കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു

പിറവത്ത് കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു. പിറവം നഗരസഭയിലെ പതിനാലാം വാര്‍ഡിലെ കൗണ്‍സിലര്‍ ക്രിസ്റ്റി ജോണിനാണ് കുത്തേറ്റത്. ഭര്‍തൃപിതാവ് ജോയ് ആണ് കുത്തിയത്. ഭര്‍തൃമാതാവ് ലിസിക്കും കുത്തേറ്റു. കുടുംബപ്രശ്‌നങ്ങളാണ് കാരണം. ഭര്‍തൃമാതാവിനെ കുത്തുന്നതു കണ്ട് തടയാനെത്തിയതായിരുന്നു ക്രിസ്റ്റി. കൈക്ക് ഗുരുതരമായി പരുക്കേറ്റ ലിസിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ക്രിസ്റ്റി പിറവത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha























