Widgets Magazine
25
Mar / 2023
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടു നീളത്തിലുള്ള അസാൻമാർഗ്ഗിക പ്രവർത്തികളുടെ നിരയാണ് സിപിഎം ന്റെ ഇപ്പോഴത്തെ കൈമുതൽ.


വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ അവർ അവിടെ സ്വീകരിക്കുന്ന സമീപനം ദേശിയതലത്തിൽ ഏറെ ശ്രദ്ധേയമാകും.


ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി


അരിക്കൊമ്പൻ ദൗത്യത്തിന് സ്റ്റേ ലഭിച്ച സംഭവത്തിൽ ഹർജി...പരാതി നൽകിയ മഹതിയ്ക്ക് ഇവിടുള്ളവരുടെ ബുദ്ധിമുട്ട് അറിയില്ലല്ലോ...രൂക്ഷ വിമർശനവുമായി എം എം മണി രംഗത്ത്...


എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും...ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നൽകുക...

കൗമാരക്കാരുടെ കിടക്ക നനയ്ക്കല്‍ പ്രശ്‌നമാകുന്നുണ്ടോ? ഇതാ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില പൊടിക്കൈകള്‍

10 AUGUST 2019 11:31 AM IST
മലയാളി വാര്‍ത്ത

ഒരു രോഗി തന്റെ പ്രശ്‌നവുമായി ഡോക്ടറെ കാണാനെത്തി. എല്ലാ ദിവസവും രാവിലെ അഞ്ചുമണിയാകുമ്പോള്‍ മൂത്രശങ്ക ഉണ്ടാവുന്നു എന്നതായിരുന്നു വിഷയം. രാവിലെ മൂത്രമൊഴിക്കുന്നത് നല്ലശീലമാണ്. അതു രോഗമല്ല, മരുന്നു വേണ്ട എന്നു പറഞ്ഞ് ഡോക്ടര്‍ അയാളെ ആശ്വസിപ്പിക്കുന്നു. ഉടന്‍ രോഗി തിരുത്തി, അതല്ല ഡോക്ടര്‍, പക്ഷേ ഞനെഴുന്നേല്ക്കുന്നത് ഏഴു മണിക്കാണ്!

ചെറിയ കുട്ടികള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നത് സാധാരണം. എന്നാല്‍, കൗമാരത്തിലെത്തിയിട്ടും മൂത്രമൊഴിക്കുന്നവരുണ്ട്. 2% മുതിര്‍ന്ന കുട്ടികളില്‍ ഇതുകാണാറുണ്ട്. രാത്രിമാത്രമല്ല പകലുറങ്ങുമ്പോഴും ഇങ്ങനെ ഉണ്ടാകുമ്പോഴാണ് പ്രശ്‌നം ഗുരുതരമാകുന്നത്.

ഇതിനെ പ്രാഥമികം, ദ്വിതീയം എന്നു രണ്ടായി തിരിക്കാം. മൂത്രനിയന്ത്രണത്തെക്കുറിച്ച് അവബോധം വരാത്ത കുട്ടിക്കാലത്തെ മൂത്രമൊഴിക്കലാണ് പ്രാഥമികം. അങ്ങനെയല്ലാതെ, പലവിധ കാരണങ്ങള്‍ കൊണ്ട് കുട്ടിക്കാലത്തിനപ്പുറവും അത് തുടരുന്നതിനെയാണ് ദ്വിതീയം എന്ന വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്.

നമ്മളിവിടെ രണ്ടാമത്തെ വിഭാഗത്തെകുറിച്ചാണ് പറയുന്നത്. അനുഭവിക്കാത്തവര്‍ക്ക് ഇതു നിസാരമായി തോന്നാം. പക്ഷേ, ഇത്തരം പ്രശ്‌നമുള്ളവര്‍ അനുഭവിക്കുന്ന മാനസിക വേദന വലുതാണ്. ആണ്‍കുട്ടികളിലാണെങ്കില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് ആരുടെയും മുഖത്ത് നോക്കാന്‍ ധൈര്യമില്ലാത്ത അവസ്ഥയില്‍ എത്തിച്ചേരുന്നു. പെണ്‍കുട്ടികള്‍ ആണെങ്കില്‍, ആരും അറിയാതെ ഇതു മൂടിവയ്ക്കുന്നു. ബന്ധുവീടുകളില്‍ അന്തിയുറങ്ങാനും അച്ഛനമ്മമാരുടെ കൂടെ കിടക്കാനും ഇവര്‍ കൊതിക്കുന്നുണ്ടാകും. പല വീടുകളിലും ഇവരുടെ ഉറക്കസ്ഥാനം പക്ഷേ തറയില്‍ ആയിരിക്കും. മൂത്രമൊഴിക്കരുതെന്ന് ഓരോ തവണയും മനസില്‍ ഉറപ്പിച്ചിട്ടും കിടക്കുന്നതിനു മുന്‍പ് പലതവണ മൂത്രം ഒഴിച്ചിട്ടും ഒക്കെ കിടക്കുന്നവരാണെങ്കിലും പക്ഷേ, ഉറങ്ങിയാല്‍ ഇക്കൂട്ടര്‍ക്ക് അപ്പോള്‍ മൂത്രം പോകും!

