Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്


സങ്കടക്കാഴ്ചയായി... ബെംഗളുരുവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുാവാവിന് ദാരുണാന്ത്യം


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...


ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...


യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...

പ്രതീക്ഷകള്‍ പാതിവഴിയില്‍ കൊഴിഞ്ഞത് 13 തവണ, 14-ാം തവണ അത്ഭുതശിശു!

02 JULY 2019 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

മക്കളെ കൊലപ്പെടുത്തുന്ന മാതാപിതാക്കളുടെ കഥകളും മറ്റും, ഒരു കോണില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, മറ്റൊരു വശത്ത് അമ്മയാകാനുള്ള ആശ സഫലമാകാന്‍ എന്ത് ബുദ്ധിമുട്ട് സഹിക്കാനും തയ്യാറാകുന്ന സ്ത്രീജന്മങ്ങളും ഉണ്ട് എന്നത് മാതൃത്വം ഒരു പുണ്യപദവി ആണെന്ന് കരുതുന്നവരുടെ വംശം അന്യം നിന്നു പോയിട്ടില്ല എന്നതിന്റെ ശൂഭസൂചനയായി കാണാം. ഇതാ, സന്താന സൗഭാഗ്യം നേടാന്‍ കൊതിച്ച ഒരു ഇംഗ്ലണ്ടുകാരി യുവതിയുടെ പരിശ്രമങ്ങളുടെ കഥ കേള്‍ക്കൂ!

ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡില്‍ടണ്‍ സ്വദേശികളാണ് ലൂറ-ഡേവിഡ് ദമ്പതികള്‍. ലൂറ വര്‍സ്ലി നാലുതവണ ഗര്‍ഭം ധരിച്ചു. നാലും അലസിപ്പോയി. ഗര്‍ഭത്തിന്റെ 17 മുതല്‍ 20 ആഴ്ചയ്ക്കുള്ളില്‍, അതായത് ഗര്‍ഭത്തിന്റെ നാലിനും അഞ്ചിനും മാസത്തിനിടയിലാണ് ഗര്‍ഭമലസലുകള്‍ എല്ലാം നടന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ലൂറയ്ക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന് മാത്രം ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അതുകൊണ്ട് ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡില്‍ടണ്ണിലുള്ള പ്രഫസര്‍ സിയോബന്‍ ക്യൂന്‍ബേയുടെ, ബയോമെഡിക്കല്‍ റിസേര്‍ച്ച് റീപ്രൊഡക്ടീവ് ഹെല്‍ത്തിലേയ്ക്ക് ലൂറയെ റഫര്‍ ചെയ്തു. അവിടെ വച്ചാണ് ആന്റിഫോസ്ഫോള്‍ഡ് ലിപിഡ് എന്ന അവസ്ഥയും സ്റ്റിക്കി ബ്ലെഡ് സിന്‍ഡ്രോമും, ലൂറക്ക് ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗര്‍ഭധാരണത്തിന് തടസമുണ്ടാക്കുന്നതാണ് ഈ രണ്ട് അവസ്ഥകളും.

ഇവ പരിഹരിക്കുന്നതിനുള്ള ചികിത്സകള്‍ തുടങ്ങി. ചികിത്സകള്‍ നടക്കുന്നതിനിടെ ലൂറ ഗര്‍ഭം ധരിച്ചു. ഒന്നും രണ്ടും തവണയല്ല, പിന്നീട് ഒന്‍പതു തവണ കൂടി ലൂറ ഗര്‍ഭം ധരിച്ചു. പക്‌ഷേ അതൊക്കെ, എപ്പോഴത്തേയും പോലെ പരാജയമായി മാറി. തന്റെ മുഖത്തേയ്ക്ക് നോക്കി 'അമ്മേ' എന്നു വിളിക്കാനുള്ള ആള്‍ ഇതാവും എന്ന് ഓരോ തവണ ഗര്‍ഭവതി ആകുമ്പോഴും ലൂറ പ്രതീക്ഷിച്ചു. പക്ഷേ ഏതാനും ആഴ്ചകളോളം മാത്രം വളരുന്ന ആ പ്രതീക്ഷകള്‍ അവള്‍ക്ക് കടുത്ത നിരാശ സമ്മാനിച്ചുകൊണ്ട് പാതിവഴിയില്‍ വച്ച് പൊലിഞ്ഞുപൊയ്‌ക്കൊണ്ടേയിരുന്നു!

പിന്നീട്, അമ്മയാവുക എന്ന സ്വപ്നത്തേ കുറിച്ച് ചിന്തിക്കാന്‍ തന്നെ മനസ്സിന് കരുത്തില്ലാതായി. ഒരു കൊച്ചുപ്രതീക്ഷ നാമ്പെടുക്കുന്നത് നിരാശയ്‌ലേയ്ക്ക്, തന്നെ തള്ളിയിടുവാന്‍ വേണ്ടി മാത്രമാണെന്ന് ലൂറയ്ക്ക് തോന്നിത്തുടങ്ങി.

അതുകൊണ്ട് 14-ാമത്തെ തവണ ഗര്‍ഭവതി ആയപ്പോള്‍ അവള്‍, ഒന്നും പ്രതീക്ഷി
ക്കാതിരിക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കയായിരുന്നു. ഇതും പരാജയപ്പെടുന്നതിനപ്പുറം, എങ്ങനെ, എന്ത് എന്നൊന്നും ചിന്തിക്കാന്‍ അവള്‍ക്ക് വയ്യായിരുന്നു. എന്നാല്‍ അതിന്റെയൊന്നും ആവശ്യം ഉണ്ടായില്ല. അത്ഭുതമെന്ന പോലെ 14-ാം തവണ ലൂവയുടെയും ഡേവിഡിന്റെയും ശ്രമം വിജയം കണ്ടു. ഗര്‍ഭം ഏഴര മാസം വളര്‍ന്നപ്പോഴാണ് ലൂറയ്ക്ക് അടിയന്തര സിസേറിയന്‍ ആവശ്യമായി വന്നത്.

ലൂറ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. വെറും 750 ഗ്രാം മാത്രമായിരുന്നു ലിവ എന്ന് അവര്‍ പേരിട്ട ആ കുഞ്ഞിന്റെ ഭാരം. ബോധം തെളിഞ്ഞപ്പോള്‍ കുഞ്ഞ് ലിവയുടെ ചിത്രം ഡേവിഡ് ലൂറയ്ക്ക് കാണിച്ചു കൊടുത്തു. താന്‍ അമ്മയായി എന്ന സത്യം അവള്‍ക്ക് അപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിയോ നേറ്റല്‍ ഐസിയുവില്‍ 11 ആഴ്ചകള്‍ കിടന്ന ശേഷമാണ് ലിവ സാധാരണ കുട്ടികളുടെ ശരീരഭാരത്തിലേയ്ക്ക് എത്തിയത്.

13 ഗര്‍ഭമലസലുകള്‍ക്ക് ശേഷം ജനിച്ച തന്റെ മകള്‍ പോരാളിയായ ഒരു അത്ഭുതശിശുവാണെന്നാണ് ലൂറ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്  (2 minutes ago)

ബേലൂരിലുണ്ടായ അപകടത്തിൽ ‌യുവാവ് മരിച്ചു  (13 minutes ago)

വാഹനാപകടം....മൂന്നു മരണം, മൂന്നു പേർ ആശുപത്രിയിൽ  (20 minutes ago)

ആൾതാമസമില്ലാത്ത വീട്ടിൽ കുട്ടികൾ കളിക്കാൻ പോയപ്പോഴാണ് അപകടം...‌  (48 minutes ago)

എറണാകുളം- ബംഗളൂരു ഉൾപ്പെടെ നാലു വന്ദേഭാരതുകൾ വാരാണസിയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത്....  (54 minutes ago)

പാമ്പുകളുടെ പ്രജനന കാലമാണിത്, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്  (8 hours ago)

ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ലോക്കോപൈലറ്റിന് പരിക്ക്  (8 hours ago)

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി  (11 hours ago)

112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് മദര്‍ ഏലീശ്വ  (11 hours ago)

കളിക്കുന്നതിനിടെ ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്ന വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ചങ്ങമ്പുഴ പാര്‍ക്കിന് സമീപമുണ്ടായ വാഹനാപകടം: മുന്‍ഭാഗം തകര്‍ന്നിട്ടും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് അപകടത്തിന്റെ ആക്കം കൂട്ടി  (11 hours ago)

കണ്ണീര്‍ക്കാഴ്ചയായി....ബംഗളൂരുവില്‍ വാഹനാപകടത്തില്‍ 24 കാരന് ദാരുണാന്ത്യം  (12 hours ago)

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തതില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി  (12 hours ago)

പാലക്കാട് ചികിത്സാ പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം  (12 hours ago)

ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യ  (13 hours ago)

Malayali Vartha Recommends