്ടാകുന്നത് തൈറോയ്ഡ് ഹോര്‍മോണ്‍ ശരീരത്തില്‍ അധികരിക്കുന്നതിനാലാണ്. ഇത് തീര്‍ച്ചപ്പെടുത്താനുള്ള ഏക മാര്‍ഗ്ഗം ഡോക്ടറെ സന്ദര്‍ശിക്കുകയാണ്.

നിങ്ങള്‍ക്ക് ഈ പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍ ഗ്ലൂട്ടന്‍(ബ്രെഡ്, പാസ്ത പോലെ സ്റ്റാര്‍ച്ചുള്ള ഭക്ഷണങ്ങള്‍), കാസേന്‍(പശുവിന്‍ പാലിലുള്ളത്) എന്നിവയുടെ ഉപയോഗം കുറയ്ക്കുക.നീലയോ പര്‍പ്പിള്‍ നിറമോ നഖങ്ങളില്‍ ഉണ്ടെങ്കില്‍ രക്തചംക്രമണത്തിന്റെ പോരായ്മയാണ് കാണിക്കുന്നത്. ഡോക്ടറുടെ സഹായമില്ലാതെ തന്നെ നിങ്ങള്‍ക്ക് ഇത് പരിശോധിക്കാം. റിലാക്‌സ് ചെയ്യുകയും, ദിവസവും പതിവായി ലഘുവ്യായാമങ്ങള്‍ ചെയ്യുകയും, റോസ്‌മേരി ഓയില്‍ ഉപയോഗിക്കുകയും ചെയ്യുക. കോഫി, മദ്യം പോലുള്ള സ്റ്റിമുലന്റുകളും ഡിപ്രസന്റുകളും ഉപയോഗിക്കാതിരിക്കുക. അതു പോലെ ശാരീരിക നിലയും പ്രധാനപ്പെട്ടതാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം കൂട്ടുകയും പൈലേറ്റുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

നഖത്തിന്റെ പിങ്ക് നിറമുള്ള ഭാഗങ്ങളില്‍ കൂടുതല്‍ ചുവപ്പ് നിറം കാണുന്നുവെങ്കില്‍ എത്രയും വേഗം ഡോക്ടറെ കാണുക. ഇത് ഹൃദയസംബന്ധമായ തകരാറിന്റെ അടയാളമാകാം. പ്രൊസസ് ചെയ്ത കൊഴുപ്പുകളുടെ ഉപയോഗം കുറയ്ക്കുകയും ഒമേഗ 3(മീനെണ്ണയിലുള്ളത്), വിറ്റാമിന്‍ ഡി3(ഒലിവ്, ബദാം, പാം ഓയില്‍, അവൊക്കാഡോ തുടങ്ങിയവയിലുള്ളത്) പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും വഴി ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാം. ഇതിനൊപ്പം വിറ്റാമിനുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.വിളര്‍ച്ചയോ, വെളുത്ത പാടുകളോ ഒന്നിലേറെ നഖങ്ങളില്‍ കാണുന്നുവെങ്കില്‍ നിങ്ങളുടെ ആഹാരത്തില്‍ പ്രോട്ടീനി!ന്റെ അപര്യാപ്തതയുണ്ടായിരിക്കാം.

കൊഴുപ്പ് നീക്കിയ മാംസം, പരിപ്പുകള്‍, പച്ചക്കറികള്‍, സോയ, തണുത്ത വെള്ളത്തില്‍ വളരുന്ന മത്സ്യങ്ങള്‍ എന്നിവയുടെ ഉപയോഗം കൂട്ടുക. എന്നിരുന്നാലും ഡോക്ടറോട് നിങ്ങളുടെ സംശയങ്ങള്‍ ചോദിക്കുക. കാരണം ഇത് വൃക്ക, കരള്‍ എന്നിവയിലെ രോഗങ്ങളുടെ സൂചനയാകാം.നഖം വിളറിയും കട്ടികുറഞ്ഞുമാണെങ്കില്‍ ഭക്ഷണത്തില്‍ ഇരുമ്പ് കൂടുതലായി ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇരുമ്പ് ലഭിക്കാതെ വന്നാല്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയും. ചീര, പച്ചനിറമുള്ള പച്ചക്കറികള്‍, ചുവന്ന മാംസം എന്നിവ കൂടുതലായി കഴിക്കുക. വിളറിയ, കട്ടികുറഞ്ഞ നഖം അനീമിയയുടെ ലക്ഷണമാകാം(ചുവപ്പ് രക്തകോശങ്ങളില്ലായ്മ). ഈ ലക്ഷണത്തോടൊപ്പം ക്ഷീണവുമുണ്ടെങ്കില്‍ നിങ്ങള്‍ ഡോക്ടറെ കാണുന്നതായിരിക്കും ഉചിതം.

 



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends