എ സി വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഒരു കാലത്ത് ആഡംബരത്തിന്റെ പര്യായമായി കണക്കാക്കിയിരുന്ന എസി ഇന്ന് അത്യാവശ്യ വസ്തുക്കളുടെ പട്ടികയിലെത്തിക്കഴിഞ്ഞു. കാലാവസ്ഥയിൽ വന്ന മാറ്റവും ചൂടും കാരണം സാധാരണക്കാർക്ക് പോലും എ സി ഇന്ന് ഒരു അവശ്യവസ്തുവായി മാറാൻ കാരണമായി . കാർ, ഓഫിസ്, കടകൾ തുടങ്ങിയിടങ്ങളിലെല്ലാം ഇപ്പോൾ എ സി സർവ്വസാധാരണമാണ് .
ഏപ്രിൽ മെയ് മാസക്കാലമാണ് എ സി വിപണിക്ക് ചൂട് പിടിക്കുന്നത് . എ സി വാങ്ങുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്
1. എസി വാങ്ങുമ്ബോള്‍ അതിന്റെ കപ്പാസിറ്റി, ഊര്‍ജക്ഷമത, സൌകര്യപ്രദമായ രീതിയിലുള്ള കണ്‍ട്രോളുകള്‍ ഇവ ചോദിച്ചു മനസിലാക്കിയിരിക്കണം. 0.75 ടണ്‍ മുതല്‍ 2.5 ടണ്‍ വരെ കപ്പാസിറ്റിയുള്ള എസികളാണ് ഇന്നു വീടുകളില്‍ ഉപയോഗിക്കുന്നത്.
സാധാരണ കേരളത്തിന്റെ കാലാവസ്ഥ കണക്കിലെടുക്കുമ്പോൾ 120 sqft മുതൽ 140 sqft വരെ 1 ടൺ, 140-180 sqft വരെ 1.5 ടൺ, 180-240 വരെ 2 ടൺ എന്നിങ്ങനെ കണക്കാക്കാം. റൂമിന്റെ ഉയരം, ജനൽ ഗ്ലാസുകൾ, സ്ഥാനം ഒക്കെ എസി യുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്
2. ഡ്രോപ്പ് വാട്ടര്‍ തടസ്സമില്ലാതെ പുറത്തേക്ക് ഒഴുകുന്ന തരത്തില്‍ ചരിവു നല്‍കി വേണം എസി പിടിപ്പിക്കാന്‍.
3. എസിയുടെ ഔട്ട്ഡോര്‍ സൂര്യപ്രകാശം നേരിട്ടു പതിക്കാത്തിടത്തു വയ്ക്കണം. കിഴക്കും വടക്കും ദിശകളില്‍ വയ്ക്കുന്നതാണ് നല്ലത്.
4. എസിയില്‍ നിന്ന് വരുന്ന കാറ്റ് കട്ടിലിന് നേര്‍ക്കും വാതിലിനു നേര്‍ക്കും വരാത്ത വിധമാകണം യൂണിറ്റ് പിടിപ്പിക്കാന്‍.
5. രണ്ടു മാസം കൂടുമ്പോൾ എസിയുടെ ഫില്‍ട്ടര്‍ വൃത്തിയാക്കണം. ഫില്‍ട്ടറില്‍ ബ്ളോക്കോ ഗ്യാസ് ലീക്കോ ഉണ്ടായാല്‍ കൂളിങ്ങ് കുറയും. ഇങ്ങനെയുണ്ടായാല്‍ അത് ഉടന്‍ പരിഹരിക്കണം.
6.എസിയുടെ കപ്പാസിറ്റി അമിതമായി കൂട്ടുകയും കുറയ്ക്കുകയും ചെയ്യരുത്.
7. രാത്രി മുഴുവന്‍ എസി ഉപയോഗിക്കുന്നുണ്ടെങ്കില്‍ സ്ളീപ് മോഡില്‍ ഇടുക. ഇത് മറ്റ് അപകടങ്ങളില്‍ നിന്നും വൈദ്യുതി അമിതമായി പാഴുകുന്നതില്‍ നിന്നും രക്ഷിക്കും.
ഇൻവേർട്ടർ എസിയും നോൺ ഇൻവേർട്ടർ ഏസിയും തമ്മിലുള്ള വ്യത്യാസമാണ് അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാന കാര്യം .സാധാരണ എസിയിൽ തണുപ്പ് ക്രമീകരിക്കപ്പെടുന്നത് കംപ്രസർ ഓൺ ഓഫ് ക്രമീകരണത്തിലൂടെ ആണ്. അതായത് 23 ഡിഗ്രി തണുപ്പ് നമ്മൾ സെറ്റ് ചെയ്യുകയാണെങ്കിൽ ആ താപനില എത്തുംവരെ കംപ്രസർ വർക്ക് ചെയ്യുകയും അതിനു ശേഷം ഓഫ് ആവുകയും ചെയ്യും.
പിന്നീട് താപനില ഉയരുമ്പോൾ കംപ്രസർ വീണ്ടും ഓണാവുകയും ചെയ്യുന്നു. എന്നാൽ ഇൻവേർട്ടർ എസി യിൽ സെറ്റ് ചെയ്ത താപനിലയിൽ എത്തുമ്പോൾ കംപ്രസർ ഓഫ് ആകുന്നില്ല, മറിച്ച് വൈദ്യുത ഉപയോഗം കുറച്ചു കംപ്രസർ വേഗം കുറയ്ക്കുകയാണു ചെയ്യുന്നത്.
ഇതുമൂലം താപനില കൃത്യമായി നിലനിർത്തുകയും വൈദ്യുത ഉപയോഗം കുറയുകയും ചെയ്യുന്നു.
2018 മുതൽ എല്ലാ എസികളിലും അവയുടെ വൈദ്യുതോപയോഗം എത്ര യൂണിറ്റ് ആണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സ്റാർ റേറ്റിങ് ഉയരുന്നതിനനുസരിച്ചു വൈദ്യുത ഉപയോഗം കുറയും.
ബിഇഇ അഥവാ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റാർ റേറ്റിങ് വിലയിരുത്തി എസി വാങ്ങുന്നത് വൈദ്യുതിച്ചെലവ് കുറയ്ക്കും. നക്ഷത്രങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈദ്യുതി ഉപഭോഗം കുറയും. മൂന്നു സ്റ്റാറിൽ കൂടുതൽ റേറ്റിങ് ഉള്ള എ സി കൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം
ഉയർന്ന ഊർജ്ജക്ഷമതയുള്ള മോഡലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ് . മുമ്പ് ഫൈവ് സ്റ്റാർ ഉണ്ടായിരുന്ന മോഡലുകൾക്ക് പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം ത്രീസ്റ്റാർ റേറ്റിങ് മാത്രമേ ലഭിക്കൂ .
പുതിയതായി വീട് വെക്കാൻ തുടങ്ങുന്നവർ ആദ്യം തന്നെ എസി വയ്ക്കാനുള്ള സ്ഥലം നിശ്ചയിച്ച് അതിനനുസരിച്ച് വയറിങ് ചെയ്യുന്നതാണ് ഉത്തമം
എസിയിൽ ഉപയോഗിക്കുന്ന ഗ്യാസ് പ്രധാനമാണ്. സാധാരണയായി R22 വും R410 ആണ് ഉപയോഗിക്കുന്നത്. ഇതിൽ R410 പൊതുവെ പരിസ്ഥിതി മലിനീകരണം കുറഞ്ഞതും താപചാലകത കൂടിയതും ആണ്. പൊതുവെ പുതിയ എസികളിൽ ഒക്കെ ഇതു തന്നെയാണ് ഉപയോഗിച്ചു വരുന്നത്
വിലകുറഞ്ഞ എസികളിൽ കോപ്പറിനു പകരം അലൂമിനിയം കണ്ടൻസർ ഉപയോഗിക്കുന്നുണ്ട്. ഇത് വാങ്ങുമ്പോൾ വില കുറയുമെങ്കിലുംപെട്ടെന്ന് കേടുവരാൻ സാധ്യത ഉള്ളതിനാൽ ഇത് ഒഴിവാക്കുന്നതാണ് നല്ലത്
https://www.facebook.com/Malayalivartha