ഇതിന് ഇപ്പോഴും വ്യക്തമായ ഒരു കാരണം പറയാനാവില്ല. മൂത്രത്തിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ഒരു ഹോര്‍മോണ്‍ ഉണ്ട്. എഡിഎച്ച് അഥവാ ആന്റി ഡൈ യൂറെറ്റിക് ഹോര്‍മോണ്‍ എന്ന് പേരുള്ള ഇതിന്റെ അളവിലെ താത്കാലിക കുറവാകാം ഒരുകാരണം. ഇതു സ്ഥിരമായി കുറഞ്ഞാല്‍ പ്രമേഹത്തിലെന്നതുപോലെ അനിയന്ത്രിതമായി മൂത്രം ഒഴുകിപ്പോയി ശരീരത്തിലെ ജലനഷ്ടം അധികരിച്ച് നിര്‍ജലീകരണം എന്ന അവസ്ഥയില്‍ എത്തുക വരെ ചെയ്യാം.

മൂത്രദ്വാരത്തിലെ വാല്‍വുകളുടെ തകരാറാവാം മറ്റൊരു കാരണം. നമുക്കു സാധാരണഗതിയില്‍ അരലിറ്റര്‍ മൂത്രം പിടിച്ചു നിര്‍ത്താനാകും, രാത്രിയില്‍ ഇത് 800 മില്ലിവരെയാകാം. എന്നാല്‍ മൂത്രാശയത്തില്‍ നിന്നു പുറത്തേക്കുള്ള വാല്‍വിനു തകരാറുള്ളവരില്‍ ചെറിയ അളവില്‍ മൂത്രം നിറയുമ്പോഴേക്കും മൂത്രശങ്ക തുടങ്ങുന്നു. അനിയന്ത്രിതമായി മൂത്രം പോകുകയും ചെയ്യും.

രണ്ടില്‍ കൂടുതല്‍ പ്രസവിച്ച സ്ത്രീകളില്‍ ഈ വാല്‍വുകള്‍ക്കു ബലം കുറയാം. അവര്‍ക്ക് പെട്ടെന്ന് മൂത്രത്തില്‍ പഴുപ്പു പിടിപെടാം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രം തുള്ളികളായോ അല്ലാതെയോ പുറത്തേക്കു പോകാം. സമാനമായ തകരാറുകള്‍ ജന്മനാ കുട്ടികളില്‍ വരാം.

മാതാപിതാക്കള്‍ക്ക് കുട്ടിക്കാലത്ത് ഈ പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ മക്കള്‍ക്കും വരാം. ഈ വിഷയം പറഞ്ഞ് കുട്ടികളെ തല്ലുന്നതിനു മുമ്പ് മാതാപിതാക്കള്‍ സ്വന്തം കാര്യം അച്ഛനമ്മമാരോട് ഒന്നന്വേഷിച്ചു നോക്കണം.

ആഴത്തിലുള്ള ഉറക്കവും ഒരു പ്രശ്‌നമാണ്. അഗാധമായ ഉറക്കത്തില്‍ ഇതൊക്കെ സംഭവിക്കാം. മദ്യപിച്ചു പൂസായി ഉറങ്ങുന്നവരില്‍ ഇതു കാണാറുണ്ട്. ചില കുട്ടികള്‍ ഉറക്കത്തില്‍ ബാത്‌റൂമില്‍ മൂത്രമൊഴിക്കുന്നതായി സ്വപ്നം കാണുകയും കിടക്കനനയ്ക്കുകയും ചെയ്യുന്നു. ഇത്തരം ഉറക്കപ്രാന്തരായ കുട്ടികളില്‍ അവരുടെ മൂത്രാശയത്തിന്റെ വാല്‍വുകളും ഉറങ്ങി പോകുന്നതാണ് ഒരു കാരണം. ശരീരത്തില്‍ എല്ലാ അവയവങ്ങളും നമ്മോടൊപ്പം ഉറങ്ങാന്‍ പാടില്ല എന്നുണ്ട് എന്നറിയാമോ? കുട്ടികളില്‍ അവ ഉറങ്ങുന്നത് സാധാരണമാണ്.

