കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ട ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ നടുക്കി 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ. ബൊഗോട്ടയില്‍നിന്ന് 400 കിലോമീറ്റര്‍ പടിഞ്ഞാറുള്ള സാന്‍ ജോസ് ഡെല്‍ പാല്‍മറാണ് പ്രഭവകേന്ദ്രം. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.34നാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയില്‍ 79 കിലോമീറ്ററോ അതില്‍ കൂടുതലോ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് കൊളംബിയന്‍ അധികൃതര്‍ പറഞ്ഞു.
ആളുകള്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടിരക്ഷപ്പെടുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അയല്‍രാജ്യമായ ഇക്വഡോറിലും വെനസ്വേലയുടെ അതിര്‍ത്തിയിലും പ്രകമ്പനം അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ വിണ്ടുകീറി. ജൂണ്‍ അവസാനം വെനസ്വേലയില്‍ 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങളുണ്ടായിരുന്നു. അന്ന് നൂറുകണക്കിന് കെട്ടിടങ്ങള്‍ തകരുകയും 5,000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















