വെറും വയറ്റില്‍ വ്യായാമം ചെയ്യാമോ ?
വ്യായാമം ചെയ്യുന്നവരുടെ സംശയമാണ് വെറും വയറ്റില്‍ വ്യയാമം ചെയ്യാമോ എന്നുള്ളത്. നമ്മുടെ ശരീരത്തില്‍ ശേഖരിക്കപ്പെട്ടിട്ടുള്ള ഗ്ലൈക്കോജന്‍ രാവിലെ ശരീരത്തില്‍ നിന്നും കുറയുന്നു. അങ്ങനെയുള്ള അവസരത്തില്‍ ശരീരത്തിലെ കൊഴുപ്പിനെ വ്യായാമത്തിനായി വലിച്ചെടുക്കുന്നു. ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ബാറാത്തിലെ ഗവേഷകര്‍ കണ്ടുപിടിച്ചതിങ്ങനെ:
വെറും വയറ്റില്‍ 60 മിനിറ്റ് നടന്നവര്‍ ആഹാരത്തിനുശേഷം വ്യായാമം ചെയ്തവരേക്കാള്‍ ശരീരഭാരം കുറയ്ക്കുന്നു. കാര്‍ബോഹൈഡ്രേറ്റിനേക്കാള്‍ കൊഴുപ്പിനെ എരിച്ചുകളയുവാന്‍ അത് സഹായിക്കുന്നു. ശരീരഭാരം കൂടുതലുള്ളവരുടെയും പൊണ്ണത്തടിയുള്ളവരുടെയും ഉപാപചയം അല്ലെങ്കില്‍ മെറ്റബോളിസം വ്യതാസപ്പെട്ടിരിക്കുന്നു. ദിവസവും ഉത്സാഹത്തോടെ ഇരിക്കുന്നവരിലും വെറും വയറ്റിലെ വ്യായാമം 20 % കൂടുതല്‍ കൊഴുപ്പിനെ എരിച്ചു കളയുന്നു.
നിങ്ങള്‍ ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആണെങ്കില്‍ അധികം ആയാസമില്ലാത്ത വ്യായാമം വെറും വയറ്റില്‍ ചെയ്യുക .എന്നാല്‍ ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയുന്നതിനോടൊപ്പം മസിലുകളെ നിലനിര്‍ത്തണമെങ്കില്‍ വ്യായാമത്തിനു ഒരു മണിക്കൂര്‍ അല്ലെങ്കില്‍ അര മണിക്കൂര്‍ മുന്‍പായി കഴിക്കുക. പ്രോട്ടീനും കാര്‍ബണുകളെയും ഇടകലര്‍ത്തി ഭക്ഷണം കഴിക്കുക.
ഇത് മസിലുകള്‍ തകരുന്നതില്‍നിന്നും സംരക്ഷണം നല്‍കുന്നു. മസിലുകള്‍ പ്രോട്ടീന്‍ ഉപയോഗിക്കുകയും കാര്‍ബണുകളില്‍ നിന്നും ഊര്‍ജം നല്‍കുകയും ചെയുന്നു.
വ്യായാമത്തിനു മുന്‍പ് കഴിക്കാവുന്ന ലഘു ഭക്ഷണങ്ങള്‍
ആപ്പിള്‍ , നട്‌സ്, പഴവര്‍ഗങ്ങള്‍
എന്നാല്‍ പഴവര്‍ഗങ്ങളില്‍ ഏതെങ്കിലും ഒന്ന് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. അത്താഴത്തിനു ശേഷം വ്യായാമം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ആണെങ്കില്‍ കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം മാത്രം വ്യായാമം ചെയ്യുക.
https://www.facebook.com/Malayalivartha