നമ്മുടെ തൊണ്ടയിലെ കുറുനാക്ക് അങ്ങനെ ഉറങ്ങാതിരിക്കേണ്ട ഒരവയവമാണ്. കുറുനാക്കും ഉറങ്ങിയാല്‍ ശ്വാസനാളം അടഞ്ഞ് നാം ഉറക്കത്തില്‍ മരിച്ചുപോകാം. ശിശുക്കള്‍ ഉറക്കത്തില്‍ മരിച്ചുവെന്ന് വാര്‍ത്തകളില്‍ കാണുന്നതില്‍ ചിലത് ഇങ്ങനെ സംഭവിക്കുന്നതാണ്.

കാപ്പി, മൂത്രത്തിന്റെ അളവു കൂട്ടുന്ന വസ്തുവാണ്. ചിലപ്പോള്‍ കുട്ടികളില്‍ കൃമിശല്യം കൊണ്ടും ഈ പ്രശ്‌നം ഉണ്ടാവാം. കൃമികള്‍ പെണ്‍കുട്ടികളുടെ മൂത്രനാളികളില്‍ കയറാം. അപ്പോള്‍ തോന്നുന്ന അസ്വസ്ഥതയും ഉറക്കത്തിലെ മൂത്രമൊഴിക്കലില്‍ കലാശിക്കാം.
കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങള്‍ ഒരു പ്രധാന കാരണമാണ്. അതു വീട്ടിലെയും സ്‌കൂളിലേയും ഒറ്റപ്പെടലും പഠന വൈകല്യ കാരണമായേക്കാവുന്ന അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസ് ഓര്‍ഡര്‍ എന്ന എ ഡി എച്ച് ഡി വരെ ആകാം.

മൂത്രാശയ വ്യവസ്ഥയുടെ ആന്തരിക പരിശോധനയും മൂത്രപരിശോധനയും നടത്തണം. അതിലൂടെ പ്രമേഹം, മൂത്രത്തില്‍ പഴുപ്പ് എന്നിവ ഉണ്ടോയെന്നും ആന്തരികാവയവങ്ങള്‍ക്ക് തകരാറുണ്ടോ എന്നും കണ്ടെത്താം. തുടര്‍ന്ന് കാരണമറിഞ്ഞുള്ള ചികില്‍സ വേണം. മനഃശാസ്ത്ര ചികില്‍സയും കൗണ്‍സലിംഗും എല്ലാവരിലും ഫലിക്കില്ല. രോഗിയെ കളിയാക്കുന്തോറും രോഗം മാറാനുള്ള സാധ്യത കുറയുന്നു. വീട്ടുകാരും ബന്ധുക്കളുമെല്ലാം ഇത് പ്രത്യേകം ശ്രദ്ധിക്കണം. അവരില്‍ വളര്‍ത്തുന്ന അപകര്‍ഷതാബോധം അവരുടെ ഭാവിയെത്തന്നെ നശിപ്പിക്കും.

കുട്ടികള്‍ മനസു കൊണ്ട് എത്ര ഉറപ്പിച്ചു കിടന്നാലും ഉറക്കത്തിലേക്കു വഴൂതിവീഴുമ്പോള്‍ മനസിന്റെ പിടിത്തം വിടുകയും മൂത്രം ഒഴിച്ചുപോവുകയും ചെയ്യും. അവരെ കളിയാക്കരുത്.

വൈകുന്നേരങ്ങളില്‍ ഏഴുമണിവരെ മാത്രമേ വെള്ളം കുടിക്കാവൂ. അതിനു ശേഷം വെള്ളം പരമാവധി കുറയ്ക്കുക. കുടലില്‍ നിന്നു വെള്ളം വലിച്ചെടുക്കുന്ന ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുക. ചപ്പാത്തിയും നനയ്ക്കാത്ത അവിലും അത്താഴമാക്കുക. വൈകുന്നേരങ്ങളില്‍ കാപ്പി ഒഴിവാക്കുക. ഭക്ഷണനേരത്ത് മിനിമം വെള്ളം മാത്രം ഉപയോഗിക്കുക. കിടക്കുന്നതിനു മുമ്പ് മൂത്രം ഒഴിച്ചിട്ട് കിടക്കുക. രാത്രി അലാറം വച്ച് ഉണര്‍ത്തി മൂത്രം ഒഴിപ്പിക്കുക. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ചില ദിവസങ്ങളിലെങ്കിലും കിടക്കയിലെ മൂത്രമൊഴിക്കല്‍ ഒഴിവാകും.

