മോഹൻലാൽ ഭാവിയിൽ ഉറപ്പായും സന്യാസിയാവും.ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി അശ്വതിതിരുനാൾ

മലയാളം കണ്ട മികച്ച നടനും സൂപ്പർതാരവുമായ മോഹൻലാൽ ഭാവിയിൽ സന്യാസിയാവുമെന്ന് സ്വാമി അശ്വതിതിരുനാൾ. സ്വാമിക്ക് മോഹൻലാലുമായി നേരെത്തെ പരിചയമുണ്ട്. മോഹൻലാൽ നടൻ എന്ന നിലയിൽ ആദ്യം മുഖം കാണിക്കുന്നത് സ്വാമി സംവിധാനം ചെയ്ത തിരനോട്ടം എന്ന സിനിമയിലൂടെയാണ്. സ്വാമി അശ്വതി തിരുനാളിന്റെ അന്നത്തെ പേര് ശശി എന്നായിരുന്നു. ഒരു നടൻ ആവാൻ വേണ്ട എല്ലാ സ്വഭാവവും അന്നേ മോഹൻലാലിന് ഉണ്ടായിരുന്നു. മറ്റുള്ളവരെ നിരീക്ഷിക്കൽ, അനുകരിക്കൽ
തുടങ്ങിയ ശീലങ്ങൾ മോഹൻലാലിൽ അന്നേ പ്രകടമായിരുന്നു.
തിരനോട്ടത്തിനായി മോഹൻലാലിനെ തെരഞ്ഞെടുക്കാൻ ഒരു പരീക്ഷണം തന്നെ ശശിയും കൂട്ടരും അന്ന് നടത്തിയിരുന്നു. ഗ്രാമത്തിൽ നിന്നും നഗരത്തിൽ ആദ്യമായി എത്തുന്ന ഒരു അപരിഷ്കൃത മനുഷ്യനായി അഭിനയിച്ചു കാണിക്കാൻ മോഹൻലാലിനോട് നിർദേശിച്ചുവത്രെ. മോഹൻലാൽ യാതൊരുകൂസലും കൂടാതെ ആ റോൾ ഭംഗിയായി ചെയ്തു. അപരിഷ്കൃതന്റെ വേഷം ലാൽ അഭിനയിച്ചപ്പോൾ കൂടുതൽ മികവുറ്റതാക്കാൻ ശ്രമിച്ചപ്പോൾ സംവിധായകനെയും മറ്റും നാട്ടുകാർ അന്ന് അടികൊടുക്കാൻ വരെ മുതിർന്ന അവസ്ഥയുണ്ടായി എന്നും പറയുന്നു. എന്നാൽ പ്രകടനപരമായി മോഹൻലാൽ ഇങ്ങനെയൊക്കെയാണെങ്കിലും ഉള്ളിൽ തികഞ്ഞ ഒരു ആധ്യാത്മിക സ്നേഹിയാണെന്നാണ് സ്വാമി പറയുന്നത്.
https://www.facebook.com/Malayalivartha

























