Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

അബദ്ധങ്ങള്‍ ഒഴിവാക്കി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാം

05 AUGUST 2017 03:36 PM IST
മലയാളി വാര്‍ത്ത

സ്ഥലലഭ്യതയ്ക്കനുസരിച്ച് ഒരു പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കുവാന്‍ എന്‍ജിനീയറെത്തന്നെ സമീപിക്കുന്നതാണ് നല്ലത്. നമ്മുടെ ബജറ്റിനെകുറിച്ചും കെട്ടിടത്തെ സംബന്ധിച്ച് നമുക്കുളള ക്‌ഴ്ചപ്പാടുകളെ കുറിച്ചും ആ അവസരത്തില്‍തന്നെ എന്‍ജിനീയറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. സ്ഥനം എന്‍ജിനിയര്‍ നേരിട്ട് വന്ന് കണ്ടുവേണം പ്ലാന്‍ തയ്യാറാക്കേണ്ടത്. ഭൂമിയുടെ കിടപ്പിനെ മനസ്സിലാക്കി വേണം പ്ലാന്‍ തയാറാക്കേണ്ടത്. വാസ്തുസംബന്ധമായ ചിന്തയുള്ള പക്ഷം അതും വളരെ തുടക്കത്തിലേ പരിശോധിക്കുന്നതാണുചിതം. പിന്നീട് ഓരോരോ നിമിത്തങ്ങളും സംശയങ്ങളും, ആശങ്കകളും അനുഭവ വൈപരീത്യവും തോന്നിത്തുടങ്ങി വീടിന്റെ ഘടനയില്‍ മാറ്റം വരുത്തേണ്ടി വന്നാല്‍ വലിയൊരു പണച്ചെലവും പെടാപ്പാടും സംഭവിക്കും. നിരപ്പായ സ്ഥലം ലഭ്യമാവുകയെന്നത് അത്രകണ്ട് എളുപ്പമായ സംഗതിയല്ല. എന്നിരുന്നാലും ഭൂമിയുടെ കിടപ്പും പരിസരവും ദിശയുമെല്ലാം ശാസ്ത്രീയമായി ഒന്നപഗ്രഥിക്കുന്നത് ഉചിതമായിരിക്കും.

ഒരു കുന്നിന്റെ ചെരുവിലായി തുച്ഛമായ വിലയ്ക്കു വീടിനായി സ്ഥലം സംഘടിപ്പിച്ച്, ഒരു വലിയ പ്രതിസന്ധിയെ തരണം ചെയ്‌തെന്ന് ആശ്വസിക്കുന്നവര്‍ക്ക് ഒരുപക്ഷേ കനത്ത പ്രഹരങ്ങള്‍ വഴിയേ കിട്ടിയേക്കും. ഗതാഗതത്തിന്റെ അസൗകര്യം, നിര്‍മാണസാമഗ്രികള്‍ എത്തിക്കുന്നതിലും, ഭൂമി ലെവല്‍ ചെയ്യുന്നതിലും ഉണ്ടാകുന്ന പണച്ചെലവ്, കുടിവെള്ളത്തിന്റെ (കിണര്‍) ലഭ്യത ഇതൊക്കെ കണക്കിലെടുക്കണം. ലഭ്യമായ ഭൂമിയെ ഗൃഹനിര്‍മാണത്തിനനുസൃതമായി രൂപപ്പെടുത്തിയെടുക്കുകയെന്നത് വളരെ നിഷ്‌കര്‍ഷ പാലിക്കേണ്ട ഒന്നാണ്. അതില്‍ പ്രധാനമായും നോക്കേണ്ടത് ഭൂമി റോഡിന്റെ ലെവലില്‍നിന്ന് ഉയര്‍ന്നോ താഴ്‌ന്നോ ആണു കിടക്കുന്നതെന്നതാണ്. റോഡ് ലെവലില്‍ നിന്നു കുറഞ്ഞത് രണ്ടടിയെങ്കിലും തറ ഉയര്‍ന്നു നില്‍ക്കണം. തറയുടെ ഉയരം കൂടുന്നതിനനുസൃതമായി സെപ്റ്റിക് ടാങ്കിന്റെ പിറ്റ്, തറ ലെവലിന്റെ അടിസ്ഥാനവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍, താഴ്ച കുറയ്ക്കുവാന്‍ കഴിയും.

റെഡിമെയ്ഡ് ടാങ്കുകള്‍ ഏറെ സൗകര്യപ്രദം കൂടിയാണ്. മലമുകളില്‍ നിരപ്പിലല്ലാത്ത പ്രതലത്തില്‍ പണിയുന്ന വീട്ടിലെ മുറികള്‍ വ്യത്യസ്തങ്ങളായ ലെവലുകളില്‍ നിര്‍മിക്കപ്പെട്ടതായി കണ്ടുവരുന്നുണ്ട്. പില്‍ക്കാലത്ത് പ്രത്യേകിച്ചും, വയസ്സുകാലത്ത് എഴുന്നേറ്റു നടക്കുവാന്‍ പോലും സാധിക്കാതെ വരുമ്പോള്‍ വീടിനകത്ത് വീല്‍ചെയര്‍ ഉപയോഗിക്കുവാന്‍ കൂടി തടസ്സം നേരിടും. കേരളത്തിലെ ഇന്നത്തെ പൊതു ആരോഗ്യസ്ഥിതി കണക്കിലെടുക്കുമ്പോള്‍, ഒരു പ്രായപരിധി വിട്ടാല്‍ നടക്കുകയെന്നത് വലിയൊരു പ്രശ്‌നമായിത്തീരാറുണ്ട്. പല ലെവലുകളില്‍ മുറികള്‍ പണിയുമ്പോഴും, തറയുടെ ഉയരം നിലവിലുള്ള ഭൂമിയെക്കാള്‍ ഉയര്‍ന്നുതന്നെ നില്‍ക്കണം. റോഡില്‍ നിന്നു താഴ്ന്ന തറ പണിഞ്ഞിട്ടുള്ളതായ കാഴ്ചയും വിരളമല്ല. സാന്ദര്‍ഭികമായി അവിടെ കെട്ടിടം പണിയേണ്ടി വരുമ്പോള്‍, തൂണുകള്‍ റോഡിന്റെ ലെവല്‍ വരെയെങ്കിലും ഉയര്‍ത്തി ആ പില്ലറുകള്‍ക്കു മുകളിലായി വേണം തുടര്‍ന്നുള്ള പ്രവൃത്തികള്‍.

അസ്ഥിവാരമെടുക്കുമ്പോള്‍ നിര്‍ദിഷ്ട സ്ഥലത്ത് മുന്‍കാലത്തു കിണറോ കുളമോ കല്ലിട്ടാമടകളോ വന്‍കുഴികളോ ഉണ്ടായിരുന്നില്ലെന്നു പരിശോധിച്ചുറപ്പു വരുത്തേണ്ടതാണ്. ഇടിഞ്ഞു തകര്‍ന്നേക്കാവുന്ന ഓടകള്‍ സമീപത്തുണ്ടെങ്കില്‍ ഉറപ്പിക്കാം, അതില്‍ നിന്നുമുള്ള ഉറവ ഭാവിയില്‍ വീടിനു പ്രശ്‌നങ്ങളുണ്ടാക്കുമെന്ന്. തറയോടു ചേര്‍ന്നുള്ള ഏതെങ്കിലും ഒരുഭാഗം താഴ്ന്നു കിടക്കുന്നുണ്ടെങ്കില്‍ കല്‍മതില്‍ കെട്ടി മണ്ണുനിറയ്ക്കുന്ന പതിവിനെക്കാള്‍ ഉചിതം കോണ്‍ക്രീറ്റ് സേഫ്റ്റിവോള്‍ ആയിരിക്കും. തറയുടെ ആഴത്തെ സംബന്ധിച്ചു വേണ്ടത്ര ധാരണയില്ലാത്ത പലരും ഇന്നുമുണ്ട്. ആറടി താഴ്ച വേണം എന്ന ഒറ്റവാക്കിലുള്ള ഒരു കേട്ടറിവിന്റെ പരിജ്ഞാനം വച്ച്, ബലമുള്ള പ്രതലം പണിപ്പെട്ട് വീണ്ടും താഴ്ത്തിയും, പാറപൊട്ടിച്ച് പെടാപ്പാടുപെടും.

നിശ്ചിത ആഴമെത്തിക്കുവാന്‍ പരിശ്രമിക്കേണ്ടതില്ല. രണ്ടടിയില്‍ താഴെയായി ബലമുള്ള വെട്ടുകല്ലോ പാറയോ കണ്ടാല്‍ വീണ്ടും കുഴിക്കാതെ തന്നെ കരിങ്കല്‍പ്പടവാരംഭിക്കാം. കെട്ടിടത്തിന്റെ ഭാരം വികേന്ദ്രീകരിക്കുന്നതിനായി കരിങ്കല്‍പ്പടവിനുമുകളില്‍ ബെല്‍റ്റ് കോണ്‍ക്രീറ്റ് ചെയ്ത ശേഷമേ ചുമര്‍പടവ് തുടങ്ങാവൂ. കെട്ടിടത്തിനനുസൃതമായി ഭൂമിയെ ശരിപ്പെടുത്തിയെടുക്കുകയെന്നത് ഒരു കലയാണ്. ശാസ്ത്രീയതയും സാങ്കേതികതയും സാമാന്യബോധവും ഇടചേര്‍ന്നുള്ള കല. ഇവിടെയാണ് ഭാവനയില്‍ മാത്രമുള്ള സ്വന്തം കെട്ടിടം സാര്‍ഥകമാകേണ്ടത് എന്ന ചിന്ത ഓരോ നീക്കത്തിലും ഉടമസ്ഥനിലുണ്ടാകേണ്ടതാണ്.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (1 hour ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (1 hour ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (9 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (9 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (11 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (12 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (12 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (12 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (13 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (13 hours ago)

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍  (13 hours ago)

ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും  (14 hours ago)

ദ്രോണാചാര്യന്‍ ഇനിയില്ല ; ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസിന്റെ ഓര്‍മയില്‍ ശിഷ്യര്‍  (14 hours ago)

സഹജീവികള്‍ക്കായി കത്തിയെരിയുന്ന സൂര്യനോ പ്ഫാ; പിണറായിക്ക് നേരെ ഒരാട്ട്  (14 hours ago)

എല്ലാ ജില്ലകളിലും മഴ വരുന്നു; ശക്തമായ കാറ്റിനും സാദ്ധ്യത  (15 hours ago)

Malayali Vartha Recommends