Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...


രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു


ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

പുരുഷന്മാർ യോഗ ചെയ്താൽ...

15 JANUARY 2018 02:06 PM IST
മലയാളി വാര്‍ത്ത

ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ വലിയ സംഭാവനയാണിത്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ വളരെ വലുതാണ്. ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.

ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് യോഗയ്ക്ക് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്.

പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം. പുരുഷന്മാർ യോഗ ചെയ്യുന്നത് വളരെ നല്ലതാണ്. ജിമ്മില്‍ പോയും കഠിന വ്യായാമങ്ങള്‍ ചെയ്തും മസിലുണ്ടാക്കാന്‍ കഷ്ടപ്പെടുന്നവരാണ് പുരുഷന്മാർ. യോഗ ചെയ്താൽ പുരുഷന്മാർക്ക് ഗുണങ്ങൾ ഏറെയാണ്. പുരുഷന്മാരുടെ ശരീരം വഴക്കമുള്ളതാക്കാൻ യോഗയിലൂടെ സാധിയ്ക്കും. മാത്രമല്ല പല തരത്തില്‍ ഉണ്ടാകുന്ന പരിക്കുകള്‍ ഇല്ലാതാക്കാനും യോഗ സഹായിക്കുന്നു. ശീര്‍ഷാസനം പോലെയുള്ള ആസനങ്ങള്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു. മാത്രമല്ല മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുടുംബജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള ആത്മബന്ധം വർധിപ്പിക്കാൻ പങ്കാളികള്‍ പരസ്പരം യോഗ ചെയ്യാം.

പുരുഷന്റെ ശരീര പേശികള്‍ക്ക് ഉറപ്പും ബലവും നല്‍കാൻ മുന്നിലാണ് യോഗ. യോഗാസനം ചെയ്യുന്നത് വഴി പുറംഭാഗത്തേയും വയറിലേയും പേശികള്‍ക്ക് നല്ല ബലവും ഉറപ്പും ലഭിക്കുന്നു. ഓഫീസുകളിലെ പ്രശ്നങ്ങളും മറ്റും പുരുഷന്മാരുടെ മാനസിക സമ്മര്‍ദ്ദം കൂട്ടും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലൊരു വഴിയാണ് യോഗ. യോഗ അഭ്യസിക്കുന്നതിലൂടെ മനസ്സിനും ശരീരത്തിനും ഉന്‍മേഷം നല്‍കി സമ്മര്‍ദ്ദം കുറയ്ക്കുന്നു. മിക്ക പുരുഷന്‍മാരെയും പലപ്പോഴും അലട്ടുന്ന പ്രശ്നമാണ് കഷണ്ടി. യോഗ ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിക്കുകയും കഷണ്ടി ആകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണത്തിന്റെ അളവു തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി  (19 minutes ago)

റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ലോക കേരളസഭയുടെ സഭാ നടപടികൾക്ക് ഇന്ന് തുടക്കമാകും  (1 hour ago)

കൊ​ച്ചി​യി​ല്‍ നി​ന്ന് ഏ​പ്രി​ല്‍ 30നും ​ക​ണ്ണൂ​രി​ല്‍ നി​ന്ന് മേ​യ് അ​ഞ്ചി​നു​മാ​ണ് ആ​ദ്യ വി​മാ​ന​ങ്ങ​ള്‍  (1 hour ago)

സലാലയിൽ മരണപ്പെട്ട ആലപ്പുഴ തകഴി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.. സംസ്കാരചടങ്ങുകൾ നടന്നു  (1 hour ago)

ജയറാമിനെ കേസിൽ സാക്ഷിയാക്കാൻ നീക്കം  (1 hour ago)

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (2 hours ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (2 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (2 hours ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (2 hours ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (2 hours ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (3 hours ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (10 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (11 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (12 hours ago)

Malayali Vartha Recommends