Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിത സായാഹ്നം ഉന്മേഷത്തോടെ ; ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

04 MAY 2017 01:44 PM IST
മലയാളി വാര്‍ത്ത

പ്രായമേറുംതോറും വിഷമതകളും ഏറും. ജീവിതത്തില്‍ രണ്ടാമതൊരു തിരിഞ്ഞുനോട്ടം ആവശ്യമില്ലാത്ത ഘട്ടം. ഡ്യൂക് സര്‍വകലാശാലയിലെ വാര്‍ദ്ധക്യവിദഗ്ധ മിരിയം മോറേ പറയുന്നത് നിങ്ങള്‍ ഇതുവരെ എന്തു ചെയ്യുകയായിരുന്നെന്നും ഇനി എന്തു ചെയ്യണമെന്നും ആലോചിക്കാനുള്ള സമയമാണിതെന്നാണ്.
മിതമായതും എന്നാൽ കൃത്യമായതുമായ വ്യായാമം, ഭക്ഷണം എന്നിവ ഈ പ്രായത്തിൽ ഒഴിച്ചുകൂടാനാവില്ല.
കാലം മാറി, കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ സുരക്ഷിതത്വം വീടുകൾക്ക് അന്യമായി. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രായമായവരെയാണ്. മക്കൾ സ്വന്തം കാര്യം നോക്കാറാകുമ്പോൾ അതിനു കാരണക്കായവരെ തഴയുന്നു, ഓൾഡേജ് ഹോമുകളുടെ എണ്ണം വർധിക്കുന്നു.


പ്രശ്നങ്ങളില്ലാത്ത വാര്‍ദ്ധക്യകാലത്തിനായി സ്വയം ചില പരിശോധനകള്‍ നടത്താമെന്ന് വിദഗ്ധര്‍ പറയുന്നു. ചലനശേഷിയാണ് അതില്‍ ആദ്യത്തേത്. കാലുകള്‍ക്ക് വേണ്ടത്ര ശക്തിയുണ്ടോ? കൈകള്‍ ഉപയോഗിക്കാതെ കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നുണ്ടോ? എന്നിവയാണ് ചോദ്യങ്ങള്‍.
ഇതിനുള്ള ഉത്തരം ലളിതമായി കണ്ടെത്താവുന്നതാണ്. കൈകള്‍ നെഞ്ചില്‍ പിണച്ചു വച്ച്‌ കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുക. ബാലന്‍സും ശ്രദ്ധിക്കുക. കാരണം ഈ പ്രായത്തില്‍ ബാലന്‍സ് തെറ്റാന്‍ സാധ്യതയുണ്ട്. ഒരു കാലില്‍ നില്‍ക്കാന്‍ പറ്റുമോയെന്നും നോക്കുക. അത് പരിശീലിക്കാവുന്നതാണ്. കാരണം, ബലത്തിനെക്കുറിച്ച്‌ ആലോചിക്കേണ്ടത് പരസഹായമില്ലാതെ ജീവിക്കുന്നതിന് പ്രധാനമാണ്.ആവശ്യമില്ലാത്ത സഹായം ഒഴിവാക്കാവുന്നതാണ്.


രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും ആരോഗ്യസംബന്ധമായ ടെസ്റ്റുകൾ നടത്തുക. ഹൃദയം, കിഡ്‌നി, ലിവർ എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാണെന്നു ഉറപ്പു വരുത്തണം. ഓരോ മരുന്ന് കഴിയ്ക്കുമ്പോഴും സ്വയം ചോദിക്കുക: ഈ മരുന്ന് എനിക്ക് ആവശ്യമുള്ളതാണോയെന്ന്, ഇതേ ഡോസ് തുടരേണ്ടതുണ്ടോയെന്ന്. ഇതിനു എന്തെങ്കിലും പകരമായിട്ടുണ്ടോയെന്ന്.ആവശ്യമില്ലാതെ മരുന്നുകൾ കഴിക്കുന്ന ശീലം ഉപേക്ഷിക്കുക.
ആരോഗ്യപരമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് മരുന്നുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു ഡോക്ടറുടെ സഹായം തേടാവുന്നതാണ്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ചികിത്സ വേണ്ടിവന്നാല്‍ അതിന് പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതികള്‍ നിലവിലുണ്ട്. 60 കഴിഞ്ഞവര്‍ക്ക് പ്രത്യേകം ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. 60നും 80നുമിടയ്ക്ക് പ്രായമുള്ളവര്‍ക്ക് പോളിസിയില്‍ ചേരാം. അറുപതിന് മുമ്പേ ആരോഗ്യഇന്‍ഷുറന്‍സ് പോളിസി എടുത്ത് പുതുക്കി വരുന്നവര്‍ക്ക് 90 വയസ്സുവരെ ഇത് പുതുക്കി ഇന്‍ഷുറന്‍സ് പരിരക്ഷ നിലനിര്‍ത്താവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends