Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

മട്ടുപ്പാവില്‍ മുത്തുകൃഷി

12 MAY 2017 05:32 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കേരളത്തിന് അത്ര പരിചിതമല്ലാത്ത ഒരു കൃഷിയെ കുറിച്ചു പറയാം. മുത്തുകൃഷി! ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന മുത്തുകളാണ് കാസര്‍ഗോഡ് മാലക്കല്ലിലെ കടുതോടില്‍ കെ.ജെ. മാത്തച്ചന്‍ തന്റെ വീടിന്റെ മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നത്. മാത്തച്ചന്റെ മുത്തുകൃഷിയെക്കുറിച്ചറിയാം.

കേരളത്തില്‍ 52 ഇനം ശുദ്ധജല കക്കകളുണ്ട്. ഇതില്‍ 49 ഇനം കക്കകളുടെയും തോടിലുള്ളത് ചുണ്ണാമ്പാണ് . ഇത് നീറ്റിയെടുത്ത് കുമ്മായ നിര്‍മാണത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ബാക്കി മൂന്നിനം കക്കകളില്‍ നാക്രി (nacre) എന്ന പദാര്‍ഥമാണുള്ളത്. പുഴകളിലും തടാകങ്ങളിലും കാണപ്പെടുന്ന കക്കയായ ലാംലിഡന്‍സ് മാര്‍ജിനാലിസ് (lamellidens marginalis)) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഫ്രെഷ് വാട്ടര്‍ മസില്‍സ് നാക്രി ലെയര്‍ നിര്‍മിക്കുന്ന കക്കകളാണ്. പല ലെയറുകളായാണ് ഇത് കാണപ്പെടുന്നത്. ഇതിനകത്താണ് കടലില്‍ മുത്തുണ്ടാവുന്നത്. കേരളത്തിലെ എല്ലാ നദികളിലും ശുദ്ധജല തടാകങ്ങളിലും ഇത് ലഭ്യമാണ്. അതിനെ പിടിച്ചുകൊണ്ടുവന്ന് ഉള്ളില്‍ നൂക്ലിയസ് നിക്ഷേപിച്ച് കുളത്തിലിട്ട് വളര്‍ത്തിയെടുക്കുന്നതാണ് മുത്തുകൃഷി.

ശുദ്ധജലത്തില്‍ വളരുന്ന കക്കകളിലാണ് കൃഷി. കക്കകളെ ബക്കറ്റിലും കുളത്തിലും വളര്‍ത്താം. ബക്കറ്റില്‍ വളര്‍ത്തുന്നതാണ് കൂടുതല്‍ സുരക്ഷിതം. കുളത്തില്‍ മറ്റ് ജീവികളുടെ ശല്യമുണ്ടാവാതെ സുരക്ഷ ഒരുക്കണം. കക്കയ്ക്കുള്ളില്‍ നിക്ഷേപിക്കുന്ന നൂക്ലിയസാണ് മുത്തായി മാറുന്നത്. കക്കയുടെ തോട് പൊടിച്ച് പ്രത്യേക മിശ്രിതങ്ങള്‍ ചേര്‍ത്താണ് നൂക്ലിയസ് നിര്‍മിക്കുന്നത്. അഞ്ചു വര്‍ഷത്തോളം ഗവേഷണം നടത്തി കണ്ടുപിടിച്ചതാണ് കക്കയില്‍ നിക്ഷേപിക്കാനുള്ള നൂക്ലിയസിന്റെ ഉത്പാദനം.

