Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അക്വേറിയത്തെകുറിച്ച് കേള്‍ക്കുന്ന ചില കെട്ടുകഥകള്‍

05 AUGUST 2017 03:55 PM IST
മലയാളി വാര്‍ത്ത

മീന്‍ വളര്‍ത്തല്‍ ഒരു വിനോദമാണ്. ഈ വിനോദത്തെ പറ്റി കേള്‍ക്കുന്ന കെട്ടുകഥകള്‍ നിരവധിയാണ് .എന്നാല്‍, അക്വേറിയം സൂക്ഷിക്കുന്നതും മീനുകളെ വളര്‍ത്തുന്നതും സംബന്ധിച്ച് പലര്‍ക്കും നിരവധി ആശങ്കകളുണ്ട്. അക്വേറിയം വലുതാകും തോറും പരിപാലനം എളുപ്പമാകും. ശുദ്ധ ജല മത്സ്യങ്ങളെ എളുപ്പം സംരംക്ഷിക്കാം ചെലവ് കുറവുമാണ്.

ശുദ്ധജല മത്സ്യങ്ങള്‍ക്ക് ദൃഢശരീരമാണുള്ളത് ഇവ വളരെ പെട്ടെന്ന് പുതിയ അന്തരീക്ഷവുമായി ഇണങ്ങി ചേരും. ഒരു സാധാരണ അക്വേറിയം സൂക്ഷിക്കുമ്പോള്‍ ചെലവ് വരുന്ന കാര്യങ്ങള്‍ മത്സ്യങ്ങളുടെ ഭക്ഷണം, ശുദ്ധമാക്കല്‍, മതിയായ വെളിച്ചം ലഭ്യമാക്കല്‍ എന്നിവയാണ്. ഇതിനെല്ലാം ചെലവ് വളരെ കുറവാണ് . ഈ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ വളറെ എളുപ്പത്തില്‍ ഒരു അക്വേറിയം നോക്കി നടത്താം.

എന്നും വെള്ളം മാറ്റുന്നത് യഥാര്‍ത്ഥത്തില്‍ മീനുകളെ കൊല്ലുകയാണ് ചെയ്യുക. അക്വേറിയത്തിലെ വെള്ളം പൂര്‍ണമായി മാറ്റരുത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്ന്. എല്ലാ ആഴ്ചയും 1020 ശതമാനം മാത്രം മാറ്റുന്നതാണ് ഉചിതം. നിങ്ങള്‍ക്ക് അരിക്കാനുള്ള സംവിധാനം ഉണ്ടെങ്കില്‍ , 3050 ശതമാനം വെള്ളം മാറ്റുന്നതിന് മുമ്പ് ഒരു മാസത്തെ ഇടവേള എടുക്കാന്‍ കഴിയും. വെള്ളത്തിലെ ബാക്ടീരിയ മീനുകള്‍ നിലനില്‍ക്കുന്നതിന് സഹായിക്കും.

 

വെള്ളം പൂര്‍ണമായി മാറ്റുന്നത് അപകടമാണ്. മുഴു മത്സ്യം വേട്ടക്കാരല്ല. മത്സ്യത്തിന്റെ കാഷ്ഠം ഇവ ഭക്ഷിക്കില്ല. ഇങ്ങനെ ചെയ്യുന്നത് ഏത് മത്സ്യത്തിനും അനാരോഗ്യകരമാണ്. ആല്‍ഗകള്‍ ഉണ്ട് എങ്കില്‍ , ഇത് വൃത്തിയാക്കും. ഒരു മത്സ്യവും നിങ്ങളുടെ ടാങ്ക് വൃത്തിയാക്കില്ല. മുഴു മത്സ്യം ടാങ്ക് വൃത്തിയാക്കും എന്ന് പറയുന്നത് തെറ്റായ കാര്യമാണ്. ഇതൊരു വിനോദവൃത്തിയാക്കുകയാണെങ്കില്‍ ചെറിയ ടാങ്ക് തിരഞ്ഞെടുക്കരുത്. ചെറിയ ടാങ്കുകള്‍ പരിപാലിക്കാന്‍ വളരെ പ്രയാസമാണ്.

വലിയ ടാങ്കുകള്‍ സൂക്ഷിക്കാനാണ് എളുപ്പം. മത്സ്യങ്ങളുട മരണനിരക്കും കുറവായിരിക്കും. മത്സ്യങ്ങളെ പ്രത്യേകിച്ച് സ്വര്‍ണമത്സ്യത്തെ ഒരു പാത്രത്തില്‍ വളര്‍ത്തുന്നത് വളരെ മോശമായ ആശയമാണ്. ഇതില്‍ മത്സ്യങ്ങള്‍ക്ക് നീന്തി നടക്കാന്‍ സ്ഥലം കുറവായിരിക്കും . ഇവ എളുപ്പത്തില്‍ ചാകാന്‍ ഇത് കാരണമാകും. മത്സ്യങ്ങള്‍ക്ക് ശ്വസിക്കാന്‍ മതിയായ ഓക്‌സിജന്‍ ആവശ്യമാണ് അല്ലെങ്കില്‍ അവയ്ക്ക് ടാങ്കില്‍ ശ്വാസം മുട്ടും.

കൂടാതെ മത്സ്യങ്ങളുടെ മാലിന്യങ്ങള്‍ വിഷമായി മാറുന്നതിന് മുമ്പ് അലിയിക്കുകയും സംസ്‌കരിക്കുകയും വേണം . നിശ്ചിത അളവിലുള്ള വെള്ളത്തിന് ഈ രണ്ട് ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള ശേഷി ഉണ്ടായിരിക്കും. കൃത്യമായ ഇടവേളകളില്‍ വെള്ളം മാറ്റുന്നതായിരിക്കും ടാങ്കിന് ഗുണകരമാവുക. ഷോപ്പുകളില്‍ വില്‍ക്കുന്ന അക്വേറിയത്തിലെ മത്സ്യങ്ങള്‍ ബന്ധനത്തില്‍ വളരുന്നവയാണ്.

 

സ്വാഭാവിക ചുറ്റുപാടില്‍ ഇവ വളരില്ല. ഈ മത്സ്യങ്ങളെ തിരിച്ച് തടാകത്തിലോ നദിയിലോ വിടുന്നത് ആവാസവ്യവസ്ഥയെ നശിപ്പിക്കും. ഭക്ഷണം സ്വയം തേടുകയും മറ്റുള്ളവയ്ക്ക് ഇരായാകാതെ ഒളിക്കുകയും ചെയ്യേണ്ട സ്വാഭാവിക സാഹചര്യത്തില്‍ ഇവയ്ക്ക് നിലനില്‍ക്കാനാവില്ല. നല്ല ഒരു അക്വേറിയം നിലനിര്‍ത്തുക എന്നത് വളരെ എളുപ്പമാണ്. മാസത്തില്‍ ഒരിക്കലോ രണ്ട് തവണയോ വെള്ളം മാറ്റണം എന്നത് മാത്രമാണ് ചെയ്യേണ്ടി വരുന്നത്. അങ്ങനെ എങ്കില്‍ മത്സ്യങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കും . വെള്ളത്തിന്റെ അവസ്ഥ നല്ലതാണെങ്കില്‍ മറ്റൊന്നും ചെയ്യേണ്ടി വരില്ല.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (16 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (29 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (34 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (45 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends