Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഫ്‌ളാറ്റ് ഇന്റീരിയര്‍ : ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

01 AUGUST 2016 01:40 PM IST
മലയാളി വാര്‍ത്ത

വീടുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഫ്‌ളാറ്റിലെ ജീവിതം. 4 ചുവരുകള്‍ക്കുള്ളിലെ ജീവിതത്തിന് സമ്മര്‍ദ്ദം തോന്നുക സ്വാഭാവികം. എന്നാല്‍ ഈ പിരിമുറുക്കം ഒഴിവാക്കാന്‍ ഇന്റീരിയറിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക.
1. ഇന്റീരിയര്‍ ചെയ്യുമ്പോള്‍ പരമാവധി സ്ഥലം ലാഭിക്കാന്‍ ശ്രമിക്കുക. അത്തരത്തിലുള്ള ക്രമീകരണങ്ങളായിരിക്കണം എപ്പോഴും വേണ്ടത്. ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മുറിയുടെ വലുപ്പത്തിന് ആനുപാതികമായി തിരഞ്ഞെടുക്കണം. മുറിക്കുള്ളിലെ അലങ്കാരങ്ങള്‍ മിതത്വം പാലിക്കുന്നവയായാല്‍ നന്നായിരിക്കും. സൂര്യപ്രകാശത്തിന്റെ സഹായമില്ലാതെ വളരാന്‍ കഴിയുന്ന ചെടികള്‍ മുറിയെ ലാളിത്യമുള്ളതാക്കാന്‍ സഹായിക്കും. വലിയ ആര്‍ഭാടങ്ങള്‍ കഴിവതും ഒഴിവാക്കുക.


2. മുറിക്കു വലിപ്പം തോന്നിക്കാനും മുറിയെ പ്രകാശമാനമാക്കാനും മുറിക്കുള്ളില്‍ ഇളം നിറങ്ങള്‍ ഉപയോഗിക്കുക. ഫ്‌ളോറിംഗിനും പെയിന്റിംഗിനും ഇളം നിറങ്ങള്‍ ഉപയോഗിക്കുന്നതാകും നല്ലത്. ഇന്റീരിയറെ കൂടുതല്‍ മനോഹരമാക്കാന്‍ ഏതെങ്കിലും ഒരു ചുവരിന് കടുംനിറം നല്‍കുക. ഇളം നിറങ്ങളുടെ ഉപയോഗം റൂമിന്റെ മാറ്റുകൂട്ടാന്‍ മാത്രമല്ല, പണം ലാഭിക്കാനും സഹായിക്കും. ഇളം നിറത്തിലുള്ള പെയ്ന്റ് ഉപയോഗിച്ചാല്‍ മുറിയില്‍ കൂടുതല്‍ വെളിച്ചം ലഭിക്കുകയും വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും ചെയ്യാം. കര്‍ട്ടനുകളും ഇളം നിറത്തിലുള്ളവയും പ്രകാശം ഉള്ളില്‍ കടക്കത്തക്കരീതിയിലും ഉള്ളതായിരിക്കണം.


3. ലിവിങ് റൂമും ഡൈനിംഗ് റൂമും തമ്മില്‍ വേര്‍തിരിക്കുന്നതിന് ചുവരിന് പകരം അതേ വലിപ്പമുള്ള ഗ്ലാസ്, വുഡന്‍ ഷെല്‍ഫുകളാവട്ടെ. ലിവിങ് റൂമിന്റെ ഭാഗത്തുള്ള ഷെല്‍ഫില്‍ ബുക്കുകളോ മറ്റു കൗതുക വസ്തുക്കളോ സൂക്ഷിക്കാം. ഡൈനിംഗ് ഭാഗത്ത് അതിനെ ക്രോക്കറി ഷെല്‍ഫാക്കി മാറ്റാം. കൂടാതെ വാഷ്‌ബേസിന്‍ കൗണ്ടറിനു താഴെയും സ്റ്റോറേജ് സൗകര്യം ഒരുക്കാം. ടവ്വലുകളും മറ്റും അവിടെ സൂക്ഷിക്കാം.


4. ഫ്‌ളാറ്റിന്റെ വലിപ്പവും കിടപ്പുമുറിയുടെ വലിപ്പവും ആനുപാതികമായിരിക്കണം. അനാവശ്യ വലിപ്പമുള്ള കട്ടിലുകളും വാര്‍ഡ്രോബുകളും ഒഴിവാക്കാം. കട്ടില്‍ മുറിയുടെ മധ്യഭാഗത്തുനിന്ന് മാറ്റി ചുവരിനോടല്‍പ്പം ചേര്‍ത്തിടുന്ന രീതി ഉപയോഗിക്കാം. മൊബൈല്‍ ഫോണ്‍, ബുക്കുകള്‍, മരുന്നുകള്‍ എന്നിവ സൂക്ഷിക്കാനുള്ള സൈഡ്‌ടേബിളും കട്ടിലിനൊരുവശത്ത് നല്‍കാം. എത്ര ചെറിയ റൂമിലും ഡ്രെസിംഗ് ഏരിയ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. വാര്‍ഡ്രോബും മറ്റു സ്റ്റോറേജ് സൗകര്യങ്ങളും ഡ്രസിംഗ് ഏരിയക്കുള്ളില്‍ നല്‍കാം. വാക്ക്-ഇന്‍ വാര്‍ഡ്രോബുകളാണ് ഇപ്പോഴത്തെ ട്രന്‍ഡ്.


