സമാധാനവും സന്തോഷവും സ്‌നേഹവും നിറഞ്ഞ ദാമ്പത്യം വേണോ? എങ്കിൽ ബെഡ്‌റൂമിൽ നിന്ന് കണ്ണാടി മാറ്റൂ

വിവാഹം,കുടുംബം, കുട്ടികൾ ഇവയെല്ലാം നമുക്ക് പ്രിയപ്പെട്ടതാണ്. എത്ര തന്നെ ശ്രദ്ധിച്ചാലും ചിലരുടെ ജീവിതത്തിൽ കല്ലുകടികൾ ഉയരാറുണ്ട്. എന്താകാം ഇതിനു കാരണം. ദാമ്പത്യത്തില്‍ സന്തോഷം നിറയാന്‍ വാസ്തുശാസ്ത്രം നിർദ്ദേശിക്കുന്ന ചില ക്രമീകരണങ്ങൾ നടത്തുന്നത് ഏറെ ഫലപ്രദമായി കണ്ടിട്ടുണ്ട്.
വാസ്തുശാസ്ത്രം എന്നത് അന്ധ വിശ്വാസമായി എഴുതി തള്ളേണ്ട ഒന്നല്ല, മറി ച്ചു അതൊരു ശാസ്ത്രം തന്നെയാണെന്നതിൽ തർക്കമില്ല.
മാസ്റ്റര്‍ ബെഡ്റൂം ഉറങ്ങാനും ദാമ്പത്യജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ക്കുമുള്ള ഇടമാണ്. അതിനുതകുന്ന രീതിയിലാകണം ഇവിടത്തെ ക്രമീകരണങ്ങള്‍. സ്വകാര്യതയ്ക്കാകണം മുന്‍ഗണന. കിടക്ക പ്രതിഫലിക്കുന്ന രീതിയില്‍ ബെഡ്റൂമില്‍ കണ്ണാടിവെക്കുന്നത് നല്ലതല്ല. ഇത് ദമ്പതികൾ തമ്മിൽ അകൽച്ചക്ക് കാരണമാകും. അകാരണമായ സംശയം, കുറ്റപ്പെടുത്തലുകൾ , നിരാശ ഇവയെല്ലാം ബെഡ്‌റൂമിൽ കണ്ണാടി വെക്കുന്നത് കൊണ്ട് ഉണ്ടാകുമെന്നു വാസ്തു ശാസ്ത്രം പറയുന്നു.
ബെഡ്‌റൂമിൽ ഡ്രസിങ് ടേബിൾ ഉള്ളവർ നിരാശപ്പെടേണ്ട കാര്യമില്ല. . കിടക്ക കാണുന്നവിധം കണ്ണാടിയുണ്ടെങ്കില്‍ കര്‍ട്ടന്‍ പിടിപ്പിക്കുകയോ തുണികൊണ്ട് മൂടിയിടുകയോ ചെയ്യാം. കിടക്ക കാണാത്തവിധം കണ്ണാടി സ്ഥാപിച്ചാലും മതി. കംപ്യൂട്ടര്‍/ ടിവി സ്ക്രീനിലും കിടക്ക പ്രതിഫലിക്കുന്നതു നന്നല്ല. രാത്രിയില്‍ അവ മൂടിയിടണം.
അതുപോലെ തന്നെ പ്രധാനമാണ് പങ്കാളികള്‍ കിടക്കുമ്പോള്‍ തെക്കോട്ടു തല തിരിച്ചു വച്ചു കിടക്കണമെന്നത്. ഇത് ശരീരത്തിന് നല്ല ഊര്‍ജം ലഭ്യമാക്കാന്‍ സഹായിക്കും.
കഴിവതും ബെഡ്‌റൂമില്‍ ഇളം നിറങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭര്‍ത്താവ് വലതുവശത്തും ഭാര്യ ഇടതുവശത്തുമായി കിടക്കണം.
കിടപ്പുമുറിയില്‍ ഇത്തിരി പച്ചപ്പിരിക്കട്ടെ എന്ന് വിചാരിക്കേണ്ട കാര്യമില്ല.. . രാത്രിയിൽ ചെടികൾ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നു എന്ന് ചെറിയ ക്ലാസുകളില്‍ പഠിച്ചിട്ടില്ലേ. എന്തിനാ വെറുതെ കാര്‍ബണ്‍ഡൈഓക്സൈഡ് ശ്വസിച്ചു ആരോഗ്യം കളയുന്നത്? അതുകൊണ്ട് പ്രകൃതി സ്നേഹം ബെഡ്‌റൂമിന് പുറത്താകുന്നതാണ് ആരോഗ്യത്തിനു നല്ലത് . മാത്രമല്ല, ദമ്പതികളുടെ ബെഡ്റൂമില്‍ ചെടികള്‍ വച്ചാല്‍ കലഹം ഉണ്ടാകുമെന്നും പെണ്‍കുട്ടികളുടെ മുറിയില്‍ വച്ചാല്‍ വിവാഹതടസ്സമുണ്ടാകുമെന്നും ഫുങ് - ഷ്വേ പറയുന്നു.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ബെഡ്‌റൂമില്‍ നിന്നു കഴിവതും ഫോണ്‍, ലാപ്‌ടോപ്പ്, ടി വി തുടങ്ങിയവ ഒഴിവാക്കണം എന്നതാണ്. മുൻപ് സൂചിപ്പിച്ചതുപോലെ ബെഡ്‌റൂം നിങ്ങളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കുന്നതായിരിക്കണം. അവിടെ ഉയരേണ്ടത് ടി വി യിലെ ശബ്ദങ്ങളല്ല, ഭാര്യയുടെയും ഭർത്താവിന്റെയും സ്നേഹവും മക്കളുടെ വാത്സല്യവുമാണ്
https://www.facebook.com/Malayalivartha