മൊളോക്കസ് കുടുംബത്തില്‍പ്പെടുന്ന സൈപ്രസ് പ്ലാങ്ക്റ്റന്‍ എന്ന സൂക്ഷ്മ ജീവിയെയാണ് കക്ക ആഹാരമാക്കുന്നത്. ഇതിന്റെ ഹാച്ചറി നിര്‍മിച്ച് കോടിക്കണക്കിന് കുഞ്ഞുങ്ങളെ ഉണ്ടാക്കി കുറേശെ കോരി ബക്കറ്റലിട്ട് കക്കയ്ക്ക് ഭക്ഷണമായി നല്‍കുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മാത്രം കാണപ്പെടുന്ന ക്ലോറെല്ല (chlorella) എന്ന പച്ചപ്പായലിനകത്ത് ജീവിക്കുന്ന ബാക്ടീരിയകളെ ഭക്ഷിച്ചാണ് സൈപ്രസ് പ്ലാങ്ക്റ്റന്‍ വളരുന്നത്. ഇവ കൂടാതെ സയാനോബാക്ടീരിയ (cyanobact eria)യും കക്കകളെ വളര്‍ത്തുന്ന ബക്കറ്റില്‍ നിക്ഷേപിക്കണം. അന്തരീക്ഷത്തില്‍ നിന്ന് സൂര്യപ്രകാശം ഉപയോഗിച്ച് ആഹാരം പാകം ചെയ്ത് വളരുന്ന സൂക്ഷ്മ ജീവിയാണിത്. അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജനെ വലിച്ചെടുക്കുന്ന ഇവ വിസര്‍ജിക്കുന്നതും ഓക്‌സിജനാണ്. അങ്ങനെ വെള്ളത്തില്‍ സൈപ്രസ് പ്ലാങ്ക്റ്റനാവശ്യമായ ഓക്‌സിജനും ഉണ്ടാവുന്നു. ചെറുതിനെ തിന്ന് വലുത് ജീവിക്കുന്നു എന്ന തത്വമാണ് ഈ കൃഷിയിലും നടക്കുന്നത്. സൈപ്രസ് പ്ലാങ്ക്റ്റനെ ഭക്ഷിച്ചുകഴിയുന്‌പോള്‍ കക്കയുടെ ശരീരത്തില്‍ നാക്രി എന്ന പ്രോ്ടീന്‍ ലെയര്‍ ഉണ്ടാവുന്നു. ഈ ലെയറാണ് കക്കയില്‍ നിക്ഷേപിക്കുന്ന ന്യൂക്ലിയസിന്റെ മുകളില്‍ കവര്‍ ചെയ്തു വരുന്നത്. എത്ര ആവരണങ്ങള്‍ ഉണ്ടാവുന്നോ അത്രയും മൂല്യം കൂടും മുത്തിന്. ഒന്നരവര്‍ഷം നീളുന്ന കൃഷി വിളവെടുപ്പാവുമ്പോഴേയ്ക്കും 140 ആവരണങ്ങള്‍ വരെ നൂക്ലിയസില്‍ പൊതിയും. കക്കയുടെ വിസര്‍ജ്യം അമോണിയം നൈട്രേറ്റാണ്. ഇത് വെള്ളവുമായി ചേര്‍ന്ന് നൈട്രേറ്റും നൈട്രൈറ്റുമായി മാറും. ഇത് കക്കയ്ക്കും ബക്കറ്റില്‍ നിക്ഷേപിച്ചിരിക്കുന്ന മറ്റു ജീവികള്‍ക്കും ഭക്ഷണമൊരുക്കുന്നു. ഇക്കാരണത്താല്‍ പ്രത്യേകം ഭക്ഷണമൊന്നും മുത്ത് കൃഷിക്ക് ആവശ്യമില്ല.

ഒരു കക്കയില്‍ നിന്ന് രണ്ട് പേളുകളാണ് കിട്ടുന്നത്. 50 ഗ്രാം മുതല്‍ 180 ഗ്രാം വരെയാണ് ഈ കക്കളുടെ ഭാരം. കക്കകളില്‍ നിന്നു കിട്ടുന്ന മുത്തുകള്‍ പോളിഷ് ചെയ്‌തെടുത്ത് ആഭരണങ്ങളാക്കി ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നു. ഗോള്‍ഡ്‌സ്മിത്തുകള്‍ തയാറാക്കിയ മോഡലുകളില്‍ മുത്തുകള്‍ പതിപ്പിച്ചാണ് കയറ്റുമതി ചെയ്യുന്നത്. നല്ല മുത്താണെങ്കില്‍ കാരറ്റിന് 360 രൂപ വിലയുണ്ട്. ഒരു ഗ്രാമിന്റെ മുത്തിന് 1800 രൂപ കിട്ടും. താത്പര്യവും സൗകര്യവും അനുസരിച്ച് എത്ര ബക്കറ്റില്‍ വേണമെങ്കിലും കൃഷി നടത്താം. ഒരു ബക്കറ്റില്‍ 10 കക്കകള്‍ വളര്‍ത്താം. അമ്പത് ബക്കറ്റിന് ഏകദേശം ഒന്നരലക്ഷമാണ് ചെലവ്. ഇതില്‍ നിന്ന് നാല് ലക്ഷം രൂപയോളം വരുമാനം കിട്ടും.

