Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവന്റെ അമൃതാണ് മുലപ്പാല്‍

25 APRIL 2017 10:45 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയല്‍ ശിശുമരണം കൂടു വരികയാണ്. 50 ശതമാനം ശിശുമരണങ്ങള്‍ക്കും കാരണം ശ്വാസകോശ സംബന്ധമായ തകരാറുകളും അതിസാരവുമാണ്. മുലപ്പാല്‍ നല്‍കുക എന്നത് മാത്രമാണ് ശിഷുമരണനിരക്ക് കുറയക്കുന്നതിനുളള ഏക വഴി. ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കിയാല്‍ ന്യുമോണിയ, പോഷകാഹാര കുറവ്, അതിസാരം, അലര്‍ജി, തുടര്‍ച്ചയായ പനി എന്നിവയില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാം.മുലപ്പാല്‍ കുടിച്ച് വളരുന്ന കുഞ്ഞ് ഐക്യു ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്നതായും പറയുന്നുണ്ട്. മുലയൂട്ടല്‍ കൊണ്ട് അമ്മയുടെ ആരോഗ്യത്തിനും ഗുണങ്ങളുണ്ട്.

നന്നായി മുലയൂട്ടുന്നില്ലെങ്കില്‍ ആരോഗ്യ കുറവ്, ചെറിയ പനി, ദിവസവും നാലു തവണയെങ്കിലും മൂത്രം ഒഴിക്കാതിരിക്കുക, തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ആദ്യ ആഴ്ചയില്‍ കണ്ടാല്‍ ശ്രദ്ധിക്കണം. അമിത ഭാരകുറവ് (10 ശതമാനത്തില്‍ താഴുക) കണ്ടാല്‍ ഉടന്‍ ചികില്‍സിക്കണം. സ്തനം ശരിയായ രീതിയില്‍ പിടിച്ചില്ലെങ്കില്‍ മുലപ്പാലിന്റെ വരവ് കുറയും, മുലഞെട്ടിന് വേദനയും മുറിവും ഉണ്ടാകും. ചെറിയ പനിയും ജലദോഷവുമുണ്ടെങ്കിലും അമ്മമാര്‍ മുലയൂട്ടല്‍ തുടരണം. 

ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കുക, പിന്നെ രണ്ടു വര്‍ഷത്തേക്ക് മറ്റെന്തെങ്കിലും ഭക്ഷണത്തോടൊപ്പം മുലപ്പാലും തുടരാം. മുലയൂട്ടുമ്പോള്‍ അമ്മമാര്‍ കുഞ്ഞിന്റെ കണ്ണുകളിലേക്ക് നോക്കി തലോടി കൊണ്ടിരിക്കണം. ഉത്തരവാദിത്വമുള്ള മുലയൂട്ടല്‍ ശീലമാക്കണം. അമ്മയ്ക്കു സ്വന്തം കുഞ്ഞിന് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മുലയൂട്ടല്‍. മുലയൂട്ടല്‍ ഒരു ഉത്തരവാദിത്വമാണ്. ആത്മവിശ്വാസമുണ്ടെങ്കില്‍ ജോലിതിരക്കിലും മുലയൂട്ടാം. ശേഖരിച്ച മുലപ്പാല്‍ സാധാരണ താപനിലയില്‍ ആറു മണിക്കൂര്‍വരെയും ഇന്‍സുലേറ്റഡ് കൂളറില്‍ ഒരു ദിവസത്തേക്കും റഫ്രിജറേറ്ററുകളില്‍ 58 ദിവസംവരെയും സൂക്ഷിക്കാം. 

* ജീവന്റെ ആദ്യ മണിക്കൂറില്‍ തന്നെ മുലയൂട്ടല്‍ ആരംഭിക്കുക 

* കുഞ്ഞിന് മറ്റ് ഭക്ഷണം നല്‍കാതെ മുലപ്പാല്‍ മാത്രമാണ് നല്‍കുന്നതെന്ന് ഉറപ്പ് വരുത്തുക.

* കുഞ്ഞിന് ആവശ്യമായി വരുമ്പോഴെല്ലാം, രാത്രിയും പകലും നോക്കാതെ മുലയൂട്ടുക. 

* കന്നി പാലില്‍ കുഞ്ഞിന്റെ പ്രതിരോധ ശേഷിക്കുവേണ്ട ആന്റ്ിബോഡികള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ആദ് ആറുമാസം കുഞ്ഞിന് വേണ്ട എല്ലാ പോഷകങ്ങളും മുലപ്പാലില്‍ നിന്ന് ലഭിക്കുന്നു. കുഞ്ഞ് ജനിച്ച് ആദ്യ ആഴ്ച ദിവസവും എട്ടു മുതല്‍ 12 തവണവരെ മുലയൂട്ടുന്നതാണ് ഉത്തമം.

* മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് അമ്മമാര്‍ നന്നായി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും വേണം.



 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends