Widgets Magazine
18
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരക്ക് നീക്കവും തീവ്രവാദവും ഒരുമിച്ച് പോവില്ല..മൂന്നാം രാജ്യങ്ങളിലൂടെ ചരക്കുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുകയാണ് പാകിസ്താന്‍.. ഇന്തുപ്പ് ഗുജറാത്തിലെ തുറമുഖങ്ങളില്‍ നിന്ന് പിടികൂടി..47 കണ്ടെയ്‌നറുകളിലായി എത്തിയ ഇന്തുപ്പാണ് പിടിച്ചത്..


ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു... ജലനിരപ്പ് റൂള്‍ ലെവലില്‍ എത്തുകയായിരുന്നു..രണ്ടു ദിവസമായി ഈ മേഖലകളില്‍ കനത്ത മഴ..


പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാമിനെതിരെ ഉയർന്ന രഹസ്യ ആരോപണം.. സി പി എം ഡൽഹി കേന്ദ്രങ്ങൾ തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകി..എം.വി. ഗോവിന്ദന്റെ കസേരക്ക് ഇളക്കം തട്ടുമെന്ന് ഉറപ്പായി..


ഓൺലൈൻ ക്ലിയറൻസ് പെർമിറ്റോടെ മരുന്നുമായി സൗദിയിലേക്ക് എളുപ്പ യാത്ര; 36,000 കോടി രൂപയുടെ വരുമാനം നേടി ലുലു...


മുംബൈ എയർപോർട്ടിൽ ആശങ്കാജനക സംഭവം: ഇൻഡിഗോ വിമാനത്തിന്റെ വാൽ റൺവേയിൽ തട്ടി; അപകടമൊഴിവായി...

ദൃഢമായ കുടുബബന്ധങ്ങൾക്കായി കൗമാരക്കാരായ മക്കളുമായി കൂടുതല്‍ അടുക്കൂ

11 MAY 2017 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ആധുനിക ലോകത്ത് കുടുംബബന്ധങ്ങളിലുണ്ടാകുന്ന വിളളലുകള്‍ പലതരത്തിലാണ്. വിള്ളല്‍ വീണ ബന്ധവുമായി മന:ശാസ്ത്രജ്ഞരുടെയും കൗണ്‍സലര്‍മാരുടെയും പക്കല്‍ ഉപദേശം തേടിയെത്തുന്നവരില്‍ പ്രധാനപ്പെട്ടൊരു വിഭാഗം അച്ഛനമ്മമാരും മക്കളുമാണ്. ഒരല്‍പം ശ്രദ്ധിച്ചാല്‍ നേരെയാകാവുന്നതും ശ്രദ്ധ നല്‍കിയില്ലെങ്കില്‍ കുട്ടികളുടെ ഭാവിതന്നെ ഇരുളിലാകാവുന്നതുമായൊരു വിഷയമാണിത്.
ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്കു കടന്നുകഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ കുട്ടിക്ക് കുടുംബത്തിന്റെ പിന്തുണ ആവശ്യമില്ലെന്ന ഒരു ധാരണ ഇപ്പോൾ പ്രബലമായിട്ടുണ്ട്.എന്നാല്‍, നിങ്ങളുടെ കൗമാരക്കാരന്/കൗമാരക്കാരിക്ക് ചെറുപ്പകാലത്തെ പോലെ തന്നെ വാത്സല്യവും കുടുംബത്തിന്റെ പിന്തുണയും ആവശ്യമാണ്.


കുട്ടികള്‍ വളരുന്നതിന് അനുസരിച്ച്‌ രക്ഷകര്‍ത്താക്കളുടെ കടമയിലും വ്യത്യാസം വന്നുകൊണ്ടിരിക്കും. ബാല്യത്തില്‍ അവരെ സംരക്ഷിക്കുകയും നേര്‍വഴിക്ക് നടത്തുകയുമാണ് രക്ഷകര്‍ത്താക്കളുടെ പ്രധാന ധര്‍മ്മം. എന്നാല്‍, കുട്ടികള്‍ കൗമാരപ്രായത്തിലെത്തുമ്പോൾ രക്ഷകര്‍ത്താവിന് കൂട്ടുകാരുടെ വേഷമായിരിക്കണം. രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളെ കൂടുതല്‍ മനസ്സിലാക്കാനും അവരോട് കൂടുതല്‍ സൗഹൃദമുണ്ടാക്കാനും സാധിക്കണം. അവരെ ഉത്തരവാദിത്വമുള്ളവരും സ്വയംപര്യാപ്തതയുള്ളവരുമാക്കി വളര്‍ത്തിയെടുക്കാന്‍ വേണ്ട പിന്തുണ നല്‍കണം.
കൗമാരപ്രായത്തില്‍ ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവരില്‍ ഒരു സ്വതന്ത്രചിന്ത രൂപപ്പെടാം. അതിനെ ഗുണപരമായി കാണുകയും ഒരല്‍പം വിവേകത്തോടെ ആ പ്രശ്നത്തെ നേരിടുകയും ചെയ്താല്‍ സ്ഥിതി മോശമാകാതെ സൂക്ഷിക്കാന്‍ കഴിയും.മക്കള്‍ തന്നോളമെത്തിയാല്‍ താനെന്നു വിളിക്കണം എന്ന ചൊല്ല് കേട്ടിട്ടുണ്ടാകുമല്ലോ.


കൗമാരപ്രായത്തില്‍ നിങ്ങളുടെ കുട്ടി ശാരീരികവും വൈകാരികവുമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ അത് അവനെ/അവളെ സംബന്ധിച്ചിടത്തോളം പിരിമുറുക്കം നിറഞ്ഞ ഒരു അവസരമായിരിക്കും. വൈകാരിക ബന്ധങ്ങള്‍, പഠനത്തോടുള്ള മടുപ്പ്, സോഷ്യല്‍ മീഡിയ, പ്രായപൂര്‍ത്തിയുടെ ലക്ഷണങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍, ആരോഗ്യത്തിനും ആഹാരത്തിലെ കൃത്യതക്കുമുള്ള പ്രാധാന്യം, സൗഹൃദത്തിന്റെ പരിധികള്‍, എന്നിവയെല്ലാം അവർക്ക് മനസ്സിലാക്കി കൊടുക്കാൻ അച്ഛനമ്മമാർക്ക് കഴിയണം
പഠനസംബന്ധവും കൂട്ടുകാരില്‍ നിന്നുള്ളതുമായ സമ്മര്‍ദങ്ങള്‍ മൂലം നീണ്ടുനില്‍ക്കുന്ന ഉത്കണ്ഠയും മാനസിക പ്രശ്നങ്ങളും നേരിടേണ്ടിവരുന്ന ഒരു കാലഘട്ടവുമാണിത്. ഈ ഘട്ടത്തില്‍, കുടുംബത്തില്‍ നിന്നു ലഭിക്കുന്ന പിന്തുണ മൂലം കുട്ടിയില്‍ സുരക്ഷിതത്വബോധവും താന്‍ സ്നേഹിക്കപ്പെടുന്നുണ്ട് എന്ന വിചാരവും രൂഢമൂലമാക്കും. ഇത് നിങ്ങളുടെ കൗമാര പ്രായത്തിലുള്ള കുട്ടിയില്‍ ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും ആത്മാഭിമാനവും വളര്‍ത്താന്‍ സഹായിക്കും.
ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ കുടുംബത്തിലെ എല്ലാവരെയും ഉള്‍പ്പെടുത്തുന്നത് കൗമാരക്കാരുമായുള്ള ബന്ധം പടുത്തുയര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും സഹായമാവുമെന്നത് മിക്ക മാതാപിതാക്കളും തിരിച്ചറിഞ്ഞെന്നുവരില്ല.


ദിവസം ഒരു നേരമെങ്കിലും കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നുവെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം. ഇത് കൗമാരക്കാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പുതിയ സംഭവങ്ങളെ കുറിച്ച്‌ അല്ലെങ്കില്‍ തങ്ങളുടെ സുഹൃത്തുക്കളെ കുറിച്ച്‌ മറ്റുള്ളവരോട് സംസാരിക്കാനുള്ള ഒരു അവസരമാണ്. മാതാപിതാക്കള്‍ തങ്ങളുടെ ദൈനം ദിന കാര്യങ്ങളെ കുറിച്ച്‌ അറിയാന്‍ താല്പര്യപ്പെടുന്നു എന്നത് അവര്‍ക്ക് കുടുംബവുമായി കൂടുതല്‍ അടുപ്പം തോന്നിക്കാന്‍ കാരണമാവും.
പൊടിയടിക്കല്‍, തുണികള്‍ മടക്കിവയ്ക്കല്‍, വീട്ടുസാധനങ്ങള്‍ അടുക്കിവയ്ക്കല്‍ തുടങ്ങിയ ജോലികള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് അവര്‍ക്ക് ഉത്തരവാദിത്തബോധം ഉണ്ടാകാന്‍ സഹായകമാവും. കുറച്ചു വളര്‍ന്ന കുട്ടികളോട് വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനും ബില്ലുകള്‍ അടയ്ക്കുന്നതിനും നിര്‍ദേശിക്കാവുന്നതാണ്
കൗമാരക്കാരുടെ ചെയ്തികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിന് അവരുടെ താല്പര്യങ്ങളെ കുറിച്ചും ഹോബികളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരിക്കണം. അവരുടെ തെരഞ്ഞെടുക്കലിനെ കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം അവരെ അറിയിക്കുന്നതിനൊപ്പം അവരുടെ വിശദീകരണം ക്ഷമയോടെ കേള്‍ക്കുകയും വേണം. അവര്‍ക്കൊപ്പം ചെലവഴിക്കുന്നതിനും അവരുടെ ഇഷ്ടവിനോദങ്ങളില്‍ പങ്കുചേരുന്നതിനും സമയം കണ്ടെത്തണം. അവരുടെ കഴിവുകള്‍ തിരിച്ചറിയുന്നതിന് വേണ്ട പ്രോത്സാഹനം നല്‍കുകയും പഠനവും ഇഷ്ടവിനോദങ്ങളും ഒരേപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യുക.


അവധിക്കാലത്ത് അല്ലെങ്കില്‍ ആഴ്ചാവസാനത്തില്‍ കുടുംബത്തോടൊപ്പം പുറത്ത് ചുറ്റാനുള്ള തീരുമാനം കൗമാരക്കാരായ മക്കളും നിങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ സഹായിക്കും. റിലാക്സ് ചെയ്യുന്നതിനും ജോലിയുടെയും മറ്റും പിരിമുറുക്കമില്ലാതെ അവരുമായി അടുത്തിടപഴകുന്നതിനും ഇത് വളരെ നല്ല ഒരു മാര്‍ഗമാണ്.
കുടുംബപരമായ ആചാരങ്ങളിലും ഉത്സവങ്ങളിലും മറ്റും പങ്കെടുക്കുന്നത് എല്ലാവര്‍ക്കും സന്തോഷം പകരുന്ന ഒരു കാര്യമാണ്.
പ്രായത്തിന്റെ ഈ സവിശേഷ ഘട്ടത്തില്‍ മക്കള്‍ തങ്ങളെ ധിക്കരിക്കുകയോ തങ്ങളുടെ ഉപദേശങ്ങളെ അവഗണിക്കുകയോ ചെയ്യുന്നത് കാണുമ്പോള്‍ തങ്ങള്‍ക്ക് അവരെ നഷ്ടപ്പെട്ടിരിക്കുന്ന എന്ന തോന്നല്‍ ചില മാതാപിതാക്കളിലെങ്കിലും ഉണ്ടാവാറുണ്ട്. എന്നാല്‍ ഒട്ടും ശരിയല്ലാത്ത ഒരു തോന്നലാണത്. ചെറുപ്പം മുതല്‍ മൂല്യബോധത്തോടെ വളർത്തിയ മക്കൾ എന്തൊക്കെ ധിക്കാരം കാണിച്ചാലും ചെറുപ്പത്തില്‍ നട്ടുവളര്‍ത്തിയിട്ടുള്ള മൂല്യങ്ങളിലേക്കും ഗുണങ്ങളിലേക്കും അവര്‍ മടങ്ങി വരിക തന്നെ ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങള്‍ക്കിടെ വികസന നേട്ടം എണ്ണിപ്പറഞ്ഞ് സുരേഷ് ഗോപി  (2 hours ago)