1982 മുതല്‍ കൃഷികാര്യങ്ങളില്‍ വ്യാപൃതനാണ് മാത്തച്ചന്‍. അതിനു മുമ്പ് പത്ത് വര്‍ഷത്തോളം സൗദി അറേബ്യയിലെ യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സില്‍ ജോലിക്കാരനായിരുന്നു. അവിടെ നിന്നാണ് മുത്തുകൃഷിയുടെ വിവിധ വശങ്ങള്‍ പഠിച്ചെടുത്തത്. 1999 മുതല്‍ തന്റെ വീട്ടുവളപ്പില്‍ വിപുലമായ രീതിയില്‍ മുത്ത് കൃഷി ചെയ്യാന്‍ തുടങ്ങി. കേരളത്തില്‍ ഏറ്റവും വലിയ മഴവെള്ള സംഭരണി ഉണ്ടാക്കിയതും ഇദ്ദേഹം തന്നെ. സംസ്ഥാനത്തെ തന്നെ ആദ്യത്തെ മഴവെള്ള സംഭരണിയായിരുന്നു അത്. 1999-ല്‍ 20 ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന സംഭരണിയാണ് തന്റെ തോട്ടത്തില്‍ അദ്ദേഹം നിര്‍മ്മിച്ചത്. മുന്‍ മന്ത്രി പി.ജെ. ജോസഫ് അദ്ദേഹത്തിന്റെ പുരയിടത്തില്‍ മഴവെള്ള സംഭരണി നിര്‍മിച്ചതും മാത്തച്ചനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ്. മാത്തച്ചന്‍ തന്നെയാണ് ഇത് നിര്‍മിച്ചു നല്‍കിയതും. വാനില കൃഷി വ്യാപകമാവുന്നതിനു മുന്‍പു തന്നെ അത് പരീക്ഷിച്ച് വിജയം കൊയ്ത ആളാണ് മാത്തച്ചന്‍. തെങ്ങ്, കവുങ്ങ്. കൊക്കോ തുടങ്ങിയ കൃഷികളും ഇദ്ദേഹം നടത്തിവരുന്നു. വയസും പ്രായവുമായവര്‍ക്കും വീട്ടമ്മമാര്‍ക്കും ഏറ്റവും അനുയോജ്യമാണു മുത്തു കൃഷിയെന്ന് മാത്തച്ചന്‍ അഭിപ്രായപ്പെടുന്നു. ദേഹാധ്വാനം ആവശ്യമില്ല എന്നതു തന്നെ കാരണം. ദിവസേന അരമണിക്കൂര്‍ മാത്രമെ ഈ കൃഷിക്കായി ചെലവഴിക്കേണ്ടതുള്ളു. ഒരു കൃഷി എന്നതിനേക്കാള്‍ ഒരു ഇന്‍വെസ്റ്റ്‌മെന്റ് എന്ന് മുത്തുകൃഷിയെ വിളിക്കാനാണ് ഇദ്ദേഹത്തിന് താത്പര്യം. മുത്തുകൃഷിയില്‍ പരിശീലനം നല്‍കാനും മാത്തച്ചന്‍ സമയം കത്തെുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446089736 (മാത്തച്ചന്‍) .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (1 hour ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (2 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (2 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (2 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (2 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (2 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (2 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (2 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (2 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (2 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (2 hours ago)

ഓണ തിരക്കിന് ആശ്വാസം  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (3 hours ago)

Malayali Vartha Recommends