കുടുംബത്തോടൊപ്പം യോഗ ... ആറാമത് അന്താരാഷ്ട്ര യോഗാദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ആയുര്‍വേദം കഴിഞ്ഞാല്‍ ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണ് യോഗ എന്ന് പറയുന്ന വ്യായാമമുറ. ആറാമത് അന്താരാഷ്ട്ര യോഗാദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് പ്രധാനമന്ത്രി.പ്രാണായാമം എന്ന യോഗ അഭ്യസിക്കുന്നത് ശ്വാസകോശത്തിന്റെയും ശ്വാസനാളിയുടെയും ആരോഗ്യത്തിന് നല്ലതാണെന്നും ഇത് കോവിഡ് 19-നെ അതിജീവിക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി. യോഗയിലൂടെ ശാന്തിയും സമാധാനവും ഐക്യവും സാധ്യമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗ ചെയ്യാന്‍ ആരംഭിച്ചാല്‍ പുതിയ ഊര്‍ജ്ജം ലഭിച്ചതിനു തുല്യമായിരിക്കും. അത് കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കുന്നു.യോഗ ചെയ്യുന്നതിലൂടെ ലഭിയ്ക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്.ഇമ്മ്യൂണിറ്റി പവര്‍ വര്‍ധിക്കുന്നു .കൂപ്പുകൈ ആണ് യോഗ ദിനത്തിന്റെ ചിഹ്നം. ഇത് ഒരുമയാണ് കാണിക്കുന്നത്. വ്യക്തിയെയും പ്രപഞ്ചത്തെയും ഒരുമിപ്പിക്കുന്നതാണ് ഈ ചിഹ്നം. ഭൂമിയെ പ്രതിനിധീകരിക്കുന്ന ഉണക്ക ഇലകളും ലോഗോയില്‍ ഉണ്ട്. പച്ച ഇലകള്‍ പ്രകൃതിയാണ്. വെളിച്ചം സൂര്യനെയും അഗ്‌നിയെയും കാണിക്കുന്നു.
കൃത്യമായി യോഗ ചെയ്താല്‍ കൊളസ്ട്രോള്‍ കുറയുന്നു.ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന എല്ലാ തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ക്കും യോഗ പരിഹാരമാണ്.കടുത്ത മൈഗ്രേയ്ന്‍ അനുഭവിയ്ക്കുന്നവര്‍ക്ക് യോഗ നല്‍കുന്ന ആശ്വാസം ചെറുതോന്നു മല്ല ജഇഛഉ പോലെയുള്ള ഹോര്‍മോണ്‍ മാറ്റങ്ങളേയും ഇത് വഴി പ്രതിരോധിയ്ക്കാന്‍ കഴിയുന്നു.മനസ്സിന്റെ സമ്മര്‍ദ്ദം ഇല്ലാതാവുന്നു.കോണ്‌സെന്‌ട്രേഷന്‍ പവര്‍ വര്‍ധിക്കുന്നു'
.യോഗ ശീലമാക്കുന്നത് വഴി ശാരീരിക വഴക്കം നേടിയെടുക്കാന്‍ സാധിക്കുകയും മറ്റു വ്യായാമങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ ആയാസരഹിതമാക്കി മാറ്റാന്‍ സാധിക്കുകയും ചെയ്യുന്നു. കഴുത്തിനും നട്ടെല്ലിനു ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തുന്നതിലൂടെ യോഗയ്ക്ക് നിങ്ങളുടെ പോസ്ചര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. ഇത് പേശികളുടെ വേദനയും സമ്മര്‍ദ്ദത്തെയും ലഘൂകരിച്ചുകൊണ്ട് ദിവസവും ആരോഗ്യത്തോടെ ദൈന്യദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വഴിയൊരുക്കും.. സ്‌ട്രെസ് ലെവലുകള്‍ കുറച്ചുകൊണ്ട് മികച്ച ഉറക്കം നല്‍കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും യോഗ ഒരു ഉപാധി യാണ്.അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (അഒഅ) നിര്‍ദേശിക്കുന്നത് സ്ഥിരമായി യോഗ ചെയ്യുന്നത് വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ്.
തൈറോയ്ഡ് അസന്തുലിതാവസ്ഥയെ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു ചികിത്സയായി യോഗ പ്രവര്‍ത്തിക്കും. യോഗ ചെയ്യുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടു. ഒറ്റ സെഷനില്‍ തന്നെ എല്ലാ പോസുകളും ചെയ്യേണ്ടതില്ല. ശരീരത്തിന്റെ പരിമിതികളെ മാനിച്ചുകൊണ്ട് വേണം യോഗാസനങ്ങള്‍ ചെയ്യാന്‍ ആരംഭിക്കേണ്ടത്കുടുംബത്തോടൊപ്പം യോഗ ചെയ്യുക എന്ന പ്രമേയത്തിലാണ് ഇത്തവണ യോഗദിനം ആചരിക്കുന്നത്..ഇതില്‍ നിരവധി ആസനങ്ങള്‍ ഉണ്ട് യാമ,നിയമ ,ആസന ,പ്രാണായാമ ഇങ്ങനെപോകുന്നു .പത്മാസനം ,സൂര്യ നമസ്‌കാരം ,ചതുരംഗ ദണ്ഡാസന ,ഭുജംഗാസന എന്നിവ ഇതില്‍ ചിലതു മാത്രം, മാറ്റങ്ങള്‍ക്കു തുടക്കം ആകട്ടെ അപ്പോള്‍ എല്ലാര്ക്കും നല്ലൊരു യോഗാ ദിനം ആശംസിക്കുന്നു
https://www.facebook.com/Malayalivartha