ഇതുകൂടാതെ ചില മനഃശാസ്ത്ര വഴികളുമുണ്ട്. കുട്ടിക്കായി ഒരു കലണ്ടര്‍ കൊടുക്കുക. എന്നിട്ടതില്‍ കിടക്ക നനയ്ക്കാത്ത ദിനങ്ങളില്‍ ഒരു ചിരിക്കുന്ന വട്ടത്തിലുള്ള സൂര്യനെ വരച്ച് വയ്ക്കുക. ആഴ്ചാവസാനവും മാസാവസാനവും സൂര്യന്റെ എണ്ണത്തിനനുസരിച്ച് കുട്ടിക്ക് സമ്മാനങ്ങള്‍ കൊടുക്കുക. അല്ലെങ്കില്‍ ഒരു സൂര്യന് ഒരു നിശ്ചിത പോയിന്റ് വച്ച് സമ്മാനം കൊടുക്കുക.

ഉറങ്ങുന്നതിനു മുന്‍പു കണ്ണടച്ചു പിടിച്ച് അഞ്ചുതവണ ദീര്‍ഘമായി ശ്വാസം വലിച്ചുവിടുക, എന്നിട്ട് രാവിലെ നല്ല കുട്ടിയായി വസ്ത്രമൊന്നും നനയാതെ എണീല്‍ക്കുന്നതായും വീട്ടുകാര്‍ തന്നെ അതിന് അഭിനന്ദിക്കുന്നതായും മനസില്‍ കാണുക. പിന്നെ ഉറങ്ങുക.

കുട്ടികള്‍ മൂത്രമൊഴിക്കുന്ന തുണിയും ബെഡ്ഡും അവരെ കൊണ്ട് തന്നെ കഴുകി ഉണക്കിക്കണം.

കിടക്ക നനയ്ക്കാത്ത ദിനങ്ങളില്‍ നീ നിന്റെ രോഗത്തെ തോല്‍പ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അവനെ പറഞ്ഞ് ബോധ്യപ്പെടുത്തുക.മൂത്രമൊഴിച്ച് ഇത്തിരി നനഞ്ഞാല്‍ അലാറം അടിക്കുന്ന ബെഡ് വെറ്റിങ്ങ് അലാറം വാങ്ങാന്‍ കിട്ടും. 70% വരെ ആള്‍ക്കാരില്‍ രോഗം മാറ്റാന്‍ ഈ മെഷീന്‍ സഹായിക്കുമെന്നാണ് നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ പറയുന്നത്.

ഇനി ഇതൊന്നും ഫലിക്കുന്നില്ലെങ്കില്‍ ഹോമിയോപ്പതിയില്‍ മരുന്നുകളുണ്ട്. അതിനാല്‍ ഒരു അംഗീകൃത ഹോമിയോ ഡോക്ടറെ കണ്ട് മരുന്നുകള്‍ വാങ്ങി ഉപയോഗിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസ്ഥ വളരെ പരിതാപകരമാണ്  (7 minutes ago)

യൂറോപ്യന്‍ നേതാക്കള്‍ ചര്‍ച്ചയ്ക്ക് ചൈനയിലേക്ക്  (53 minutes ago)

കുവൈത്തില്‍ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

Modi ഓള് ..ഇപ്പോ നമ്മുടെ സ്വന്തമല്ലേ.  (1 hour ago)

പണമുണ്ടോ സര്‍ക്കാര്‍ രക്ഷകനാകും.  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്... പവന് 120 രൂപ കുറഞ്ഞു  (1 hour ago)

യൂറോ 2024 ലേക്കുള്ള ക്വാളിഫയര്‍ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്  (1 hour ago)

ഗവര്‍ണറുടെ പൂഴിക്കടകന് ഉപദേശികളുട പാര. പറന്നെത്തും കുറ്റികള്‍ തെറിപ്പിക്കും.  (1 hour ago)

വയനാട്ടിൽ കടുക്കും  (1 hour ago)

ജനാധിപത്യം പുലരുമോ. ?  (2 hours ago)

 കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത ദേശീയ വിഷയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  (2 hours ago)

മോദിക്ക് സന്തോഷം കൊണ്ടിരിക്കാന്‍ വയ്യേ!! പിണറായിയ്ക്കും നിയമോപദേശികളെ  കണ്ടം വഴി ഓടിച്ച് ഗവര്‍ണര്‍.  (2 hours ago)

  ഉത്സവത്തിനോടനുബന്ധിച്ച് ശബരിമല ക്ഷേത്ര നട നാളെ തുറക്കും.... തിങ്കളാഴ്ച കൊടിയേറ്റ്...  (2 hours ago)

സാമൂഹിക പ്രവർത്തക ആഭയാണ് ഹർജി നൽകിയത്.  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... ഖത്തറിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ മലപ്പുറം സ്വദേശി മരിച്ചു  (2 hours ago)

Malayali Vartha Recommends