കനത്ത മഴ ; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (2 hours ago)

പട്ടിക പരസ്പരം കൈമാറാന്‍ സര്‍ക്കാരിനോടും ഗവര്‍ണറോടും സുപ്രിംകോടതി നിര്‍ദ്ദേശം  (2 hours ago)

അധികൃതര്‍ ഒത്ത് തീര്‍പ്പിന് സമീപിച്ചുവെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും കുട്ടിയുടെ അമ്മ  (3 hours ago)

INDIA പാകിസ്താന് മുട്ടന്‍ പണികൊടുത്ത് ഇന്ത്യ  (6 hours ago)

RAIN ALERT ശബരിമല തീര്‍ത്ഥാടകര്‍ കരുതല്‍ എടുക്കണം  (6 hours ago)

CPIM ഒരു നേത്യ സന്താനം കൂടി വിവാദത്തിൽ.  (6 hours ago)

ആരോപണ വിധേയനായ ആള്‍ തന്നെ തനിക്കെതിരെ വ്യവസായി നല്‍കിയ കത്ത് കോടതിയില്‍ ഹാജരാക്കിയത് എന്തിനാണ്? മലയാളി വ്യവസായി സി.പി.എം പി.ബിക്കും സംസ്ഥാന കമ്മിറ്റിക്കും നല്‍കിയ കത്ത് ഡല്‍ഹി ഹൈക്കോടതിയിലെ കേസില്‍ ഔദ  (8 hours ago)

കേന്ദ്ര ഗവൺമെന്റിന്റെ കർഷക വിരുദ്ധ നയങ്ങളിൽ നിന്ന് കേരളത്തിലെ കർഷകരെ രക്ഷിക്കാൻ സംസ്ഥാന സർക്കാരിന്റെ പദ്ധതികൾക്ക് സാധിച്ചു; ഇത്തരം പദ്ധതികൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മന്ത്രി ജി ആർ അനിൽ  (8 hours ago)

സിപിഎം അധോലോക സംഘമായി മാറി; വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ സിപിഎം നേതാക്കൾക്കും മന്ത്രിമാർക്കും ശതകോടിക്കണക്കിന് രൂപ അനധികൃതമായി ലഭിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ  (8 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട്; സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1781 പേരെ പരിശോധിച്ചു  (9 hours ago)

പരാതിക്കാരായ നാഗരാജിൻ്റെ മൊഴിയെടുക്കാതെയും പരാതിക്കാരന് പറയാൻ അവസരം നൽകാതെയും എങ്ങനെ പരാതി കളവാണെന്ന് പറയും; എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയുള്ള ആരോപണങ്ങളിലെ വിജിലൻസ് അന്വേഷണത്തിൽ വീഴ്ചകളേറെ  (9 hours ago)

ഓൺലൈൻ ക്ലിയറൻസ് പെർമിറ്റോടെ മരുന്നുമായി സൗദിയിലേക്ക് എളുപ്പ യാത്ര; 36,000 കോടി രൂപയുടെ വരുമാനം നേടി ലുലു...  (9 hours ago)

ഇന്‍ഡ്യാ സഖ്യം സംഘടിപ്പിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ബിഹാറില്‍ പ്രൗഢമായ തുടക്കം  (9 hours ago)

ജെയ്‌നമ്മ വധക്കേസില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ വീണ്ടും തെളിവെടുപ്പ്  (10 hours ago)

Malayali Vartha Recommends