5. മുറിക്കുള്ളില്‍ നല്ല വായുസഞ്ചാരം ലഭിക്കത്തക്ക തരത്തില്‍ ക്രോസ് വെന്റിലേഷന്‍ നന്നായി നല്‍കണം. ഇപ്പോള്‍ കണ്ടുവരുന്ന ഇന്‍ഡയറക്ട് ലൈറ്റിംഗ് ട്രന്‍ഡ് കിടപ്പുമുറികള്‍ക്കായി ഉപയോഗിക്കാം. ഊഷ്മളമായ മഞ്ഞ നിറമായിരിക്കും വെള്ളയെക്കാള്‍ കൂടുതല്‍ മനോഹരം. ചിത്രം വരച്ചും വാള്‍പേപ്പറുകള്‍ ഒട്ടിച്ചും ചുവരുകള്‍ മനോഹരമാക്കാം. ഫ്‌ളാറ്റിനു മൊത്തത്തില്‍ ഒരേ കളര്‍ തീം ഉപയോഗിക്കണോ അതോ ഓരോ മുറിക്കും ഓരോ നിറം വേണമോ എന്നത് ഓരോരുത്തര്‍ക്കും തീരുമാനിക്കാം.


6. സ്ഥലം ലാഭിക്കാനും വിശാലത തോന്നിക്കാനും ഓപ്പണ്‍ കിച്ചണുകള്‍ സഹായിക്കും. കിച്ചണ്‍ ഡിസൈനിംഗിന്റെ കാര്യത്തില്‍ മുന്‍ഗണന നല്‍കേണ്ടത് ഉപയോഗിക്കുന്ന ആളിന്റെ സൗകര്യങ്ങള്‍ക്കാണ്. ഷെല്‍ഫുകളുടെയും സ്ലാബുകളുടെയും ഉയരം അതനുസരിച്ച് ക്രമീകരിക്കാം. അടുക്കളയില്‍ സ്‌പെയ്‌സ് വെറുതെയിടാതെ ഷെല്‍ഫുകളാക്കി സ്റ്റോറേജ് സൗകര്യം വര്‍ദ്ധിപ്പിക്കാം.


7. കുളിമുറികള്‍ക്ക് ആവശ്യത്തിന് വലിപ്പം ഉണ്ടായിരിക്കണം. ടൈലുകള്‍ ഭിത്തിയില്‍ ആവശ്യമുള്ളത്ര ഉയരത്തില്‍ പതിപ്പിച്ചിരിക്കണം. ടോയ്‌ലറ്റുകള്‍ മേല്‍ത്തട്ടിന് ഉയരം കുറച്ച് ഒരു തട്ടുകൂടിയായാല്‍ അതിന് മുകള്‍ വശവും സ്റ്റോറേജ് ഏരിയയായി ഉപയോഗിക്കാം.


8. മുറിക്കുള്ളില്‍ കര്‍ട്ടനുകളും ബ്ലെന്‍ഡ്‌സുകളും ഉപയോഗിക്കാം. ഇവയില്‍ ഏത് തിരഞ്ഞെടുക്കണം എന്നത് വ്യക്തിപരമായ ഇഷ്ടമാണ്. വെളിച്ചത്തിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും എന്നതാണ് ബ്ലെന്‍ഡ്‌സുകളുടെ ഗുണം. മാത്രമല്ല സ്ട്രയിറ്റ്‌ലൈന്‍ ഡിസൈന്‍സാണ് മുറികളില്‍ ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ അതിനോട് ചേരുന്നതും ബ്ലെന്‍ഡ്‌സാണ്. ഇതൊക്കെയാണ് ബ്ലെന്‍ഡ്‌സിനെ കൂടുതല്‍ ജനപ്രിയമാക്കിയത്.


9. പൂക്കള്‍, കുന്തിരിക്കം, ചന്ദനത്തിരി തുടങ്ങിയവ പണ്ടുകാലം മുതലേ നമ്മുടെ നാട്ടില്‍ മുറികള്‍ക്കുള്‍വശം സുഗന്ധപൂരിതമാക്കിയിരുന്നു. ഇന്ന് ഇന്റീരിയര്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഇതേ സുഗന്ധശാസ്ത്രം ഉപയോഗിക്കുന്നു. ഇന്നത്തെ എയര്‍കണ്ടീഷന്‍ഡ് മുറികള്‍ക്ക് സുഗന്ധം പകരാന്‍ ഡിഓഡറൈസര്‍ ഉല്പന്നങ്ങള്‍ ലഭ്യമാണ്. അടുക്കളയോ, ലിവിംഗ് റൂമോ ആയിക്കോട്ടെ ഓരോ ഇടത്തിനും അനുയോജ്യമായ ഡിഓര്‍ഡറൈസറുകള്‍ വിപണിയില്‍ സുലഭം.


10. ഫ്‌ളാറ്റിലെ ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അപ്‌ഹോള്‍സ്റ്ററിയുടെ കാര്യത്തില്‍ പ്രതേ്യകം ശ്രദ്ധിക്കുക. നല്ല ഫര്‍ണിച്ചറിനെ മോശമാക്കാനും മോശം ഫര്‍ണിച്ചറിനെ നല്ലതാക്കാനും അപ്‌ഹോള്‍സ്റ്ററിക്ക് കഴിയും. മുറിയുടെ ലുക്ക് തന്നെ മാറ്റിമറിക്കാന്‍ അപ്‌ഹോള്‍സ്റ്ററി ചെയ്ത ഫര്‍ണിച്ചറുകള്‍ക്ക് കഴിയും. സോഫയും മറ്റും തിരഞ്ഞെടുക്കുമ്പോള്‍ അപ്‌ഹോള്‍സ്റ്ററിയുടെ കാര്യത്തില്‍ നല്ല ശ്രദ്ധവേണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (7 minutes ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (20 minutes ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (41 minutes ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (1 hour ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (1 hour ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (1 hour ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (2 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (2 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (2 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (2 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (2 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (3 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (3 hours ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (3 hours ago)

Malayali Vartha Recommends